Image

ടാറ്റോ നാനോ കമ്പനിക്ക് കനത്ത നഷ്ടമുണ്ടാക്കി: സൈറസ് മിസ്ത്രി

Published on 27 October, 2016
ടാറ്റോ നാനോ കമ്പനിക്ക് കനത്ത നഷ്ടമുണ്ടാക്കി: സൈറസ് മിസ്ത്രി

മുംബൈ: ടാറ്റോ നാനോ, കമ്പനിക്ക് കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി. 

വൈകാരിക കാരണങ്ങള്‍ കൊണ്ടുമാത്രമാണ് ടാറ്റ നാനോയ്ക്ക് താഴിടാതിരുന്നതെന്നും മിസ്ത്രി പറയുന്നു. ടാറ്റ സണ്‍സിനും ടാറ്റ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.


നാനോ പ്രോജക്ട് വലിയ നഷ്ടമാണെന്നും പതിനായിരം കോടിയോളം നഷ്ടം ഇത് സൃഷ്ടിച്ചെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

 ഒരു ലക്ഷം രൂപയ്ക്കു താഴെ കാര്‍ എന്നായിരുന്നു ആശയമെങ്കിലും കാര്‍ നിര്‍മാണത്തിന് അതില്‍ക്കൂടുതല്‍ ചിലവു വന്നിരുന്നു. നാനോ അവസാനിപ്പിക്കുകമാത്രമാണ് നഷ്ടം കുറയ്ക്കാനുള്ള വഴി. എന്നാല്‍ വൈകാരിക കാരണങ്ങളാല്‍ അതു നടക്കുന്നില്ല.

' ടാറ്റ നാനോ അടച്ചുപൂട്ടുന്നതിനുള്ള മറ്റൊരു വെല്ലുവിളി രത്തന്‍ ടാറ്റയ്ക്ക് ഷെയറുള്ള ഒരു ഇലക്ട്രിക് കാര്‍ കമ്പനിക്കുള്ള നാനോ ഗ്ലൈഡേഴ്‌സിന്റെ വിതരണം നിലയ്ക്കുമെന്നതാണ്' മിസ്ട്രി കത്തില്‍ പറയുന്നു.

ടാറ്റയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നെന്നും സുതാര്യതയില്ലാത്തതായിരുന്നെന്നും മിസ്ത്രി കത്തില്‍ ആരോപിക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക