Image

കണ്ണൂരില്‍ ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നുവെന്ന് കളക്ടര്‍ക്ക് പി. ജയരാജന്റെ കത്ത്

Published on 27 October, 2016
കണ്ണൂരില്‍ ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നുവെന്ന്  കളക്ടര്‍ക്ക് പി. ജയരാജന്റെ കത്ത്

കണ്ണൂര്‍: കണ്ണൂരിലെ നിരവധി ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് സി.പി.എം.

കണ്ണൂരിലെ 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതാവ് പി.ജയരാജന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.

പയ്യന്നൂര്‍, പിണറായി, തലശ്ശേരി, പാനൂര്‍, പേരാവൂര്‍, പെരിങ്ങോം, മയ്യില്‍, കൂത്തുപറമ്പ് അഞ്ചരക്കണ്ടി തുടങ്ങിയ ഇടങ്ങളില്‍ ആര്‍.എസ്.എസ് ശാഖ നടക്കുന്ന സ്ഥലങ്ങശുടെ വിവരങ്ങളും ജയരാജന്‍ വിശദമായി കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക