Image

സ്വര്‍ഗ്ഗം വില്‍ക്കുന്നവര്‍ (ഓട്ടംതുള്ളല്‍: ജോസ് ചെരിപുറം)

Published on 03 November, 2016
സ്വര്‍ഗ്ഗം വില്‍ക്കുന്നവര്‍ (ഓട്ടംതുള്ളല്‍: ജോസ് ചെരിപുറം)
കവലയിലെത്തും ബൈബിളുമായി
നിത്യം സുവിശേഷകര്‍ പലരും
വയറു നിറയ്ക്കാന്‍ വചനം വിറ്റവര്‍
അപ്പം കൊണ്ട് കഴിഞ്ഞീടുന്നു
അവരില്‍ കുടവയറുള്ളൊരു കുള്ളന്‍
ഉപദേശിക്കൊരു പ്രാര്‍ഥനയുണ്ട്
വില്‍ക്കാനുണ്ട് ഇത്തിരി ഭൂമി
സ്വര്‍ഗ്ഗത്തിലാണുടമസ്ഥന്മാര്‍
പലരും കേട്ടത് വില പേശുന്നു
വിലയില്‍ ഇളവില്ലെന്നുപദേസി
നിങ്ങള്‍ക്കുള്ളത് നല്‍കുകെനിക്ക്
എങ്കില്‍ ഭൂമി കച്ചോടാക്കാം
വിലയില്‍ കുറവിക്ലതുപോലെന്റെ
കമ്മീഷനിലും കുറവില്ലല്ലൊ
ചത്താല്‍ നരകം പൂകും നിങ്ങള്‍
പാപം ചെയ്ത് കഴിയുന്നവരെ
സമയം കളയാനില്ലതിനാലെ വാങ്ങൂ
ഭൂമി, നേടുക പുണ്യം
സ്വര്‍ഗത്തിലുള്ളൊരു ഭൂമിക്കെന്തിനു
ഭൂമിയില്‍ നമ്മള്‍ വില നല്‍കേണം
ചത്തു കഴിഞ്ഞാലെവിടെ പോകുന്നെ-
ന്നാര്‍ക്കറിയാം എന്‍ പൊന്നുപദേശി
പലരും കാശാല്‍ കൈ മാറുന്നാ ഭൂമി
ക്കെന്തോ രേഖകളില്ല
തയ്യാറായി ഞാനും ചെന്നു -വാങ്ങാം
പക്ഷെ രേഖകള്‍ വേണം
രേഖകളൊക്കെ അവിടെ ചെന്നാല്‍
ഇവിടെ പ്രാര്‍ഥിച്ചീടുക നിത്യം
കൂടെ നിന്നവര്‍ ഒക്കെ കൂടി
അന്വേഷിച്ചാ ദാസനെ പറ്റി
വചനം വിറ്റു നടക്കുന്നവനൊരു
തട്ടിപ്പില്‍ പ്രതി മറ്റൊരു നാട്ടില്‍
അവിടെ കൂറ്റന്‍ മാളികയൊന്നു
പണി തീരാതെ നില കൊള്ളുന്നു
ഉപദേശിക്കത് തീര്‍ക്കാന്‍ വേണം
പണമതിനായീ ഉപദേശ പണി
*******
സ്വര്‍ഗ്ഗം വില്‍ക്കുന്നവര്‍ (ഓട്ടംതുള്ളല്‍: ജോസ് ചെരിപുറം)
Join WhatsApp News
James Mathew, Chicago 2016-11-04 12:23:00
ജോസ് ഒരു ആക്ഷേപിക ഹാസ്യ കവിയാണോ?
മുക്രയിടുന്ന ഒരു ഹാസ്യം ഇയ്യിടെ വായിച്ചു.
നന്നായിരുന്നു, അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക