Image

തിരഞ്ഞെടുപ്പിനു 12 ദിവസങ്ങള്‍; പകരക്കാര്‍ ഫണ്ട് സമാഹരിക്കുന്നു (ഏബ്രഹാം തോമസ്)

Published on 27 October, 2016
തിരഞ്ഞെടുപ്പിനു  12 ദിവസങ്ങള്‍; പകരക്കാര്‍ ഫണ്ട് സമാഹരിക്കുന്നു  (ഏബ്രഹാം തോമസ്)
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന സ്ഥാനാര്‍ത്ഥികളായ ഡോണാള്‍ഡ് ട്രംപും ഹിലറി ക്ലിന്റണും പ്രചാരണത്തിനുവേണ്ടി നേരിട്ട് ധനം സമാഹരിക്കാതെ തങ്ങളുടെ പകരക്കാരെ നിയോഗിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിനു കേവലം 12 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒറ്റയായി നടത്തുന്ന ഫണ്ടു പിരിവുകളില്‍ സന്നിഹിതരാകുന്നതിന് പകരം ആ സമയം കൂടുതല്‍ പ്രയോജനകരമായി പ്രചരണത്തിനു വിനിയോഗിക്കാനാണ് സ്ഥാനാര്‍ത്ഥികളുടെ തീരുമാനം. പണത്തിന്റെ ഒഴുക്ക് നിര്‍ബാധം തുടരുവാന്‍ ആവശ്യമായ സംവിധാനം ഇരുവരും തയാറാക്കിയിട്ടുണ്ട്.

ഹിലറിയുടെ പ്രചാരണ വിഭാഗം നവംബര്‍ 3 വരെ 41 പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇവയില്‍ മകള്‍ ചെല്‍സി, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം കെയ്ന്‍, ഹോളിവുഡ് താരം ചെയര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും എന്നറിയിച്ച് പ്രമുഖ ദാതാക്കള്‍ക്ക് കത്തുകള്‍ പോയിക്കഴിഞ്ഞു. ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി സ്വരചേര്‍ച്ചയില്ലെങ്കിലും ട്രംപിന്റെ ധനസമാഹരണം ജിഒപി സ്ഥാനാര്‍ത്ഥികളുടെ സഹായത്തിന് എത്തിയിട്ടുണ്ട്. മറു ഭാഗത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെ ഹിലറിയുടെ ധനമാഹരണവും സഹായിക്കുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ ലിയു ഐസന്‍ബര്‍ഗ് പറയുന്നത് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയും ട്രംപും ആരംഭം മുതല്‍ ഈ തീരുമാനങ്ങളില്‍ പങ്കാളികളായിരുന്നു എന്നാണ്. അടച്ചു പൂട്ടിയ മുറികള്‍ക്കുളളിലിരുന്ന് ധനസമാഹരണം നടത്താതെ പുറത്തിറങ്ങി വോട്ടു തേടുക എന്ന തീരുമാനവും യോജിച്ച് എടുത്തതാണെന്ന് ഐസന്‍ ബര്‍ഗ് പറഞ്ഞു.

ഹിലറിയും ട്രംപും അവരെ സഹായിച്ച വന്‍ ദാതാക്കളുടെ 'ശ്രേഷ്ഠ' സമൂഹവും ഒക്ടോബര്‍ 19 വരെ നടത്തിയ ധനസമാഹരണ വിവരങ്ങള്‍ ഈയാഴ്ച ഫെഡറല്‍ അധികാരികള്‍ക്ക് നല്‍കണം.സെപ്റ്റംബറില്‍ ട്രംപ് തനിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി 100 മില്യന്‍ ഡോളര്‍ സമാഹരിച്ചു. ഹിലറി ഇതേ സമയം 154 മില്യന്‍ ഡോളര്‍ നേടി.

അവസാന രണ്ടാഴ്ചയില്‍ െടലിവിഷന്‍ റേഡിയോ പരസ്യങ്ങള്‍ക്ക് ട്രംപിന്റെ പ്രചരണ സംഘം 30.5 മില്യന്‍ ഡോളര്‍ ചെലവഴിക്കുവാന്‍ പദ്ധതിയിടുന്നു. ഹിലറിയുടെ കാന്‌പെയിന്‍ 25.6 മില്യന്‍ ഡോളറിന്റെ ടിവി, റേഡിയോ സമയം ബുക്ക് ചെയ്തു കഴിഞ്ഞു എന്ന് കന്റര്‍ മീഡിയ കണ്ടെത്തി.

ട്രംപിന്റെ നാഷണല്‍ ഫിനാ!ന്‍സ് ചെയര്‍മാന്‍ സ്റ്റീവന്‍ മനുചിന്റെ അഭിപ്രായത്തില്‍ ട്രംപിന്റെ വലിയ തുകകളുടെ ഫണ്ട് റെയ്‌സറുകള്‍ ആവശ്യമില്ല കാരണം ഓണ്‍ലൈനില്‍ നിന്ന് ധാരാളം സംഭാവന ലഭിക്കുന്നുണ്ട്. ഒക്ടോബറില്‍ ഇവ ചരിത്രം സൃഷ്ടിക്കുമെന്നും മനുചിന്‍ അവകാശപ്പെട്ടു.

ഹിലറിയുടെ ഫണ്ട് റെയ്‌സര്‍ ദീര്‍ഘകാലമായി ഡെമോക്രാറ്റിക് പാര്‍ട്ടിക് വലിയ സംഭവാന നല്‍കുന്ന ക്രിസ് കോര്‍ ഗെയുടെ വീട്ടിലായിരുന്നു. ഇത് മിക്കവാറും ഹിലറിയുടെ അവസാന ഫണ്ട് റെയ്‌സര്‍ ആയിരിക്കുമെന്ന് കാമ്പെയിന്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെന്നിഫര്‍ പാല്‍ മെയിരി പറഞ്ഞു. സൗത്ത് ഫ്‌ലോറിഡയില്‍ ഹിലറിയുടെ പ്രചരണ സംഘത്തിനൊപ്പം സഞ്ചരിച്ച പത്രലേഖകരോടാണ് പാല്‍മെയിരി ഇത് പറഞ്ഞത്. ധനസമാഹരണത്തില്‍ തങ്ങള്‍ ലക്ഷ്യം നേടി എന്നും കൂട്ടിച്ചേര്‍ത്തു.

മയാമിയില്‍ ഹിലറിയുടെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പു നടന്ന സംഗീത കച്ചേരിയില്‍ പത്രക്കാര്‍ക്ക് പ്രവേശനം നല്‍കാതിരുന്നതും വാര്‍ത്തയായി. 69 ലെത്തിയ ഹിലറി ഫണ്ട് റെയ്‌സറിനുശേഷം അപ്രതീക്ഷിതമായി മയാമിയിലെ അമേരിക്കന്‍ എയര്‍ ലൈന്‍സ് അറീനയിലെത്തി പ്രചരണം നടത്തി.

ഇതിനിടയില്‍ ഏര്‍ളി വോട്ടിംഗ് പുരോഗമിക്കുന്ന ടെക്‌സസിലെ ഡാലസ്, ടറന്റ്, കൊളിന്‍ കൗണ്ടികളില്‍ വോട്ടിംഗ് മെഷീനുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്ന് പരാതി ഉണ്ടായി. ട്രംപിന് രേഖപ്പെടുത്തിയ ചില വോട്ടുകള്‍ ഹിലറിക്കാണ് മെഷീന്‍ ഏറ്റു വാങ്ങിയത് എന്നാണ് ആരോപണം.ഗാര്‍ലന്റ് സിറ്റി കൗണ്‍സില്‍മാന്‍ സ്റ്റീഫന്‍ സ്റ്റാന്‍ലി പറഞ്ഞത് ഒരു സ്ത്രീ തന്നോട് പരാതിപ്പെട്ടു. റിപ്പബ്ലിക്കനുവേണ്ടി വോട്ടു ചെയ്യാന്‍ ചെന്ന താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ടു ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞു മടക്കി അയച്ചു എന്നാണ്.
Join WhatsApp News
Moothappan 2016-10-27 06:31:27

Today, happy birthday for a Halloween spirit ! Trick and treat for American voters, earthquake for Italians, even Christian churches are attacked. Stealing Trump votes clandestine way. Anthappan is scared, not having fun .


Anthappan 2016-10-27 10:45:47

Moothappan - While you celebrate the Halloween Spirit on October 27th instead of 31st be worry about the zombie   still walking around in different States and claiming that he is not dead.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക