Image

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍

ജിനേഷ് തമ്പി Published on 26 October, 2016
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: മുപ്പതില്‍പരം വര്‍ഷങ്ങളായി നോര്‍ത്ത് ജേഴ്‌സിയില്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും കൂട്ടായ്മയായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 14 ഉം 15 ഉം തീയതികളില്‍ ടീനെക്ക് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ പള്ളിയില്‍വച്ച് അനുഗ്രഹപ്രദമായി നടന്നു. ടീനെക്ക് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ ഇടവകവികാരി റവ.മോന്‍സി മാത്യു ആയിരുന്നു. പ്രധാന പ്രാസംഗികന്‍. രണ്ടു ദിവസത്തെ ഏറെ ചിന്താദ്യോതകമായിരുന്ന വചനശുശ്രൂഷ ആത്മീയ നിറവിന് കാരണമായി. സംഘടനയുടെ മുന്‍ പ്രസിഡന്റ് ടി.എസ്. ചാക്കോ പ്രധാന പ്രസംഗകനായ റവ. മോന്‍സി മാത്യുവിനെ സദസിന് പരിചയപ്പെടുത്തി. വിവിധ ഇടവകകളില്‍ നിന്നും ധാരാളം പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

ബി.സി.എം.സി. ഫെലോഷിപ്പ് പ്രസിഡന്റ് അഡ്വ.റോയി ജേക്കബ് കൊടുമണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ.ഡോ.പോള്‍ പാത്തിക്കല്‍, റവ.ഫാ.ബാബു.കെ.മാത്യു, റവ.ലാജി വര്‍ഗീസ്, റവ.പോള്‍ ജോണ്‍, ഡീക്കന്‍. ബന്നി ചിറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വന്ദ്യ വൈദികരും എബ്രഹാം വര്‍ഗീസും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഷാജി ജോണിന്റെയും സുജിത് എബ്രഹാമിന്റെയും നേതൃത്വത്തിലുള്ള ബി.സി.എം.സി.ഫെലോഷിപ്പിന്റെ ഗായകസംഘം ഗാനങ്ങളാലപിച്ചു. ജോസഫ് റ്റി. ജോണ്‍, രാജന്‍ മോഡയില്‍, ക്രിസ്റ്റീന മാത്യു, സെറ്റഫിനി തോമസ് എന്നിവര്‍ വേദഭാഗം വായിച്ചു. വൈസ് പ്രസിഡന്റ് സൂസന്‍ മാത്യു സ്വാഗതവും സെക്രട്ടറി രാജന്‍ മോഡയില്‍ നന്ദിയും രേഖപ്പെടുത്തി. റവ.ഡോ.പോള്‍ പാത്തിക്കലിന്റെയും റവ.ഫാ.ബാബു.കെ.മാത്യുവിന്റെയും ആശീര്‍വാദത്തോടുകൂടി  രണ്ടു ദിവസത്തെ കണ്‍വന്‍ഷന്‍ സമാപിച്ചു. സജി.ടി.മാത്യു ആയിരുന്നു എം.സി.

വാര്‍ത്ത അയച്ചത്: ജിനേഷ് തമ്പി


ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക