Image

ഇന്ത്യാ -സൗദി ബന്ധം കൂടുതല്‍ ഊഷ്‌മളമാക്കും: മന്ത്രി എ.കെ. ആന്റണി

Published on 14 February, 2012
ഇന്ത്യാ -സൗദി ബന്ധം കൂടുതല്‍ ഊഷ്‌മളമാക്കും: മന്ത്രി എ.കെ. ആന്റണി
റിയാദ്‌: ഇന്ത്യയുമായി എല്ലാ മേഖലകളിലും സൗഹൃദവും സഹകരണവും വര്‍ധിപ്പിക്കാനും ഇന്ത്യക്ക്‌ കൂടുതല്‍ എണ്ണ നല്‍കാനും സൗദി അറേബ്യ തയാറാണെന്ന്‌ ഭരണാധികാരി അബ്ദുല്ല രാജാവ്‌ അറിയിച്ചതായി പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി വെളിപ്പെടുത്തി. പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള സംഭാഷണ ദൗത്യവുമായി ദ്വിദിന സന്ദര്‍ശനത്തിന്‌ തിങ്കളാഴ്‌ച ഉച്ചയോടെ ഇവിടെയത്തെിയ ആന്‍റണി അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്‌ചക്ക്‌ നടത്തി.

സാമ്പത്തികം, രാഷ്ട്രീയം, പ്രതിരോധം, വാണിജ്യം തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം സഹകരണവും സൗഹാര്‍ദവും വര്‍ധിപ്പിക്കാന്‍ സൗദി ആഗ്രഹിക്കുന്നുണ്ടെന്നാണ്‌ രാജാവ്‌ അറിയിച്ചത്‌. ഇന്ത്യക്കുള്ള എണ്ണ വിഹിതം കൂട്ടാമെന്നും ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ്‌ ഏറെ ആഹ്‌ളാദകരമാണെന്നും രാജാവ്‌ പറഞ്ഞു. പ്രതിരോധ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള എല്ലാ മാര്‍ഗങ്ങളും സ്വാഗതാര്‍ഹമാണ്‌. ഭീകരവാദത്തിനെതിരെ ഒരുമിച്ചു നീങ്ങേണ്ടതിന്‍െറ ആവശ്യകത സൗദി ഭരണാധികാരി എടുത്തുപറഞ്ഞു. ഭീകരവാദം ഇല്ലായ്‌മ ചെയ്യുന്ന കാര്യത്തിലും മേഖലയില്‍ സമാധാനം കൈവരുത്തേണ്ട കാര്യത്തിലും ഇരു രാജ്യങ്ങള്‍ക്കും ഒരേ മനസ്സാണുള്ളതെന്നും ആ ലക്ഷ്യത്തിന്‌ ഒരുമിച്ചു നീങ്ങാമെന്നും താന്‍ മറുപടി നല്‍കിയപ്പോള്‍ രാജാവ്‌ ഏറെ ആഹ്‌ളാദത്തോടെയാണ്‌ അത്‌ ശ്രവിച്ചതെന്ന്‌ ആന്‍റണി വെളിപ്പെടുത്തി.
ഇന്ന്‌ രാവിലെ സൗദി പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ രാജകുമാരനുമായി പ്രതിരോധ സഹകരണം സംബന്ധിച്ച സംഭാഷണം നടത്തും. വൈകുന്നേരം ഇന്ത്യയിലേക്ക്‌ തിരിച്ചുപോകും.
ഇന്ത്യാ -സൗദി ബന്ധം കൂടുതല്‍ ഊഷ്‌മളമാക്കും: മന്ത്രി എ.കെ. ആന്റണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക