Image

മേനകാ ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

Published on 27 October, 2016
മേനകാ ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല
തിരുവനന്തപുരം: തെരുവ്‌നായ വിഷയത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. 

മേനകാ ഗാന്ധി ഹിപ്പോക്രാറ്റാണെന്നും സംസ്ഥാന മുഖ്യമന്ത്രിയെ പോലും അവഹേളിക്കുന്ന വിധത്തില്‍ സംസാരിക്കാന്‍ മേനകയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. മേനകയുടെ നിലപാടുകള്‍ അംഗീകരിക്കാനാകില്ല. തെരുവ്‌നായയുടെ ആക്രമണത്തില്‍ ജനങ്ങള്‍ കൊല്ലപ്പെടുകയും ജനം ഭീതിയിലുമാണ്. മേനകയുടെ നിലപാടുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല നിയമസഭയില്‍ പ്രകടിപ്പിച്ചത്. തെരുവുനായ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് ശൂന്യവേളയിലാണ് ചെന്നിത്തല മേനക ഗാന്ധിക്കെതിരെ രൂക്ഷ വിമാര്‍ശനം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക