Image

നിസ്വനായ പക്ഷി (ശ്രീ ജോസഫ് നമ്പിമഠത്തിന്റെ കവിതാ സമാഹാരം - ഒരു പഠനം- 2: സുധീര്‍ പണിക്കവീട്ടല്‍)

Published on 16 November, 2016
നിസ്വനായ പക്ഷി (ശ്രീ ജോസഫ് നമ്പിമഠത്തിന്റെ കവിതാ സമാഹാരം - ഒരു പഠനം- 2: സുധീര്‍ പണിക്കവീട്ടല്‍)
സംഘര്‍ഷഭരിതമായ രണ്ട് പരിപ്രേഷ്യങ്ങള്‍ Conflicting perspectives) സങ്കലനം ചെയ്ത്‌കൊണ്ട് കവികള്‍ അവരുടെ കവിതകളെ ശക്തവും ആലോചാനാത്മകവുമാക്കാറുണ്ട്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ജീവിതത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നു.സമാജ ശാസ്ത്രജ്ഞന്മാര്‍ ഈ തത്വമുപയോഗിച്ചാണ് സമൂഹത്തിലെ ഘടനകളേയും ചരിത്രത്തേയും വിലയിരുത്തുന്നത്. സ്വപ്നതുല്യമായ ഒരു അവസ്ഥസ്രുഷ്ടിക്കുന്നതില്‍നിന്നും ഈ രീതിസ്വീകരിക്കുന്ന എഴുത്തുക്കാര്‍ അവതരിപ്പിച്ചിരുന്നത്് സാധാരണമനുഷ്യരേയും സമൂഹത്തേയുമാണ്. ഇത്‌വാസ്തവത്തില്‍യാഥാര്‍ത്ഥ്യവും കല്‍പ്പനയും തുല്യമായരീതിയില്‍ കൂടിചേരുന്ന ഒരു രച്‌നാവിശേഷമാണ്. കാല്‍പ്പനിക ലോകം വാസ്തവികമായ ഒരു ലോകത്തില്‍നിന്നും വളരെവ്യത്യസ്ഥമാകുന്നില്ല. അവിശ്വസനീയമായ ഒന്ന് ഇല്ലെന്ന് മനസ്സിലാകുമ്പോള്‍ അവയെല്ലാം സ്ഥിരമായ അടിത്തറയില്‍ നില്‍ക്കുന്നില്ലെന്നും മനസ്സിലാക്കാം.അതുകൊണ്ട് ഭ്രമഭാവനകള്‍ നിറഞ്ഞ് കൂടുമ്പോഴും അവയ്‌ക്കെല്ലാം ഒരു അസ്തിത്വം വായനക്കാരന്‍ കാണുന്നു. മാജിക്കല്‍ റിയലിസത്തെക്കുറിച്ച് പറയുന്നത് വിവരിക്കാന്‍ കഴിയുന്ന ഒന്ന് മാജിക്കല്‍ റിയലിസം അല്ലെന്നാണ്. പോസ്റ്റ്‌മോഡേണിസവും മാജിക്കല്‍ റിയലിസവും തമ്മില്‍പൊതുവായ ഒരു സ്വഭാവവിശേഷമുണ്ട്. അവയില്‍ പരാമര്‍ശിക്കപ്പെടുന്ന സംഗതികള്‍ ശാസ്ര്തീയമായ ഒരു വിവരണത്തിനു അസാദ്ധ്യമാണ്. അവ ഒരുമായിക നിഗമനത്തില്‍ ഒതുങ്ങി പോകുന്നു.

മൂര്‍ച്ചയില്ലാത്തബ്ലേയ്ഡുകള്‍
അവ കൊണ്ട്മുറിക്കപ്പെടുന്നത് (അരുതേദുശ്ശാസനാ.. എന്ന കവിത പേജ് 11)
രക്തമില്ലാത്ത തൊഴിലാളിയുടെ
ഒട്ടിയ ഞരമ്പുകള്‍

മൂര്‍ച്ചയില്ലാത്തബ്ലേയ്ഡ് കൊണ്ട് മുറിയുക- ഇത്തരം വിവരണങ്ങള്‍ ആണുമായിക യാഥാര്‍ത്ഥ്യമായി വായനക്കാരനു തോന്നുന്നത്.മുറിക്കപ്പെടുന്നത് രക്തമില്ലാത്ത തൊഴിലാളിയുടെ ഒട്ടിയ ഞരമ്പുകളാണെന്ന് പറയുമ്പോള്‍ വായനക്കാരന്‍ ആശയക്കുഴപ്പത്തിലാകുന്നു. മുറിയുമ്പോള്‍ ചോരയും പൊടിയുന്നു എന്ന വായനക്കാരന്റെ സങ്കല്‍പ്പത്തെ കവി കീഴ്‌മേല്‍മറിക്കുന്നു..

ഫാന്റസ്റ്റിക്ക് ലിറ്ററേച്ചര്‍ എന്നുദ്ദേശിക്കുന്നത് യാഥാര്‍ത്ഥ്യവുമായി നേരിയബന്ധം കാണിക്കുമ്പോള്‍ അവയെ കൂടുതല്‍ ഭാവനാത്മകമായി വീര്‍പ്പിച്ച് കൊണ്ട്് അവക്ക് ഒരു അസാധാരണത്വം കൈവരുത്തുക എന്നാണ്. രക്തമില്ലാത്ത ഞരമ്പുകള്‍ എന്ന പറയുമ്പോള്‍ അവ ശരീരത്ത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ധ്വനിവരുന്നു. എന്നാല്‍ തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോള്‍ മിക്കസമയവും പട്ടിണി കിടക്കുന്ന ആ മനുഷ്യരുടെ ഞരമ്പുകളില്‍ ചോരയെങ്ങിനെ ഉണ്ടാകുമെന്ന് ചിന്തയും വരുന്നു കവി സ്രുഷ്ടിക്കുന്നലോകം യ്ഥാര്‍ത്ഥ്യമാണു. അത് ഭാരതമാണ്. . അവിടത്തെജനങ്ങളുടെ ജീവിതരീതികളെ അതിശയോക്തിയോടെ ആവിഷ്ക്കരിക്കയാണു കവി. വായനക്കാരനു അത് മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ലെങ്കിലും വിവരണത്തിലെ മായാജാലങ്ങളിലൂടെ കവിവായനക്കാരനു ഭാരതത്തിന്റെ ഒരു യഥാര്‍ത്ഥ ചിത്രം കാണിക്കുന്നു. വാസ്തവത്തില്‍ വെറുതെവിവരണാത്മകമായോ അല്ലെങ്കില്‍ വെറുതെ കാല്‍പ്പനികമായോ എഴുതപ്പെടുന്ന സാഹിത്യത്തെക്കാള്‍ ആധുനികതയുടെ സംഭാവനയായ ചില "സംഗതികള്‍' ചേര്‍ക്കുമ്പോള്‍ കവിതയുടെ ആസ്വാദക നിലവാരവും മൂല്യവും വര്‍ദ്ധിക്കുന്നു.

ഭാഷകൊണ്ട് വേര്‍തിരിച്ച ഈ നാടിന്റെ
അതിര്‍വരമ്പുകള്‍
എന്റെഭ്രാന്തന്‍ തലയിലെശിരോ ലിഖിതങ്ങള്‍
ഈ അക്ഷരങ്ങളുടെ വടിവുകള്‍
എന്റെ ഭാവി ജീവിതത്തിന്റെ കൈരേഖകള്‍


അരുത് ദുശ്ശാശനാ എന്ന കവിതയില്‍ മാജിക്കല്‍ റിയലിസം, സര്‍റിയലിസം, ഫാന്റസ്റ്റിക് ലിറ്ററേച്ചര്‍ തുടങ്ങിയആധുനിക രചനതന്ത്രങ്ങള്‍ കവി ഉപയോഗിച്ചിട്ടുണ്ട്.കവിതയെഴുതുന്ന കാലത്ത് ഭാരതത്തിന്റെസ്ഥിതി കൗരവഭരണം പോലെയായിരുന്നു.ഇപ്പോഴും അതിനുവ്യത്യാസമില്ല. നൂറുതിന്മകളും അഞ്ച്‌നന്മകളും തമ്മിലുള്ളപോരാട്ടം. നന്മപുലര്‍ന്നിരുന്ന കാലത്തെ ഓര്‍മ്മകളുടെ നെടുവീര്‍പ്പുകളിലൂടെ കവിതപാടിവരുന്ന കവിതിന്മയുടെ കയ്യില്‍ എത്തുന്ന രാജ്യത്തിന്റെ ശോചനീയാവസ്ഥ വിവരിക്കുന്നു.

രമ്യഹര്‍മ്മങ്ങള്‍ക്ക്മുകളില്‍
ചൂഷകസമ്പത്തിന്റെ
തിളങ്ങുന്നതാഴികക്കുടങ്ങള്‍
ഇവിടെ കൊടികുത്തിവാഴുന്നപെണ്‍വാണിഭങ്ങള്‍
ഭോഗസംസ്കാരത്തിന്റെ പ്ലേഗ് ബാധകള്‍

ദുശ്ശാശനന്‍ എന്ന വാക്കിന്റെ അര്‍ഥം ദു= ചീത്തശാസന :ഭരണാധികാരി.വളരെ അര്‍ത്ഥവത്തായ ശീര്‍ഷകങ്ങള്‍ കൊടുക്കുന്നത് ചില കവികളുടെ സവിശേഷതയാണു.ശ്രീ നമ്പിമഠത്തിന്റെ കവിതകളുടെ ശീര്‍ഷകങ്ങല്‍ എല്ലാം തന്നെ കവിതയ്ക്ക് അനുയോജ്യവും ചിന്താദ്യോതകവുമാണ്. നന്മയുടെ ഭാഷ എപ്പോഴും സൗമ്യവും സുന്ദരവുമാണു.്"അരുതേ ദുശ്ശാസനാ..എന്നാണു അരുത് ദുശ്ശാസന എന്നല്ല കവി എഴുതുന്നത്.പൊട്ടക്കണ്ണനായ ഒരു രാജാവിന്റെ മുന്നിലാണ് കുലീനയായ രാജകുമാരിയുടെ വസ്ര്തങ്ങള്‍ അഴിക്കപ്പെടുന്നത്. നഗ്നതയെകുറിച്ച് അന്ധനു എന്തറിയാമെന്ന് കവിതന്റെ വിവരണങ്ങളിലൂടെ വായനകാരനെ അറിയിക്കുന്നു.നമ്മുടെ ഭരണാധികാരികള്‍ അവരുടെ മണിമേടയില്‍ സുഖമന്വേഷിക്കയല്ലാതെ രാജനീതിയിലും പ്രജാക്ഷേമതല്‍പരതയിലും ശ്രദ്ധാകുലരല്ല.അവരുടെ മുന്നില്‍നടക്കുന്നത് അവര്‍ കാണുന്നില്ല.കേള്‍വിമാത്രമാണു അവരുടെ അറിവിന്റെ അടിസ്ഥാനം.അന്ധനായ ധ്രുത്രാഷ്ട്രര്‍ക്ക് പുത്രസ്‌നേഹമായിരുന്നു പ്രധാനം.അപ്പോള്‍ഭരണം രാജാവ് എന്ന പദവിയോട് ന്യായം പുലര്‍ത്താതെയാണെന്ന് സ്പഷ്ടം.പ്രബുദ്ധരായ വായനക്കാര്‍ക്ക് വളരെ പരിചിതമായ ഒരു കഥയുടെ പശ്ചാത്തലം നല്‍കികൊണ്ട് അവിടത്തെ അവസ്തകളെ തീഷ്ണമായ പ്രതിമാനങ്ങളിലൂടെ ആവിഷകരിക്കുന്ന കവിയില്‍ ധാര്‍മ്മിക രോഷം ആളിപ്പടരുന്നുണ്ട്. അരുതേ എന്ന വിനയപൂര്‍വ്വമായ അപേക്ഷതിന്മയുടെ ചെവിയില്‍ എത്തുകയില്ല അതിനെ യുദ്ധംകൊണ്ട് നശിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് പക്ഷെ കവി വിശ്വസിക്കുന്നില്ല. അത്‌കൊണ്ടാണു ഉടുത്തിരിക്കുന്നവസ്ര്തമെങ്കിലും അഴിച്ചെടുക്കല്ലേ എന്നപേക്ഷിക്കുന്നത്. മഹാഭാരതകഥയുടെ സമാപ്തിയുദ്ധത്തിലും നാശത്തിലും എത്തിചേര്‍ന്നിട്ടും നന്മപൂര്‍ണമായി ജയിച്ചില്ല എന്ന സന്ദേശവും ഈ കവിതയിലുണ്ട്. അത്‌കൊണ്ടല്ലേ ഇപ്പോഴും അവിടത്തെ മണ്ണു നാണം മറക്കാന്‍തുണിക്ക് വേണ്ടിവിലപിക്കുന്നത്.

ഐതിഹ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് കവികള്‍ എഴുതീട്ടുണ്ട്. എന്നാല്‍ ശ്രീ നമ്പിമഠം ഭാരതത്തിലെ ഇതിഹാസ ഗ്രന്ഥങ്ങളില്‍ ഒന്നായ മഹാഭാരതത്തിലെ വളരെപ്രധാനമായ ഒരു സംഭവത്തിന്റെ സൂചനമാത്രമെതരുന്നുള്ളു. ചില കവികള്‍ചെയ്യുന്ന പോലെ ഒരു താരതമ്യപഠനത്തിനും മുതിരുന്നില്ല. എന്നാല്‍ ആധുനികകവിതകളിലേസങ്കേതങ്ങള്‍ ഉപയോഗിക്ല് ഒരു രാഷ്ട്രത്തിന്റെ അധ്:പതനം ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ഉദ്ധരിക്കാന്‍ ശ്രമിച്ച പുരാണകഥകള്‍ അനുയോജ്യവും ശക്തവുമാണ്. എന്തുവരം വേണമെങ്കിലും ചോദിക്കു എന്ന അഹങ്കാരം മുഴുക്കിയെത്തുന്ന കാളിയോട ്തന്റെ മരണം ഒരു ദിവസം മുന്നോട്ടൊപുറകോട്ടൊ ആക്കിതരാന്‍ നാറാണത്ത് ഭ്രാന്തന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാളി അതിനു അശ്കതയായിരുന്നു. അവസാനം ഇടത്തെ കാലിലെമന്ത് വലത്തെ കാലിലേക്ക് മാറ്റാന്‍ മാത്രമേ കാളിക്ക് കഴിഞ്ഞുള്ളു. ഭാരതത്തിലെ ഭരണാധികാരികള്‍ക്ക് നിലവിലുള്ളപ്രശ്‌നങ്ങളെപരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് പ്രസ്തുത കഥയിലൂടെ പറയുന്ന കവി അതിന്റെ ആധുനിക പ്രകാരഭേദം ഇങ്ങനെ വര്‍ണ്ണിക്കുന്നു. ക്ഷയം പിടിച്ചവന്റെ ശ്വാസകോശങ്ങളില്‍ നിന്നുള്ള ഫലം പുറപ്പെടുവിക്കാത്തവെറും ചുമകള്‍.

ഭാവനയും ഐതിഹ്യവും ചേര്‍ത്ത് കവി സ്രുഷ്ടിക്കുന്ന ലോകം വായനക്കാരനു പരിചയമുണ്ടെങ്കിലും അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങളുടെ തീഷ്ണത അവര്‍ക്കനുഭവപ്പെട്ടു കാണില്ല,.എല്ലാവരും കാര്യങ്ങളുടെ ഒരു വശം മാത്രം കാണുന്നത്‌കൊണ്ടാണത്. എന്നാല്‍ കവികള്‍ അവരുടെ വീക്ഷണങ്ങളില്‍ നിന്ന് മന്‍സ്സിലാക്കിയ സംഗതികളുടെ സത്യാവസ്ഥ വായനക്കാരുടെ മുന്നില്‍ അനാവരണം ചെയ്യുന്നു, അപ്പോള്‍ അവര്‍ ഓരോരുത്തരും അവരുടെ ലോകങ്ങളുടെ സ്വാര്‍ഥ്തയില്‍ സംത്രുപ്തരായിരിക്കുന്നതിനാലാണു ചുറ്റും നടക്കുന്ന സംഭവങ്ങളുടെ തീഷ്ണത അറിയാതിരുന്നത് എന്ന് മനസ്സിലാക്കുന്നു. അങ്ങനെ പോയാല്‍ ഒരു യുദ്ധം ഉണ്ടാകുമെന്നറിയുന്ന കവി തന്റെ കവിതയിലൂടെ വായനക്കാരുടെ ശ്രദ്ധ തിരിക്കുന്നു. യുദ്ധം വേണമെന്ന് കവി ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദുശ്ശാസനന്മാരുടെ (ചീത്ത ഭരണാധികാരികളുടെ) ഭരണത്തില്‍ നിന്നുംതിന്മകള്‍ കൊയ്ത് പ്രഭുക്കളാകുന്നവര്‍ ഒരിക്കല്‍ കുരുക്ഷേത്രയുദ്ധത്തില്‍ മരിച്ചു വീഴുമെന്ന് ദീര്‍ഘദര്‍ശനംചെയ്യുന്ന കവി "അരുതേ'' എന്ന അപേക്ഷയോടെ കവിത അവസാനിപ്പിക്കുന്നു.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക