Image

ജിഞ്ചര്‍ ടീ ഇങ്ങനെ, തടി കുറയും.......

Published on 27 November, 2016
ജിഞ്ചര്‍ ടീ ഇങ്ങനെ, തടി കുറയും.......


ഇഞ്ചി തികച്ചും പ്രകൃതിദത്തമായ ഒരു ഔഷധമാണ്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നത്.
മരുന്നു മാത്രമല്ല, തടി കുറയ്ക്കാനുളള സ്വാഭാവിക വഴി കൂടിയാണ് ഇഞ്ചി. പ്രത്യേകിച്ചു ജിഞ്ചര്‍ ടീ.
ചായയില്‍ ഇഞ്ചിയിട്ടു തിളപ്പിയ്ക്കുന്നതാണ് ജിഞ്ചര്‍ ടീ എന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാ്ല്‍ ഇതല്ല, ശരിയായ ജിഞ്ചര്‍ ടീ. പ്രയോജനം ലഭിയ്ക്കണമെങ്കില്‍ ഇത് കൃത്യമായി ഉണ്ടാക്കുകയും വേണം.

ജിഞ്ചര്‍ ടീ എപ്രകാരമാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കൂ.

ജിഞ്ചര്‍ ടീ ഇങ്ങനെ, തടി കുറയും....... 
നല്ല ദഹനത്തിന് ജിഞ്ചര്‍ ടീ എറെ നല്ലതാണ്. ചെറു,വന്‍കുടലുകള്‍, വയര്‍ എന്നിവയുടെ പ്രവര്‍ത്തം മെച്ചപ്പെടുത്തിയാണ് ഇതു സാധിയ്ക്കുന്നത്. ഇത് ഭക്ഷണം നല്ലപോലെ ദഹിയ്ക്കാനും കൊഴുപ്പടിഞ്ഞു കൂടാതിരിയ്ക്കാനും സഹായിക്കുന്നു. ഇതുവഴി തടിയും കുറയ്ക്കും.


ഇത് തെര്‍മോജെനിക് ഭക്ഷണമാണ്. അതായത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വിശപ്പു കുറയ്ക്കാനും വയര്‍ നിറ്ഞ്ഞുവെന്ന തോന്നലുണ്ടാക്കാനും ഇഞ്ചിയ്ക്കു കഴിയും. ഇത് അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും.

നല്ലൊരു ആന്റിഓക്‌സിഡന്റു കൂടിയാണ് ഇഞ്ചി. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളും. ഇതുവഴി കൊഴുപ്പടിഞ്ഞു കൂടാതിരിയ്ക്കാന്‍ സഹായകമാകും.

ജിഞ്ചര്‍ ടീ താഴെ പറയും വിധമാണ് ഉണ്ടാക്കുക. 200 എംഎല്‍ വെള്ളം, 30 ഗ്രാം ഇഞ്ചി, പകുതി ചെറുനാരങ്ങയുടെ ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍. വെള്ളം തിളപ്പിയ്ക്കുമ്പോള്‍ ഇതില്‍ ഇഞ്ചി ചേര്‍ക്കുക. കുറഞ്ഞ തീയില്‍ 20 മിനിറ്റു തിളപ്പിയ്ക്കണം. തീ കെടുത്തി 10 മിനിറ്റു വയ്ക്കുക. ഇതിലേയ്ക്ക് ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തിളക്കാം.

ഇതു കുടിയ്ക്കാനും വളരെ കൃത്യസമയം വേണം. ആദ്യത്തെ 15 ദിവസം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ഓരോ കപ്പു വീതം, അതായത് ദിവസം 2 കപ്പു കുടിയ്ക്കാം. പിന്നീട് ഒരാഴ്ച കുടിയ്ക്കാതിരിയ്ക്കുക. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും കുടിയ്ക്കാം.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ജിഞ്ചര്‍ ടീ ഒഴിവാക്കണം. പ്രത്യേകിച്ച് പ്രമേഹം, ബിപി എന്നിവയ്ക്കുള്ള മരുന്നു കഴിയ്ക്കുമ്പോള്‍.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ജിഞ്ചര്‍ ടീ ഒഴിവാക്കുന്നതാണ് നല്ലത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക