Image

പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ ആഘോഷിച്ചു

Published on 16 November, 2016
പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ ആഘോഷിച്ചു

  മെല്‍ബണ്‍: മെല്‍ബണ്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ക്ലേയ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ചാപ്പലില്‍ പരുമല തിരുമേനിയുടെ 114 ാം ഓര്‍മപെരുന്നാള്‍ ഇടവക വിശ്വാസി സമൂഹം നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ ആഘോഷിച്ചു.

ഫാ. സജു ഉണ്ണൂണ്ണിയുടെ നേതൃത്വത്തില്‍ സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി വികാരി ഫാ. വര്‍ഗീസ് ചെറിയാന്‍ വചനപ്രഘോഷണം നടത്തി. തുടര്‍ന്നു നടന്ന പ്രദക്ഷിണത്തിന് നൂറുകണക്കിന് വിശ്വാസികള്‍ പങ്കാളികളായി. വികാരി ഫാ. പ്രദീപ് പൊന്നച്ചന്‍ ആശീര്‍വാദം നടത്തി. 

ആറിന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സാജു ഉണ്ണൂണ്ണി മുഖ്യകാര്‍മികത്വം വഹിച്ചു തുടര്‍ന്ന് നടന്ന നേര്‍ച്ചസദ്യക്കുശേഷം വൈദികരുടെ നേതൃത്വത്തില്‍ കൊടിയിറക്കിയതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമായി. ട്രസ്റ്റി എം.സി. ജേക്കബ്, സെക്രട്ടറി ജിബിന്‍ മാത്യു, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ഗായകസംഘം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, യൂത്ത് മൂവ്‌മെന്റ്, എംജിഒസിഎസ്എം, സ്ത്രീസമാജം, വിവിധ പ്രാര്‍ഥനാ യോഗങ്ങള്‍, യംഗ് കപ്പിള്‍സ് മൂവ്‌മെന്റ് ഭാരവാഹികള്‍, വിവിധ കമ്മിറ്റിക്കാര്‍ തുടങ്ങിയവര്‍ പെരുന്നാളിന് നേതൃത്വം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക