Image

വ്യാജകറന്‍സികള്‍ വ്യാപകം: നോട്ടുകള്‍ സ്വീകരിക്കുമ്പോള്‍ പരിശോധിക്കണമെന്ന് ആര്‍.ബി.ഐ

Published on 27 October, 2016
വ്യാജകറന്‍സികള്‍ വ്യാപകം: നോട്ടുകള്‍ സ്വീകരിക്കുമ്പോള്‍ പരിശോധിക്കണമെന്ന് ആര്‍.ബി.ഐ

മുംബൈ: 500, 1000 രൂപയുടെ വ്യാജകറന്‍സികള്‍ വ്യാപകമാകുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
നോട്ടുകള്‍ സ്വീകരിക്കും മുമ്പ് അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും ജനങ്ങളോട് ആര്‍.ബി.ഐ ആവശ്യപ്പെട്ടു.

 കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.

സമൂഹത്തിലെ എളുപ്പം പറ്റിക്കപ്പെടാവുന്ന ആളുകളെ മുതലെടുത്താണ് കള്ളനോട്ടിന്റെ വ്യാപനം നടക്കുന്നത്. കള്ളനോട്ടുകളുടെ പ്രചാരം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് ആളുകള്‍ സഹകരിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക