Image

പതിനെട്ടുകാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ താന്ത്രികനെ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ തെരയുന്നു

Published on 14 February, 2012
പതിനെട്ടുകാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ താന്ത്രികനെ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ തെരയുന്നു
ലണ്ടന്‍: പതിനെട്ടുകാരിയെ പൂജകള്‍ക്കായി വിളിച്ചു വരുത്തി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ താന്ത്രികനെ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ തേടുന്നു. വിശ്വനാഥന്‍ ഷാഡ്‌ദ്രേ എന്ന ഇന്ത്യന്‍ ആചാര്യനെതിരേയാണ്‌ കേസ്‌. കിഴക്കന്‍ ലണ്ടനിലെ ന്യൂഹാം പ്രവിശ്യയിന്ന്‌ നിന്ന്‌ അമ്മയുമൊത്ത്‌ സ്‌പിരിറ്റ്വല്‍ ഹീലിംഗിനായി താന്ത്രികനെ സമീപിച്ചപ്പോഴാണ്‌ പീഡനം. പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുത്ത ശേഷം പ്രതി പെണ്‍കുട്ടിയെ ക്രൂരവും നികൃഷ്‌ടവുമായ രീതിയില്‍ പീഡിപ്പിക്കുകയാരുന്നുവെന്ന്‌്‌ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡിലെ പോലീസ്‌ ഡിറ്റക്‌ടീവ്‌ ഡേവിഡ്‌ പോള്‍ പറഞ്ഞു.

പ്രതിയെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കണമെന്നും സിദ്ധന്റെ വേഷം കെട്ടി തട്ടിപ്പു നടത്തിവന്ന ഇയാളുടെ തട്ടിപ്പിനിരയായവര്‍ വേറെ ഉണ്ടെങ്കില്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തലവേദന മൂലം വിഷമിക്കുകയായിരുന്ന പെണ്‍കുട്ടി അതിന്റെ ചികിത്സാര്‍ഥമാണ്‌ സിദ്ധനെ സമീപിച്ചത്‌. കഴിഞ്ഞ ഏപ്രില്‍ 2നായിരുന്നു കേസിനാസ്‌പദമായ സംഭവം. അന്നുമുതല്‍ പോലീസ്‌ ഇയാക്കെ#ുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു വരികയായിരുന്നു.

ആത്മീയമായി രോഗശമനം വരുത്തുന്നുവെന്ന വ്യാജേനയാണ്‌ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ വിശ്വനാഥന്‍ ഷാഡ്‌ട്രേ എന്നയാള്‍ പീഡിപ്പിച്ചത്‌. ആത്മീയമായി രോഗശമനമുണ്ടാക്കും എന്നു വിശ്വസിപ്പിച്ചാണ്‌ ഇയാള്‍ സ്‌ത്രീകളെ ആകര്‍ഷിച്ചിരുന്നത്‌. പെണ്‍കുട്ടിയും മാതാവും ന്യൂഹാമിലുള്ള ഇയാളുടെ വീട്ടിലെത്തിയത്‌. നാല്‍പത്‌ വയസ്‌ തോന്നിക്കുന്ന ചുരുണ്ട മുടിയും താടിയുമുള്ള ഇയാളെ പറ്റി അറിവുള്ളവര്‍ പോലീസില്‍ വിവരം അറിയിക്കണമെന്ന്‌ പോലീസ്‌ നിര്‍ദ്ദേശിച്ചു. ഇങ്ങനെയുള്ള ആത്മീയ വൈദ്യാര്‍ യു.കെ.യിലുള്ള ഇന്ത്യാക്കാരെ ലക്ഷ്യമിട്ട്‌ തട്ടിപ്പ്‌ നടത്തുന്നത്‌ പതിവാണ്‌.
പതിനെട്ടുകാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ താന്ത്രികനെ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ തെരയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക