Image

ചാരവൃത്തി: പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍; 2 പേര്‍ അറസ്റ്റില്‍

Published on 27 October, 2016
ചാരവൃത്തി: പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍; 2 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സുപ്രധാന പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ പൊലീസ് ചോദ്യം ചെയ്തു.

 രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മൊഹമ്മദ് അക്തര്‍ എന്ന പാക് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തത്. ഇയാളില്‍ നിന്നും പ്രതിരോധ വിവരങ്ങള്‍ അടങ്ങിയ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. ഇയാളോട് ഉടനടി രാജ്യം വിട്ടുപോകുവാന്‍ നിദ്ദേശിച്ചു.

മൊഹമ്മദ് അക്തറിന് വിവരങ്ങള്‍ കൈമാറിയെന്ന് സംശയിക്കുന്ന രണ്ട് രാജസ്ഥാന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൌലാന റംസാന്‍, സുഭാഷ് ജാന്‍ഗിര്‍ എന്നിവരാണ് അറസ്റ്റിലായത്. 

നയതന്ത്ര പരിരക്ഷ ഉള്ളതിനാലാണ് മൊഹമ്മദ് അക്തറെ അറസ്റ്റ് ചെയ്യാതിരുന്നത്. ഈ വിഷയത്തില്‍ പാക് ഹൈകമ്മീഷണറായ ബാസിത് മുഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി വിശദീകരണം തേടി.

സൈനികവിന്യാസം സംബന്ധിച്ച മാപ്പുകള്‍ അടക്കമുള്ള രേഖകളാണ് മൊഹമ്മദ് അക്തറില്‍നിന്നും പിടിച്ചെടുത്തത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക