Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

ജിമ്മി കണിയാലി Published on 27 October, 2016
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2016-18 ലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. മൗണ്ട് പ്രോസ്‌പെക്ടിലെ സി.എം.എ. ഹാളില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടോമി അമ്പേനാട്ട് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

രഞ്ജന്‍ എബ്രഹാം (പ്രസിഡന്റ്), ജിമ്മി കണിയാലി (സെക്രട്ടറി), ഫിലിപ്പ് പുത്തന്‍പുരയില്‍ (ട്രഷറര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (വൈസ് പ്രസിഡന്റ്), ജിതേഷ് ചുങ്കത്ത് (ജോ.സെക്രട്ടറി), ഷാബു മാത്യു (ജോ.ട്രഷറര്‍) എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

അച്ചന്‍കുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍, ജേക്കബ് മാത്യു പുറയമ്പള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍, മത്യാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍, സിബിള്‍ ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കല്‍, ടോമി അമ്പേനാട്ട്, ബിജി സി. മാണി എന്നിവരാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.

തദവസരത്തില്‍ തോമസ് ചാഴികാടന്‍ എക്‌സ്. എം.എല്‍.എ., ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ ജോസഫ് നെല്ലുവേലില്‍, പി.ഒ. ഫിലിപ്പ്, വര്‍ഗീസ് കെ. ജോണ്‍, ജോസ് കണിയാലി, സണ്ണി വള്ളിക്കളം തുടങ്ങിയവരും, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജോണിക്കുട്ടി പിള്ളവീട്ടില്‍, ജൂബി വള്ളിക്കളം, സന്തോഷ് നായര്‍, തൊമ്മന്‍ പൂഴിക്കുന്നേല്‍, ബ്രിജിറ്റ് ജോര്‍ജ്, റിന്‍സി കുര്യന്‍ തുടങ്ങിയവരും മറ്റ് അംഗങ്ങളോടൊപ്പം സന്നിഹിതരായിരുന്നു.

1972 ല്‍ പ്രവര്‍ത്തനമാരംഭിച്ച അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി പ്രസ്ഥാനമായ ചിക്കാഗോ മലയാളി അസോസിയേഷന്റെ 28-ാമത്തെ പ്രസിഡന്റാണ് രഞ്ജന്‍ എബ്രഹാം. വൈസ് പ്രസിഡന്റ്, ട്രഷറര്‍, ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റുചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക