Image

ഗര്‍ഭകാലത്തെ നെല്ലിക്ക തീറ്റയ്ക്ക് പിന്നില്‍

Published on 22 November, 2016
ഗര്‍ഭകാലത്തെ നെല്ലിക്ക തീറ്റയ്ക്ക് പിന്നില്‍

ഗര്‍കാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ഭക്ഷണ കാര്യങ്ങള്‍ക്ക് തന്നെയാണ്. കാരണം അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും അത്രയേറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. 

എന്നാല്‍ പലപ്പോഴും ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ കഴിയ്ക്കാന്‍ പാടില്ല, ചിലതാകട്ടെ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ടതാണ്. എന്നാല്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വരുന്നതാണ് നെല്ലിയ്ക്ക. എന്തുകൊണ്ട് ഗര്‍ഭിണികള്‍ നെല്ലിയ്ക്ക കഴിയ്ക്കണം എന്ന് പറയുന്നത് എന്ന് നോക്കാം.

മൂത്രാശയ സംബന്ധ രോഗങ്ങള്‍ 
മൂത്രാശയ സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് നെല്ലിയ്ക്കക്ക് പ്രത്യേക കഴിവുണ്ട്. ഇത്തരത്തിലുണ്ടാകുന്ന എല്ലാ അണുബാധകളേയും ഇല്ലാതാക്കാന്‍ നെല്ലിയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

മൂഡ് മാറ്റം 
സ്ത്രീകളില്‍ ആര്‍ത്തവ കാലത്ത് മാത്രമല്ല ഗര്‍ഭകാലത്തും മൂഡ് മാറ്റം ഉണ്ടാവുന്നു. ഇതിനെ ഇല്ലാതാക്കാന്‍ നെല്ലിക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

പ്രമേഹത്തെ ഇല്ലാതാക്കുന്നു 
ചിലരില്‍ ഗര്‍ഭകാലങ്ങളില്‍ പ്രമേഹത്തിന് സാധ്യത ഉണ്ട്. എന്നാല്‍ നെല്ലിയ്ക്ക കഴിയ്ക്കുന്നതിലൂടെ ഇത്തരത്തില്‍ പ്രമേഹത്തിനുള്ള സാധ്യത ഇല്ലാതാവുന്നു.

മാസം തികയാതെയുള്ള പ്രസവം 
മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത നെല്ലിയ്ക്ക കഴിയ്ക്കുന്നതിലൂടെ ഇല്ലാതാവുന്നു.

കുട്ടികളിലെ ബുദ്ധിവികാസത്തിന് 
നെല്ലിയ്ക്ക ജ്യൂസ് ഗര്‍ഭകാലങ്ങളില്‍ അമ്മമാര്‍ കഴിയ്ക്കുന്നത് കുട്ടികളില്‍ ബുദ്ധിവികാസത്തിനും ഓര്‍മ്മശക്തിയ്ക്കും കാരണമാകുന്നു.

കൈകാല്‍ നീരിന് 
കൈകാലുകളില്‍ നീര് വെയ്ക്കുന്നത് ഗര്‍ഭകാലത്ത് സാധാരണമാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ നെല്ലിക്ക കഴിയ്ക്കുന്നത് നല്ലതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക