Image

രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍

Published on 29 November, 2016
രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍

ലണ്ടന്‍: രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ മാനസിക പിരിമുറുക്കമടക്കമുള്ള മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍.ലണ്ടനിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ സന്തോഷ് പത്മനാഭന്റെ  നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നില്‍.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ചികിത്സയുടെ ഭാഗമായി നല്‍കുന്ന മരുന്നുകള്‍ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു.ആന്റിഹൈപ്പര്‍ടെന്‍സീവ് മരുന്നുകളുടെ പ്രവര്‍ത്തനവും വ്യക്തികളുടെ മനസ്സിലെ മൂഡ് ചെയ്ഞ്ചുകളും നിരീക്ഷിച്ചാണ് ഇവര്‍ ഈ നിഗമനത്തിലെത്തിയത്.40 നും 80 നും ഇടയില്‍ പ്രായം വരുന്ന  525046 പേരിലാണ് പഠനം നടത്തിയത്.മാനസിക പിരിമുറുക്കം മൂലം ആശുപത്രികളില്‍ ചികിത്സ ചെയ്യുന്നവരില്‍ പകുതിയിലധികം പേരും രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവരാണെന്ന് തെളിയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക