Image

പക്ഷിപ്പനി : അതീവ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

Published on 27 October, 2016
പക്ഷിപ്പനി : അതീവ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂദല്‍ഹി: പക്ഷിപ്പനി തടയാന്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര കൃഷിമന്ത്രാലയവും ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം കത്തയച്ചു.

പക്ഷിപ്പനി പരത്തുന്ന എച്ച് 5 എന്‍8 വൈറസുകള്‍ ദല്‍ഹിയിലും മധ്യപ്രദേശിലും കേരളത്തിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
 ദല്‍ഹിയിലെ രണ്ടും ഗ്വാളിയാറിലെ ഒരു മൃഗശാലയിലുമാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തത്. അതേസമയം വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക