കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെളളമൊഴിയ്ക്കൂ,
Health
23-Nov-2016
Health
23-Nov-2016

ആരോഗ്യത്തിന് ആപ്പിള്‍ അത്യുത്തമമാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട. ഡോക്ടറെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന ഫലമാണിത്.
ഇതില്‍ പെക്ടിന്‍ എന്ന ഘടകമുണ്ട്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഏറെ ഗുണകരമായ ഒന്നാണ്.
എന്നാല്‍ ആപ്പിള്‍ ശുദ്ധമാണെങ്കിലേ ഈ ഗുണങ്ങള്‍ ലഭിയ്ക്കൂ. ശുദ്ധമല്ലാത്ത ആപ്പിള്‍ ധാരാളം പാര്‍ശ്വഫലങ്ങളുണ്ടാക്കും.
ഇതിനുള്ള വഴിയാണ് കഴിയ്ക്കും മുന്‍പ് ആപ്പിളില്‍ ചൂടുവെള്ളമൊഴിച്ചു നോക്കുകയെന്നത്.
ആപ്പിളിന്റെ തൊലി ആപ്പിളിനെപ്പോലെത്തെന്നെ ആരോഗ്യദായകമാണ്. എന്നാല്‍ ഇന്നു ലഭിയ്ക്കുന്ന പല ആപ്പിളുകളും വാക്‌സ് പുരട്ടിയാണ് എത്തുന്നത്.
ആ വാക്‌സ് ഭക്ഷ്യയോഗ്യമല്ല. ഇതുകൊണ്ടുതന്നെ ഇവ പുരട്ടിയെത്തുന്ന ആപ്പിളുകളും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളുമുണ്ടാക്കാന്‍ ഇത്തരം വാക്‌സ് പുരട്ടിയ ആപ്പിളുകള്‍ കാരണമാകും. വയറിന്റെ ്പ്രവര്‍ത്തനത്തെ ത ന്നെ ദോഷകരമായി ബാധിയ്ക്കും.
തുടുത്തു തിളങ്ങിയിരിയ്ക്കുന്ന ആപ്പിളിനു മുകളില്‍ വാക്‌സ് മാത്രമല്ല, നല്ല നിറം നല്‍കാന്‍ ഫുഡ് കളറുകളും ഇക്കാലത്ത് ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. ഇവയും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്.
ആപ്പിള്‍ കഴിയ്ക്കുന്നതിനു മുന്‍പ് നല്ല തിളച്ച വെള്ളം ഒഴിച്ചാല്‍ ഇതില്‍ പറ്റിയിരിയ്ക്കുന്ന വാക്‌സ് അടര്‍ന്നു പോകും. ആപ്പിളി്‌ന്റെ തനതായ രൂപം നഷ്ടെപ്പെടുകയും ചെയ്യില്ല.
ആപ്പിള്‍ കഴിയ്ക്കും മുന്‍പ് ചൂടുവെള്ളമൊഴിച്ചാല്‍ ഇതിലെ വാക്‌സ് നീങ്ങും. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും.
ആപ്പിളിനു മുകളില്‍ ചൂടുവെള്ളമൊഴിച്ചാല്‍ ക്യാന്‍സര്‍ സാധ്യതയുണ്ടോയെന്നറിയാം. അതായത് ക്യാന്‍സര്‍ വരുത്തുന്ന വാക്‌സ് ഇതിനു മുകളില്‍ ഉണ്ടോയെന്നറിയാം. ഇതു നീക്കാം. ക്യാന്‍സര്‍ മാത്രമല്ല, കുടലിനെ ബാധിയ്ക്കാവുന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കുകയുമാകാം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments