Image

ഹൃത്വികിനെ വീണ്ടും കളിയാക്കി കങ്കണ

Published on 27 October, 2016
ഹൃത്വികിനെ വീണ്ടും കളിയാക്കി കങ്കണ


ഹൃത്വിക്കിനെ പിന്നെയും പരിഹസിച്ചിരിക്കുകയാണ് കങ്കണ. നേഹ ധൂപിയ അവതരിപ്പിക്കുന്ന നോ ഫില്‍റ്റര്‍ നേഹ ടിവിഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് കിട്ടിയ അവസരത്തില്‍ കങ്കണ ഹൃത്വിക്കിനെ ശരിക്കൊന്നു കളിയാക്കിയത്.

പ്രശസ്തരായ മാതാപിതാക്കളുണ്ടായത് ഭാഗ്യം അല്ലെങ്കില്‍ നിങ്ങളെവിടെയുമെത്തില്ലായിരുന്നുവെന്ന് ആരോടെങ്കിലും പറയാന്‍ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് കങ്കണ ഹൃത്വിക് റോഷനോട് സത്യമായും അങ്ങനെ പറയാന്‍ തോന്നുന്നുണ്ടെന്ന് മറുപടി പറഞ്ഞത്. ഇനിയിപ്പോള്‍ ഹൃത്വിക് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിയിരിക്കുകയാണ് ബിടൗണ്‍. ഹൃത്വിക് റോഷനെ മനപൂര്‍വം കരിവാരിത്തേക്കാനുള്ള ശ്രമമാണ് കങ്കണ നടത്തുന്നതെന്ന് രാകേഷ് റോഷന്റെ പ്രസ്താവനയെയും കങ്കണ ഹൃത്വിക്കിനെ പരിഹസിക്കുന്നതിനുള്ള മാര്‍ഗമാക്കി മാറ്റിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക