Image

ഓര്‍മ്മ ഹിലറിക്കു വേണ്ടി കാമ്പയിന്‍ റാലി സംഘടിപ്പിക്കുന്നു

ജോര്‍ജ് ഓലിക്കല്‍ Published on 27 October, 2016
ഓര്‍മ്മ ഹിലറിക്കു വേണ്ടി കാമ്പയിന്‍ റാലി സംഘടിപ്പിക്കുന്നു
ഫിലഡല്‍ഫിയ:  ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍ (ഓര്‍മ്മ) നേതൃത്വം കൊടുക്കുന്ന ഇലക്ഷന്‍ കാമ്പയിനില്‍ പത്ത് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫിലഡല്‍ഫിയയില്‍ കുടിയേറി അമേരിക്കന്‍ പൗരന്മരായവര്‍ ഹിലരി ക്ലിന്റനെ പിന്തുണച്ചുകൊണ്ട് റാലി സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 29, ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മുതല്‍ 4 വരെയുള്ള സമയത്ത് നോത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അസന്‍ഷന്‍ ചര്‍ച്ച് ഗ്രൗണ്‍ടില്‍ (10197 Northeast Ave, Philadelphia, PA 19116)നിന്നാണ് റാലി ആരംഭിക്കുക. തുടര്‍ന്ന് അസന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫിലഡല്‍ഫിയ മേയര്‍ ജിം കെനി, ഡമോക്രാറ്റിക് സ്ഥാനര്‍ത്ഥിയായി യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്ന കെയ്റ്റി മെക്കന്റി, പെന്‍സില്‍വേനിയ സ്റ്റേറ്റ് അറ്റോര്‍ണി ജനറലായി മത്സരിക്കുന്ന ജോഷ് ഷപ്പീറോ, ഡെലിഗേറ്റ് കീഷാ റാം എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് മ്യൂസിക്ക് ആന്റ് കള്‍ച്ചറല്‍ ഷോയും ഉണ്ടായിരിക്കുമെന്ന് ഫിലഡല്‍ഫിയ മേയറുടെ ഓഫീസില്‍ നിന്നുള്ള ഏഷ്യന്‍ അഫേഴ്‌സ് കമ്മീഷണര്‍ മാത്യൂ തരകന്‍ അറിയിച്ചു.
ഓര്‍മ്മ നേതൃത്വം കൊടുക്കുന്ന റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക ജോസ് ആറ്റുപുറം: 2672314643, മാത്യൂ തരകന്‍: 2153900202, ജോര്‍ജ് നടവയല്‍: 2154946420, ഷാജി മിറ്റത്താനി: 2157153074, സിബിച്ചന്‍ ചെമ്പ്‌ലായില്‍: 2158695604, റോഷന്‍ പ്ലാമൂട്ടില്‍: 4844705229
ഓര്‍മ്മ ഹിലറിക്കു വേണ്ടി കാമ്പയിന്‍ റാലി സംഘടിപ്പിക്കുന്നു ഓര്‍മ്മ ഹിലറിക്കു വേണ്ടി കാമ്പയിന്‍ റാലി സംഘടിപ്പിക്കുന്നു
Join WhatsApp News
വിദ്യാധരൻ 2016-10-27 08:10:14

അമേരിക്കൻ രാഷ്ട്രീയത്തിൽ പങ്കുചേർന്നുകൊണ്ട് 'ഓർമ്മ' മാറ്റ് മലയാളി സംഘടനകൾക്ക് ഒരു മാതൃകയായിരിക്കുന്നു. അടുത്ത തലമുറയുടെ വേരുകൾ  ഈ മണ്ണിൽ ഉറക്കണം എങ്കിൽ ഇത്തരം ഒരു നീക്കം അനിവാര്യമാണ്. അതിനു ഇതിന്റെ ഭാരവാഹികൾ അഭിനന്ദനം അർഹിക്കുന്നു. ഹില്ലരി, ഒബാമ തുടങ്ങിയവർ അമേരിക്കൻ സ്വപ്നത്തിന്റെ പൂരണമാണ്. അതുപോലെ കുടിയേറ്റവർഗ്ഗത്തിന്റെ പ്രത്യാശയും.  ഡെമോക്രാറ്റിക്ക് പാർട്ടി എന്ന് കേൾക്കുമ്പോൾ മലയാളികളുടെ തലയിൽ കയറിവരുന്നത് കേരളത്തിലെ സ്ഥിതിസമത്വവാദികളെയാണ്. പക്ഷെ അത് അമേരിക്കൻ ജനായത്തഭരണവുമായി ഒരിക്കലും പൊരുത്തപ്പെടുകില്ല. കാരണം അമേരിക്കൻ സ്വപ്ന സാഫല്യം മുതലാളിത്തവ്യവസ്ഥിതിയിൽ അധിഷ്ഠിധമാണ്.  അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി ഇവിടുത്തെ മുതലാളികളെ ഇല്ലായ്‌മ ചെയ്യണം എന്ന് ഒരിക്കലും കരുതുന്നില്ല. പക്ഷെ അമേരിക്കയിലെ ഇടത്തരക്കാരക്ക് പക്ഷപാതമില്ലാത്ത ഒരവസരം ഉണ്ടായിരിക്കണം എന്ന് ശഠിക്കുന്നു എന്ന് മാത്രം. ബേർണി സാന്ഡേഴ്സിനെപ്പോലെയുള്ളവരുടെ വാദഗതിയും ഇത്തന്നെയാണ്.  എല്ലാവര്ക്കും നീതിപൂർവ്വമായ അവസരം കിട്ടണം എന്ന് വാദിക്കുന്നവരാണ് ഹില്ലരിയും ഒബാമയുമൊക്കെ. കാരണം ജീവിതത്തിന്റെ ഏറ്റവും താഴെനിന്നും പടിപടിയായി ഉയർന്നു വന്നു മുതലാളിത്തവ്യവസ്ഥിതിയിൽ അധിഷ്ഠിതമായ അമേരിക്കയുടെ സ്വപ്നത്തെ സാക്ഷാൽക്കരിച്ചവരാണ് ഇവരൊക്കെ. അവർ നമ്മളോട് പറയുന്നത് ഞങ്ങൾക്ക് ഇത് സാധിക്കുമെങ്കിൽ നിങ്ങൾക്കും ഇത് സാധിക്കും എന്നാണു. കഠിനാദ്ധ്വാനികളായ ഏതു മലയാളിക്കും ഇത് സാധിക്കും. പക്ഷെ ഹില്ലാരിയെപ്പോലെയും ഒബാമയെപ്പോലെയും വന്ന വഴികൾ മറക്കരുതെന്ന് മാത്രം.
     കേരളത്തിൽ പാരമ്പര്യത്തിന്റയെയും പ്രതാപത്തിന്റെയും തടവറയിൽ വളർന്നവർക്ക്, ട്രംപിനെപ്പോലെ ഇത് മനസിലാകില്ല. ജനസേവനം എന്ന പൊയ്മുഖങ്ങൾ അണിഞ്ഞു സംഘടനകളും സാഹിത്യസംഘടനകളും ഉണ്ടാക്കി അതിന്റെ തലപ്പത്ത് കയറി ഇരിക്കുന്ന അഴകിയ രാവണന്മാരാണ്  പലരും. ഇവർക്ക് അമേരിക്കൻ സ്വാപ്ന സാക്ഷാൽക്കാരവും അതിന്റെ പങ്കുവയ്ക്കലിനെക്കുറിച്ചും യാതൊരു ധാരണയുമില്ല.  ഈ രാജ്യത്തിന്റെ നന്മകൾ അനുഭവിച്ചും ഇവിടെത്തെ സംസ്കാരം കണ്ടിട്ടും അവന് ഇഷ്ടം ചെളികുണ്ടാണ്. ട്രംപിനെപ്പോലെ ജാതിവർണ്ണവർഗ്ഗത്തിന്റെ വേർതിരിവുകൾ സൃഷ്ടിച്ച്‌, ഹൈന്ദവ ധർമ്മവും ക്രൈസ്തവ ധർമ്മവും മറന്നു പാരമ്പര്യത്തിന്റെയും പ്രതാപത്തിന്റെയും ചേറ്റുകുണ്ടിൽ കഴിയുകയാണ്. ആ ചേറ്റുകുണ്ടു സൃഷ്ടിക്കുന്നതിൽ അമേരിക്കയിലെ മിക്ക മലയാളി സംഘടനകൾക്കും, ദൂരക്കാഴ്‌സിയില്ലാത്ത അതിന്റെ നേതൃത്വങ്ങൾക്കും വലിയയൊരു പങ്കുണ്ടെന്നു ഖേദപൂർവ്വം പറഞ്ഞുകൊള്ളട്ടെ.
    ഹില്ലരി ജയിക്കുകയോ തോല്ക്കുകയോ ചെയ്യട്ടെ പക്ഷേ നമ്മൾക്കും,  നമ്മളുടെ അടുത്ത തലമുറയേയും മറ്റുള്ളവരെപ്പോലെ രണ്ടും കൈയും നീട്ടി സ്വീകരിച്ച അമേരിക്കയിൽ വിചിത്രമായ ഏതോ ലോകത്താക്കപ്പെട്ടതുപോലെ, കേരളത്തിൽ നിന്നുകൊണ്ടുവന്ന സ്വാർത്ഥമനോഭാവങ്ങളുടെ കാവൽകാരനായ ട്രംപ് ദേവനെ സ്വപനവും കണ്ടു ആരാധിച്ചു കഴിയാതെ സർവ്വലോകമനുഷ്യരുടെ ഈ മനോഹരദേശത്തെ സ്നേഹിച്ചും കാത്തുസൂക്ഷിച്ചു ഈ രാജ്യത്തിന്റെ ഭാഗമായി മാറുക.

'ഓർമ്മയുടെ' മാതൃകപരമായ ഈ സംരംഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു

'ഭാരതമെന്ന പേർകേട്ടാൽ അഭിമാന
പൂരിതമാകണം അന്തരംഗം''
അമേരിക്കയെ മറക്കെരുതെന്നാലൊട്ടും
നാമേവരും ഒത്തുചേർന്നവളുടെ
മേന്മയ്ക്കായ യത്നിക്കണം കഠിനമായി..
'ഓർമ്മ' ഒരു മാർഗ്ഗദർശിയാവട്ടതിനായ്

വിരക്തി പനയിങ്കൽ 2016-10-28 13:13:38

ചില്ലുമേടയിൽ ഇരുന്നെന്നെ .....

മാവിൻ കൊമ്പിൽ ഇരുന്നെന്നെ കല്ലെറിയല്ലേ
ഫൊക്കാനയ്ക്ക് ആനയുണ്ട് ഫോമാക്കാണേൽ ആമയുണ്ട്
'ഓർമയ്ക്കാണേൽ നാണം മാറ്റാൻ തുണിയുമില്ല 

MOHAN MAVUNKAL 2016-10-28 12:33:10
SHAME ON YOU ALL!!!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക