Image

കെ.എം.ഏബ്രഹാമിന്റെ ഫ്‌ളാറ്റില്‍ നടന്നത് റെയ്ഡല്ലെന്ന് വിജിലന്‍സ്

Published on 27 October, 2016
കെ.എം.ഏബ്രഹാമിന്റെ ഫ്‌ളാറ്റില്‍ നടന്നത് റെയ്ഡല്ലെന്ന് വിജിലന്‍സ്
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ ജഗതിയിലെ ഫ്‌ളാറ്റില്‍ നടന്നത് റെയ്ഡ് അല്ലെന്ന വിശദീകരണവുമായി വിജിലന്‍സ് രംഗത്ത്. ഏബ്രഹാം അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയില്‍ ത്വരിത പരിശോധന നടക്കുകയാണ്. 

ഇതിന്റെ ഭാഗമായി ഫ്‌ളാറ്റിന്റെ അളവ് എടുക്കുകയാണ് ചെയ്തതെന്നും ഇതിനായി പിഡബ്യൂഡി എഞ്ചിനീയറും ഒപ്പമുണ്ടായിരുന്നുവെന്നും വിജിലന്‍സ് വിശദീകരിച്ചു. റെയ്ഡ് നടത്തണമെങ്കില്‍ ഒപ്പം പോലീസും വാറന്റും ആവശ്യമാണെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് കെ.എം.ഏബ്രഹാമിന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയത്. വിജിലന്‍സ് എത്തിയപ്പോള്‍ അദ്ദേഹം ഫ്‌ളാറ്റിലുണ്ടായിരുന്നില്ല. വിഷയത്തില്‍ ഐഎഎസ് അസോസിയേഷന്‍ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിശദീകരണവുമായി വിജിലന്‍സ് രംഗത്തുവന്നത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള കെ.എം.ഏബ്രഹാമിനെ താറടിക്കുന്നതിന് വേണ്ടിയാണ് വിജിലന്‍സ് ശ്രമമെന്നും ഐഎഎസ് അസോസിയേഷന്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക