Image

മെല്‍ബണില്‍ കെസിവൈഎല്‍ ത്രിദിന ക്യാമ്പ്

Published on 11 November, 2016
മെല്‍ബണില്‍ കെസിവൈഎല്‍ ത്രിദിന ക്യാമ്പ്

  മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെല്‍ബണ്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ മൂന്നു ദിവസത്തെ വാര്‍ഷിക ക്യാമ്പ് നവംബര്‍ 18, 19, 20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. 

‘പ്രോസ്‌പെര്‍ 2016’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പ് അലക്‌സാഡ്ര അഡ്വഞ്ചര്‍ റിസോര്‍ട്ടിലാണ് അരങ്ങേറുക. 

മൂന്നു ദിവസത്തെ ക്യാമ്പില്‍ യുവതി യുവാക്കള്‍ക്കായി വിജ്ഞാനപ്രദവും വിശ്വാസപരവും കായികപരവുമായ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ഡെന്‍സില്‍ ഡൊമിനിക് എന്നിവര്‍ അറിയിച്ചു.

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ മേല്‍ നോട്ടത്തില്‍ നടത്തപ്പെടുന്ന ക്യാമ്പിന് മെല്‍ബണ്‍ കെസിവൈഎല്‍ ഡയറക്ടര്‍മാരായ സോജി അലന്‍, അനൂപ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക