Image

സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ സ്‌പെഷ്യല്‍ സ്‌ക്വാഡ്

Published on 27 October, 2016
സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ സ്‌പെഷ്യല്‍ സ്‌ക്വാഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ എസ്.പിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കും.

 ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി പ്രത്യേകം സംവിധാനം വരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരണം.

 ഒരോ ജില്ലയിലും പ്രത്യേകം സ്‌ക്വാഡ് ഉണ്ടാകും. ഷാഡോ പോലീസില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി പ്രത്യേകം പരിശീലനം നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക