Image

ഇല്ലവാറ കേരള സമാജം രൂപീകരിച്ചു

Published on 16 November, 2016
ഇല്ലവാറ കേരള സമാജം രൂപീകരിച്ചു

  സിഡ്‌നി: ന്യൂസൗത്ത് വെയില്‍സിലെ തുറമുഖ നഗരമായ ഇല്ലവാറ റീജണിന്റെ കീഴിലുള്ള മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ഇല്ലവാറ കേരളസമാജം രൂപീകരിച്ചു. യുനാന്‍ണ്ടറ കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം പൊതുപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ശരത് മാനേ ഉദ്ഘാടനം ചെയ്തു. ഐകെഎസ് പ്രസിഡന്റ് അജി പോള്‍, ട്രഷറര്‍ റെജികുമാര്‍, സെക്രട്ടറി വര്‍ഗീസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. 

മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുള്ള പ്രവര്‍ത്തനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള നല്ല പ്രവര്‍ത്തനം ഐകെഎസ് നടത്തുമെന്ന് പുതിയ കമ്മിറ്റി അഭിപ്രായപ്പെട്ടു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക