Image

കിടിലന്‍ ടീസറുമായി ജയരാജിന്റെ `വീരം'

ആഷ എസ്‌ പണിക്കര്‍ Published on 26 October, 2016
കിടിലന്‍ ടീസറുമായി ജയരാജിന്റെ `വീരം'
ജയരാജ്‌ സംവിധാനം ചെയ്‌ത ബ്രഹ്മാണ്‌ഡ ചിത്രം `വീര'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 35 കോടിയോളം ചെലവിട്ടു നിര്‍മിച്ച ചിത്രം ഹോളിവുഡ്‌ ചിത്രങ്ങളെ വെല്ലുന്ന സാങ്കേതിക മികവോടെയാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിലെ ആക്ഷനും പശ്ചാത്തലഭംഗിക്കും വൈകാരികരംഗങ്ങള്‍ക്കും വീര്യമേറെയാണ്‌. നായകന്‍ കുനാല്‍ കപൂറിന്റെ അതിഗംഭീര പ്രകടനം സിനിമയോടുള്ള ആവേശമേറ്റുന്നു. ചന്ദ്രക്കല ആര്‍ട്ട്‌സ്‌ ആണ്‌ സിനി നിര്‍മ്മിക്കുന്നത്‌.

നൂറുകോടി ക്‌ളബ്ബിലെത്തുന്ന ആദ്യ മലയാളചിത്രമാകും വീരമെന്നാണ്‌ സംവിധായകന്‍ ജയരാജിന്റെ പ്രതീക്ഷ. ഷേക്‌സ്‌പിയറിന്റെ പ്രശസ്‌ത നോവല്‍ മാക്‌ബത്തിന്റെ കഥയാണ്‌ വീരത്തില്‍. എം.ആര്‍ വാര്യരാണ്‌ സംഭാഷണ രചന. മികച്ച സാങ്കേതിക മികവൊരുക്കുന്നതിന്റെ ഭാഗമായി ഗ്രാഫിക്‌സിനു മാത്രം ചെലവിട്ടത്‌ 20 കോടി രൂപയാണ്‌. മലയാളം, ഹിന്ദി, ഇംഗ്‌ളീഷ്‌ ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും
കിടിലന്‍ ടീസറുമായി ജയരാജിന്റെ `വീരം'കിടിലന്‍ ടീസറുമായി ജയരാജിന്റെ `വീരം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക