Image

പ്രോസ്‌പെര്‍ ഇന്‍ ഫെയ്ത് ആന്‍ഡ് ഫ്രണ്ട്ഷിപ്പിന് ഉജ്ജ്വല സമാപനം

Published on 22 November, 2016
പ്രോസ്‌പെര്‍ ഇന്‍ ഫെയ്ത് ആന്‍ഡ് ഫ്രണ്ട്ഷിപ്പിന് ഉജ്ജ്വല സമാപനം

  മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെല്‍ബണ്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ  നേതൃത്വത്തില്‍ നടന്ന ത്രിദിന ക്യാമ്പ് ‘പ്രോസ്‌പെര്‍ ഇന്‍ ഫെയ്ത് ആന്‍ഡ് ഫ്രണ്ട്ഷിപ്’ ഉജ്ജ്വല സമാപനം.

അലക്‌സാണ്ട്ര അഡ്വഞ്ചര്‍ റിസോര്‍ട്ടില്‍ നവംബര്‍ 18, 19, 20 തീയതികളില്‍ നടന്ന ക്യാമ്പില്‍ മെല്‍ബണിലെ ക്‌നാനായ കത്തോലിക്ക യുവജനങ്ങളുടെ ഐക്യവും സഹകരണവും ഊട്ടിഉറപ്പിക്കുന്നതിന് ഏറെ സഹായകമായി.

വിവിധതരം പരിപാടികളാണ് സംഘാടകര്‍ ക്യാമ്പില്‍ ഒരുക്കിയിരുന്നത്. ഡോ. ആന്‍ഡ്രൂസ് ക്രിസ്‌റിഗോ, ഡോണി പീറ്റര്‍, ബ്രദര്‍ ജിജിമോന്‍ കുഴിവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ തരം ക്ലാസുകള്‍, ഐസ് ബ്രേക്കിംഗ്, ഡിബേറ്റ്‌സ്, സനീഷ് പാലക്കാട്ടിന്റെ നേതൃത്വത്തില്‍ വിവിധതരം മത്സരങ്ങള്‍, അജുമോന്‍ ഏബ്രഹാമിന്റെ കുക്കറി ക്ലാസ്, കനോയിംഗ്, ട്രഷര്‍ ഹണ്ട്, ക്യാമ്പ് ഫയര്‍ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ചാപ്ലിന്‍ ഫാ. തോമസ് കുമ്പുക്കലിന്റ കാര്‍മികത്വത്തില്‍ എല്ലാദിവസവും നടന്ന വിശുദ്ധ കുര്‍ബാന ക്യാമ്പിന് ആത്മീയ ഉണര്‍വേകി.

ബെസ്റ്റ് മെയില്‍ ക്യാമ്പര്‍ ആയി സ്‌റ്റെബിന്‍ സ്റ്റീഫനും അലക്‌സ് വടക്കേക്കരയും ബെസ്റ്റ് ഫിമെയില്‍ ക്യാമ്പര്‍ ആയി ഷാരന്‍ പത്തുപറ, ജെനറ്റ് ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

മെല്‍ബണിലെ ക്‌നാനായ യുവജനങ്ങള്‍ക്ക് ആഘോഷവും ആവേശവും ആയിത്തീര്‍ന്ന ക്യാമ്പിന് നേതൃത്വം കൊടുത്ത ജോയല്‍ ജോസഫ് (പ്രസിഡന്റ്), ഡെന്‍സില്‍ ഡൊമിനിക് (സെക്രട്ടറി), ജോയല്‍ ജിജിമോന്‍, ജെറിന്‍ എലിസബത്ത്, കെസിവൈഎല്‍ ഡയറക്ടര്‍മാരായ അനൂപ് ജോസഫ്, സോജി അലന്‍ എന്നിവരെയും ചാപ്ലിന്‍ ഫാ. തോമസ് കുമ്പുക്കല്‍ അനുമോദിച്ചു.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക