Image

നോര്‍ത്താംപ്‌ടണില്‍ മാത്യൂസ്‌ മാര്‍ അപ്രേം തിരുമേനിക്ക്‌ സ്വീകരണം ഫെബ്രുവരി 17ന്‌

സാബു ചുണ്‌ടക്കാട്ടില്‍ Published on 15 February, 2012
നോര്‍ത്താംപ്‌ടണില്‍ മാത്യൂസ്‌ മാര്‍ അപ്രേം തിരുമേനിക്ക്‌ സ്വീകരണം ഫെബ്രുവരി 17ന്‌
നോര്‍ത്താംപ്‌ടന്‍ : സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഇടവകയില്‍ ഫെബ്രുവരി 17ന്‌ (വെള്ളി) യുകെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേഞ്ച്‌ മേഖലകളുടെ മെത്രാപ്പൊലീത്തയുമായ മാത്യൂസ്‌ മോര്‍ അപ്രേം തിരുമേനിക്ക്‌ സ്വീകരണം നല്‍കും.

ഫെബ്രുവരി 18ന്‌ (ശനി) മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ ത്വിതീയന്‍ ബാവായുടെ ഓര്‍മപ്പെരുന്നാള്‍ മോര്‍ അപ്രേം തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഇവടകയില്‍ നടത്തപ്പെടും.

വെള്ളി വൈകുന്നേരം ഇടവകയിലെത്തിച്ചേരുന്ന തിരുമേനിയെ ഇടവക വികാരി ഫാ. രാജു ചെറുവിള്ളിയും ഇടവക അംഗങ്ങളും ചേര്‍ന്ന്‌ സ്വീകരിക്കും. തുടര്‍ന്ന്‌ സന്ധ്യാ പ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും നടക്കും.

ശനി രാവിലെ ഒന്‍പതിന്‌ പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന്‌ മോര്‍ അപ്രേം തിരുമനസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനക്കും ശേഷം ആശീര്‍വാദവും നേര്‍ച്ച സദ്യയും ഉണ്‌ടായിരിക്കും.

വിശ്വാസികള്‍ ഒരുക്കത്തോടും പ്രാര്‍ഥനയോടും കൂടെ പരിശുദ്ധന്റെ ഓര്‍മപ്പെരുന്നാളിലും തിരുമനസിന്റെ സ്വീകരണ പരിപാടികളിലും വന്ന്‌ സംബന്ധിച്ച്‌ അനുഗൃഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ അറിയിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ. രാജു ചെറുവിള്ളി 07946557954, അനുരൂപ്‌ ജേക്കബ്‌ (സെക്രട്ടറി) 07525823363. പള്ളിയുടെ അഡ്രസ്‌: Congrigational Church, Victoria Road, Northampton NN1 5EL.
നോര്‍ത്താംപ്‌ടണില്‍ മാത്യൂസ്‌ മാര്‍ അപ്രേം തിരുമേനിക്ക്‌ സ്വീകരണം ഫെബ്രുവരി 17ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക