Image

ഇടതുപക്ഷ കൂട്ടായ്മകള്‍ക്ക് സിപിഎം പിന്തുണ: എം.എ. ബേബി

Published on 21 November, 2016
ഇടതുപക്ഷ കൂട്ടായ്മകള്‍ക്ക് സിപിഎം പിന്തുണ: എം.എ. ബേബി

  മെല്‍ബണ്‍: വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇടതുപക്ഷ മതേതര ചിന്താഗതിക്കാരുടെ കൂട്ടാഴ്മകള്‍ക്കും സംഘടനകള്‍ക്കും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നു സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി. മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കേരള പിറവിയുടെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ‘60 പിന്നിടുന്ന കേരളം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ടെലിഫോണിലൂടെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മെല്‍ബണിലും പെര്‍ത്തിലും സിഡ്‌നിയിലും കൂട്ടായ്മകള്‍ രൂപം കൊള്ളുന്നതില്‍ ബേബി സന്തോഷം പങ്കുവച്ചു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യം അധികാരത്തില്‍ വന്ന ശേഷം ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ഇടക്ക് പറ്റുന്ന ചെറിയ തെറ്റുകളും അതാത് സമയത്തു തിരുത്തി മുന്നോട്ടു പോകുന്നു. അതിന്റെ ഭാഗമായി ഒരു മന്ത്രിയെ തന്നെ മാറ്റി നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ നാല് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സമ്പൂര്‍ണ ആരോഗ്യം, സമഗ്രമായ വിദ്യാഭ്യാസ വികസനം, എല്ലാവര്‍ക്കും പാര്‍പ്പിട സൗകര്യം, സമഗ്ര ശുചിത്വ ജൈവകൃഷി പദ്ധതികള്‍ ഇത്തരത്തില്‍ ജനക്ഷേമപരമായ പദ്ധതികള്‍ നടപ്പിലാക്കി മുന്നോട്ടു പോകുന്നതില്‍ എല്ലാ പ്രവാസി സുഹൃത്തുകള്‍ക്കും അതിയായ സന്തോഷം ഉണ്ടെന്നു മനസിലാക്കുന്നു.വേണ്ടത്ര മുന്‍ കരുതലുകള്‍ എടുക്കാതെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് ഇന്ത്യയിലെ ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു. ഗുരുതരമായ ഈ പ്രതിസന്ധിക്കു അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് പാര്‍ട്ടി പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടതായും എം.എ. ബേബി പറഞ്ഞു.

ചടങ്ങില്‍ തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. പ്രദീഷ് മാര്‍ട്ടിന്‍, ദിലീപ് രാജേന്ദ്രന്‍, രൂപ്ലാല്‍, വിന്‍സ് മത്യു, റോയ് തോമസ്, എബി പൊയ്ക്കാട്ടില്‍, അരുണ്‍ കുമാര്‍, സേതുനാഥ് പ്രഭാകരന്‍, ലോകന്‍ രവി, ബിനീഷ് കുമാര്‍, ലിജോമോന്‍ ചിരപുറത്ത്, ചാറല്‍ സെന്‍് മാത്യു, റെമിതാ മേഴ്‌സി, അജിത ചിറയില്‍, സാം വര്‍ഗീസ്, റിസ്വാന്‍ ഇസ്മായില്‍, സോജന്‍ വര്‍ഗീസ്, സംജു, അരുണ്‍ ലാലു, ലാലു ജോസഫ്,സിദ്ധാര്‍ഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു . തുടര്‍ന്ന് കലാപരിപാടികളും അത്താഴ വിരുന്നും നടന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക