Image

ടെന്‍ഷനും സോറിയാസിസും തമ്മില്‍ ബന്ധമുണ്ടോ?

Published on 04 December, 2016
ടെന്‍ഷനും സോറിയാസിസും  തമ്മില്‍ ബന്ധമുണ്ടോ?


വളരെ വ്യാപകമായി കാണുന്ന ചര്‍മപ്രശ്‌നങ്ങളിലൊന്നാണ് സോറിയാസിസ്. തലയിലും മറ്റ് ശരീരഭാഗങ്ങളിലുംനിന്ന് കറുത്തതോ സില്‍വറോ ആയ ചെറിയപാളികളായി ചര്‍മം ഇളകി വരുന്നതും അത് സാവധാനം ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു ത്വക് രോഗമാണ് സോറിയാസിസ്. ചര്‍മത്തില്‍ ആണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഇത് ശരീരത്തിന്റെ ആന്തരികമായ രോഗ പ്രതിരോധ വ്യവസ്ഥയിലെ വ്യതിയാനങ്ങളും മറ്റ് മാനസിക ശാരീരിക സംഘര്‍ഷങ്ങളുടെ പ്രതിഫലനവുമായും ഈ രോഗത്തിന് അഭേദ്യമായ ബന്ധമുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. ന്യൂറോപെപ്‌റ്റൈഡ് എന്ന വസ്തുവിന്റെ അനിയന്ത്രിതമായ അളവ്, മാനസിക സംഘര്‍ഷം അനുഭവപ്പെടുന്നവരില്‍ കൂടുതലാണ്. ഇത് തലച്ചോറിലെ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതുപോലെതന്നെ സോറിയാസിസ് ബാധിതരിലും കാണുന്നു എന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ടെന്‍ഷനും സോറിയാസിസും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നു.

സോറിയാസിസിനെ എങ്ങനെ തിരിച്ചറിയാം

തലയില്‍ തുടങ്ങി, കൈമുട്ട്, കാല്‍മുട്ട്, കൈവള്ള, കാലിന്റെ അടിഭാഗം, ശരീരം മുഴുവനായി കാണുന്ന വലിയ ചെതുമ്പലുകളെ നമ്മള്‍ സോറിയാസിസ് വള്‍ഗാരിസ് എന്നും വിളിക്കും. സോറിയാസിസ് രോഗങ്ങളില്‍ ഗട്ടേറ്റ് വേഗത്തില്‍ ചികിത്സിച്ചാല്‍ മാറ്റാവുന്നവയാണ്. തലയില്‍ ആണ് പലപ്പോഴും സോറിയാസിസ് ആദ്യമായി പ്രത്യക്ഷപ്പെടാറുള്ളത്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക