Image

കലാകാരന്മാര്‍ പരിപാടികള്‍ക്ക്‌ അനുമതി ഉറപ്പുവരുത്തണം: എം.എ.യൂസഫലി

Published on 14 February, 2012
കലാകാരന്മാര്‍ പരിപാടികള്‍ക്ക്‌ അനുമതി ഉറപ്പുവരുത്തണം: എം.എ.യൂസഫലി
അബുദാബി: നാട്ടില്‍നിന്ന്‌ ഗള്‍ഫില്‍ പരിപാടികള്‍ അവതരിപ്പിക്കാനെത്തുന്ന കലാകാരന്മാര്‍ അതതു രാജ്യത്തെ നിയമത്തിനനുസരിച്ചുള്ള അനുമതി സംഘാടകര്‍ വാങ്ങിയിട്ടുണ്ടോ എന്ന്‌ മുന്‍കൂട്ടി ഉറപ്പുവരുത്തണമെന്ന്‌ നോര്‍ക്ക റൂട്ട്‌സ്‌ വൈസ്‌ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ.യൂസഫലി പറഞ്ഞു. ദമാമില്‍ അനുമതിയില്ലാതെ ഗാനമേള അവതരിപ്പിക്കുന്നതിനിടെ പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസ്‌ അറസ്‌റ്റിലായതിനെക്കുറിച്ച്‌ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

പലയിടങ്ങളിലും ബന്ധപ്പെട്ടവരില്‍ നിന്ന്‌ അനുമതി വാങ്ങാതെ സംഘടനകളും വ്യക്‌തികളും നാട്ടില്‍നിന്ന്‌ കലാകാരന്മാരെ കൊണ്ടുവന്ന്‌ പരിപാടികള്‍ നടത്താറുണ്ട്‌. ഇതുമൂലം അതതു രാജ്യങ്ങളിലെ ശിക്ഷാ നടപടികള്‍ക്കും വിധേയരാകുന്നു. ഇത്‌ കലാകാരന്മാരുടെയും നാടിന്റെയും സത്‌പേരിന്‌ കളങ്കമുണ്ടാക്കുമെന്ന്‌ യൂസഫലി പറഞ്ഞു. കെ.ജി. മാര്‍ക്കോസിന്‌ എത്രയും പെട്ടെന്ന്‌ നാട്ടിലേക്ക്‌ തിരിച്ചുപോകാന്‍ സാധിക്കുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കലാകാരന്മാര്‍ പരിപാടികള്‍ക്ക്‌ അനുമതി ഉറപ്പുവരുത്തണം: എം.എ.യൂസഫലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക