Image

ചെസ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ ഉദ്‌ഘാടനം ഫെബ്രുവരി 18ന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 14 February, 2012
ചെസ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ ഉദ്‌ഘാടനം ഫെബ്രുവരി 18ന്‌
ചെല്‍സ്‌ഫോര്‍ഡ്‌: മലയാളികളുടെ ഏറെക്കാലത്തെ ആഗ്രഹത്തിനൊടുവില്‍ ചെല്‍സ്‌ഫോര്‍ഡും പരിസര പ്രദേശങ്ങളുമായ വിതാം, കെല്‍വിടന്‍, മാല്‍ഡന്‍ തുടങ്ങിയവ കേന്ദ്രീകരിച്ച്‌ മലയാളി അസോസിയേഷന്‍ രൂപം കൊള്ളുന്നു. ഉദ്‌ഘാടനം ഫെബ്രുവരി 18ന്‌ (ശനി) ചെല്‍സ്‌ഫോര്‍ഡില്‍ നടക്കും. കേരളത്തനിമ വിളിച്ചോതുന്ന ചെണ്‌ടമേളവും ഉത്സവപറമ്പുകളില്‍ മലയാളിക്ക്‌ എന്നും ഹരമായ ഗാനമേളയും ചടങ്ങിനോടനുബന്ധിച്ച്‌ നടക്കും.

ബ്രിട്ടനില്‍ വിവിധ പ്രദേശങ്ങളില്‍ പല മലയാളി അസോസിയേഷനുകളും പ്രവര്‍ത്തനം നടത്തിവരുമ്പോള്‍ ചെല്‍സ്‌ഫോര്‍ഡില്‍ മലയാളികള്‍ക്ക്‌ ഇത്തരം ഒരു കൂട്ടായ്‌മ ആദ്യമാണ്‌. ചെല്‍സ്‌ഫോര്‍ഡിലും പരിസരപ്രദേശങ്ങളിലുമായ്‌ ഏകദേശം നൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്‌ട്‌.

അസോസിയേഷന്‍ പ്രവര്‍ത്തനത്തിനാവശ്യമായാ നിയമസംഹിതയും കൗണ്‍സില്‍ രജിസ്‌ട്രേഷനുവേണ്‌ടിയുള്ള നടപടികളും പൂര്‍ത്തിയായതായി കമ്മറ്റി അറിയിച്ചു. ഏകദേശം 50 കുടുംബങ്ങള്‍ ഇപ്പോള്‍ അസോസിയേഷനില്‍ അംഗങ്ങളായികഴിഞ്ഞു. അസോസിയേഷന്റെ പൂര്‍ണരൂപം കൈവരിക്കുന്നതിനായി ഉദ്‌ഘാടനചടങ്ങിനോട്‌ അനുബന്ധിച്ച്‌ ആദ്യ പൊതുതെരഞ്ഞെടുപ്പ്‌ നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കും. മലയാളികളുടെ നന്മയും കൂട്ടായ്‌മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിനും കേരളത്തിന്റെ ദേശീയ ആഘോഷമായ ഓണം തനതു രീതില്‍ ആഘോഷിക്കുന്നതിനും വളര്‍ന്നു വരുന്ന തലമുറക്ക്‌ കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും പകര്‍ന്നു നല്‍കുന്നതിനും അസോസിയേഷന്‍ രൂപീകരണം സഹായകരമാകുമെന്ന്‌ കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

ഉദ്‌ഘാടന ചടങ്ങിലേയ്‌ക്കും കലാപരിപാടികളിലേയ്‌ക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയ്‌സണ്‍ മാത്യു: 07903474603, സജോ വര്‍ഗീസ്‌: 07717457885.
ചെസ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ ഉദ്‌ഘാടനം ഫെബ്രുവരി 18ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക