Image

സോജി അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബാസില്‍ഡണില്‍

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 17 February, 2012
സോജി അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബാസില്‍ഡണില്‍
ബാസില്‍ഡണ്‍: പ്രശസ്‌ത തിരുവചന പ്രഗോഷകനും ബര്‍മ്മിങ്ങാം സീറോ മലബാര്‍ അതിരൂപത ചാപ്ലയിനും, ആത്മീയ ശുശ്രൂക്ഷകനുമായ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനം ഇന്ന്‌ ബാസില്‍ഡണില്‍ തുടങ്ങും. മാനസികമായും, ആത്മീയമായും നവീകരണം പ്രാപിച്ചു, കുടുംബ അന്തരീക്ഷത്തില്‍ സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും ദൈവ കൃപ, അഭിഷേകാന്‌ഗ്‌നിയിലൂടെ സ്വന്തമാക്കുവാന്‍ ഈ ത്രിദിന വചന ശുശ്രുക്ഷ അനുഗ്രഹപ്രദമാവും.

തിരുവചന ശുശ്രുക്ഷയിലൂടെ, നവീകരണവും സമാധാനവും സ്‌നേഹവും ഐക്യവും കുടുംബങ്ങളില്‍ ഗാഢമായി നിറയുന്നതിന്‌ ഈ ത്രിദിന കുടുംബ നവീകരണ ധ്യാനത്തില്‍ ആദ്യാന്ത്യം പങ്കുകൊള്ളുവാനും ദൈവീക ചൈതന്യത്തില്‍ നിറയുവാനും, ഈശ്വര കൃപയും അനുഗ്രഹവും ശാന്തിയും പ്രാപിക്കുന്നതി!ന്നും പാരീഷ്‌ കൗണ്‍സിലിനുവേണ്ടി ബ്രെന്റ്‌ വുഡ്‌ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ഇന്നസെന്റ്‌ പുത്തന്‍തറയില്‍ ഏവരെയും സ്വാഗതം ചെയ്‌തു. ധ്യാന ദിവസങ്ങളില്‍ കൗണ്‍സിലിഗിനും കുമ്പസാരത്തിന്നും സൗകര്യം ഉണ്ടായിരിക്കും.

ധ്യാന സമയം:

ഫെബ: 17 വെള്ളി രാവിലെ 10 .00 മണിമുതല്‍ വൈകുന്നേരം 7 .30 വരെ
ഫെബ: 18 ശനി രാവിലെ 11 .30 മുതല്‍ ഉച്ച കഴിഞ്ഞ 4.30 വരെ
ഫെബ: 20 ഞായര്‍ ഉച്ചക്ക്‌ 1 .00 തുടങ്ങി രാത്രി 10 .00 വരെ

വിശദ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫാ. ഇന്നസെന്റ്‌ പുത്തന്‍തറയില്‍ 07400847090, ബെന്നി ജോസഫ്‌ ഗോപുരന്‍ (07854885433). ധ്യാന വേദി: സെന്റ്‌ ബാസില്‍ ദി ഗ്രേറ്റ്‌ റോമന്‍ കാത്തോലിക്‌ ചര്‍ച്ച്‌, ലുഞ്ചേസ്‌ റോഡ്‌ , ബാസില്‍ഡണ്‍ , SS14 1SD
സോജി അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബാസില്‍ഡണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക