Image

ന്യൂസിലന്‍ഡില്‍ വിശുദ്ധ കുര്‍ബാന 10, 11 തീയതികളില്‍

Published on 01 December, 2016
ന്യൂസിലന്‍ഡില്‍ വിശുദ്ധ കുര്‍ബാന 10, 11 തീയതികളില്‍

 ഒക് ലന്‍ഡ്: ന്യൂസിലാന്‍ഡിലെ ഒക് ലന്‍ഡിലും വെല്ലിംഗ്ടണിലും സീറോ മലങ്കര കത്തോലിക്കാ ആരാധന ക്രമത്തില്‍ വിശുദ്ധ കുര്‍ബാന ഡിസംബര്‍ 10, 11 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. 

ശനി വൈകുന്നേരം അഞ്ചിന് ഒക് ലന്‍ഡിലെ സെന്റ് ഫ്രാന്‍സിസ് റിട്രീറ്റ് സെന്ററിലും (50 ഹില്‍സ്ബറോ റോഡ്, മൗണ്ട് റോസ്‌കില്‍) ഞായര്‍ വൈകുന്നേരം 5.30ന് വെല്ലിംഗ്ടണ്‍ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിലും (27 ട്രെബാന്‍ സ്ട്രീറ്റ് ന്യൂലാന്‍ഡ്‌സ്) ആണ് വിശുദ്ധ കുര്‍ബാന. സീറോ മലങ്കര സഭയുടെ ഓസ്‌ട്രേലിയ– ന്യൂസിലന്‍ഡ് ചാപ്ലിന്‍ ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

വിവരങ്ങള്‍ക്ക്: ജോര്‍ജ് (ഒക് ലന്‍ഡ്) 64211125850, പ്രശാന്ത് (വെല്ലിംഗ്ടണ്‍) 64221752654. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക