Image

കേരളം (ജി. പുത്തന്‍കുരിശ്)

Published on 01 November, 2016
കേരളം (ജി. പുത്തന്‍കുരിശ്)
കേരളനാടെ മമ ജനനി ജന്മഭൂവേ
ഭാരതാംബികയുടെ പാദത്തിന്‍ പൊന്‍ ചിലമ്പേ
വിശ്വസംസ്ക്കാരത്തിന്‍ മൗലിയില്‍മണിമുത്തേ
വെല്‍ക നീ ചരിത്രത്തിന്‍ മങ്ങാത്ത പൊന്‍വിളക്കായ്

മരതകതോപ്പുകള്‍ നിന്‍ നീരാളവസ്ത്രമായി
നീലവിപിനങ്ങള്‍ വാര്‍കൂന്തലായി
പാദസരങ്ങളായി പമ്പയും പെരിയാറും
മാമലനാടെമന്നില്‍ദേവസിംഹാസനമേ

ശബരിഗിരിയില്‍ നിന്നുയരുന്ന ശരണവും
മലയാറ്റൂര്‍ പള്ളിയിലെമണിനാദവും
അല്ലാഹുഅക്ബര്‍വാങ്കുവിളികളും
മാമലനാടെമന്നില്‍സ്‌നേഹത്തിന്‍ ശാലേയമെ

കാവ്യകലകളേ നീ പാലൂട്ടിവളര്‍ത്തി
കഥകളിയുംകൂത്തുംമോഹിനിയാട്ടവും
നിന്‍ക്കീര്‍ത്തി പരത്തി ഭൂലോകമെങ്ങും
എന്‍ ജന്മനാടെമന്നില്‍കലയുടെ ശ്രീകോവിലെ.

രചന: ജി. പുത്തന്‍കുരിശ്
സംഗീതം: ജോസി പുല്ലാട്
ഗായകന്‍ വില്‍സ്വരാജ്.

വീഡിയോ കാണുക:
https://www.youtube.com/watch?v=mMz0l6yxZrI
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക