Image

കൊളോണില്‍ മലയാളികളുടെ കാര്‍ണിവല്‍ 18-ന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 16 February, 2012
കൊളോണില്‍ മലയാളികളുടെ കാര്‍ണിവല്‍ 18-ന്‌
കൊളോണ്‍: മലയാളികളുടെ കലാ-കായിക കേന്ദ്രമായ ഇന്ത്യന്‍ വോളിബോള്‍ ക്ലബിന്റെ (ഇ.വി.സി.) ആഭിമുഖ്യത്തില്‍ കാര്‍ണിവല്‍ നടത്തുന്നു. ഫെബ്രുവരി 18 ശനിയാഴ്‌ച വൈകുന്നേരം ആറു മണിക്ക്‌ കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ്‌ ഹാളിലാണ്‌ പരിപാടികള്‍.

ഉല്‍സവലഹരി പകരുന്ന ഈ സായാഹ്‌നത്തില്‍, കാര്‍ണിവലിന്‌ അനുയോജ്യമായ വേഷവിധാനങ്ങളോടെ വന്നെത്തുവാന്‍ ഇന്ത്യന്‍ വോളിബോള്‍ ക്ലബ്‌ മലയാളി സമൂഹത്തെ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
മാത്യു പാറ്റാനി: 0221 96, ഡേവീസ്‌ വടക്കുംചേരി: 0221 5904183/01732609098, വര്‍ഗീസ്‌ ചെറുമഠത്തില്‍: 0221 6804174, ജോയി മാണിക്കത്ത്‌ 02233 923225.

വേദി: Pfarrsaal der Herz Jesus Kirche,Danzier str.55,51063,Koeln.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക