Image

ഹൃദയധമനികളിലെ തടസം:മാറാന്‍ പ്രകൃതിദത്ത വഴികള്‍

Published on 26 November, 2016
ഹൃദയധമനികളിലെ തടസം:മാറാന്‍ പ്രകൃതിദത്ത വഴികള്‍


 
ഹൃദയധമനികളിലെ തടസമാണ് ഹൃദയാഘാതത്തിനു മിക്കപ്പോഴും വഴിയൊരുക്കുന്നതും ജീവനെടുക്കുന്നതും. കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിനുള്ള കാരണം.

ഹൃദയത്തിലേയ്ക്കു മാത്രമല്ല, ശരീരത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും ഓക്‌സിജന്‍ കൊണ്ടുപോകുന്നത് ഈ രക്തമാണ്. ഹൃദയധമനികള്‍ തടസപ്പെടുമ്പോള്‍ ഈ രക്തപ്രവാഹം കുറയുന്നതും തടസപ്പെടുന്നതും ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ ബാധിയ്ക്കും.

കൊഴുപ്പിനു പുറമെ പ്രമേഹം, പുകവലി, അണിതവണ്ണം, ഹൈ ബിപി, കൊളസ്‌ട്രോള്‍ ഇവയെല്ലാം രക്തധമനികളിലെ തടസത്തിനു കാരണമാകും.

രക്തധനമികളിലെ തടസം നീക്കാനും രക്തപ്രവാഹം കൃത്യമായ നടക്കാനും സഹായിക്കുന്ന പ്രകൃതിദത്ത വിധികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

വെളുത്തുള്ളി

വെളുത്തുള്ളി ഹൃദയധമനികളിലെ തടസം നീക്കാന്‍ നല്ല ഒരു മരുന്നാണ് ബിപി, കൊളസ്‌ട്രോള്‍ എന്നിവ കുറച്ചാണ് ഈ ഗുണം നല്‍കുന്നത്. കിടക്കുന്നതിനു മുന്‍പ് 3 അല്ലി വെളുത്തുള്ളി ഒരു കപ്പു പാലില്‍ കലക്കി തിളപ്പിച്ചു ചൂടാറ്റി കുടിയ്ക്കാം. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

  മഞ്ഞള്‍

മഞ്ഞള്‍ രക്തക്കുഴലുകള്‍ ശുചിയാക്കുന്ന മറ്റൊരു സ്വാഭാവിക വഴിയാണ്. ആരോഗ്യത്തെ ബാധിയ്ക്കുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലത്. 1 ടീസ്പൂണ്‍ മഞ്ഞള്‍, അല്‍പം തേന്‍ എന്നിവ ഒരു ഗ്ലാസ് ചൂടുപാലില്‍ കലക്കി കിടക്കും മുന്‍പു കുടിയ്ക്കാം. പാചകത്തിന് ഉപയോഗിയ്ക്കാം. മഞ്ഞള്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കാം.

  മുളകുപൊടി

അര ടീസ്പൂണ്‍ മുളകുപൊടി ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ കലക്കി ദിവസവും 2 തവണയായി കുടിയ്ക്കാം. ഇത് ഹൃദയധമനികളിലെ കൊഴുപ്പു നീക്കാന്‍ ഏറെ നല്ലതാണ്.

  ചെറുനാരങ്ങ

ചെറുനാരങ്ങ ഫലപ്രദമായ മറ്റൊരു മരുന്നാണ്. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് അല്‍പം തേനും കുരുമുളകുപൊടിയും ചേര്‍ത്തിളക്കി കുടിയ്ക്കാം. ദിവസം 2 തവണ വീതം കുറച്ചാഴ്ചകള്‍ അടുപ്പിച്ചു കുടിയ്ക്കുക.

  ചെറുനാരങ്ങാത്തൊലി

ഇതുപോലെ ചെറുനാരങ്ങാത്തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുത്ത് ഇതില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നതും ഗുണകരമാണ്.

  ഇഞ്ചി

ഇഞ്ചിയാണ് മറ്റൊരു പ്രതിവിധി. ഇതിലെ ജിഞ്ചറോള്‍സ്, ഷോഗോള്‍സ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. രാവിലെ വെറുംവയറ്റില്‍ ഒരു കഷ്ണം ഇഞ്ചി കഴിയ്ക്കാം,. ജിഞ്ചര്‍ ടീ കുടിയ്ക്കാം, ഭക്ഷണത്തില്‍ ഉപയോഗിയ്ക്കാം.

  ഉലുവ

ഉലുവ ഹൃദയധമനികളിലെ തടസം നീക്കുന്ന മറ്റൊരു ഘടകമാണ്. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ അല്‍പം വെള്ളവും ചേര്‍ത്തു കഴിയ്ക്കാം.

  ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ചെറുനാരങ്ങാനീര്, ഇഞ്ചി, വെളുത്തുള്ളി എന്നിവയെല്ലാം ചേര്‍ത്തടിയ്ക്കുക. ഇത് ചൂടാക്കി ഊറ്റിയെടുത്ത് തണുക്കുമ്പോള്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക