Image

കെ.ജി. ബാലകൃഷ്ണന്റെ സ്വത്തുവിവരങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം

Published on 22 June, 2011
 കെ.ജി. ബാലകൃഷ്ണന്റെ സ്വത്തുവിവരങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ സ്വത്തുവിവരങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രത്യക്ഷ നികുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ ആരോപണവിധേയരായ മൂന്ന് ബന്ധുക്കളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കണം. ഈ ബന്ധുക്കള്‍ കള്ളപ്പണം സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക