Image

അധ്യാപകന്‍ ഡസ്റ്റര്‍ കൊണ്ടെറിഞ്ഞു : വിദ്യാര്‍ഥിയ്ക്ക് ഗുരുതര പരിക്ക്

Published on 27 October, 2016
അധ്യാപകന്‍ ഡസ്റ്റര്‍ കൊണ്ടെറിഞ്ഞു : വിദ്യാര്‍ഥിയ്ക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: 100 രൂപ ഫൈന്‍ നല്‍കിയില്ലെന്ന കാരണത്താല്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ ഡസ്റ്റര്‍ കൊണ്ടെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.ഹൈദരാബാദിലെ രാജധാനി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സുരേഷ് കുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്.

പോലീസ് പറയുന്നതിങ്ങനെ മൂന്ന് ദിവസമായി സ്‌കൂളില്‍ വരാതിരുന്ന സുരേഷിനോട് 100 രൂപ ഫൈന്‍ നല്‍കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം സുരേഷിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് അധ്യാപകന്‍ സുരേഷിന് നേരെ ഡസ്റ്റര്‍ എറിയുകയായിരുന്നു.

സുരേഷ് ഉടന്‍ തന്നെ ബോധരഹിതനായി വീണു. തലയില്‍ രക്തം കട്ടപിടിച്ചതിനാല്‍ സുരേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.അധ്യാപകനെതിരെ പോലീസ് കൈയേറ്റശ്രമത്തിന് കേസെടുത്തു. അധ്യാപകനെതിരെ കൊലപാതകകുറ്റത്തിന് കേസെടുക്കണമെന്നും സ്‌കൂളിന്റെ അംഗീകാരം എടുത്ത് കളയണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക