Image

അഴിമതി സംഹാരകന്‍ ലോക്പാല്‍ എവിടെ? മോഡിയോട് സുപ്രീം കോടതി (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 05 December, 2016
 അഴിമതി സംഹാരകന്‍ ലോക്പാല്‍ എവിടെ? മോഡിയോട് സുപ്രീം കോടതി (ഡല്‍ഹികത്ത് : പി.വി.തോമസ്)
നവംബര്‍ എട്ടാം തീയതിയിലെ നാണയ നിര്‍വീര്യകരണത്തിലൂടെ(1000, 500 നോട്ടുകള്‍) അഴിമതിക്കും കള്ളപ്പണത്തിനും വ്യാജ കറന്‍സിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച മോഡി സര്‍ക്കാരിനോട് നവംബര്‍ ഇരുപത്തിമൂന്നാം തീയതി മര്‍മ്മപ്രധാനമായ ഒരു ചോദ്യം ചോദിച്ചു. എവിടെ അഴിമതി സംഹാരകന്‍ എന്ന് കൊട്ടിഘോഷിക്കപ്പെട്ട സാക്ഷാല്‍ ലോക്പാല്‍? ഗവണ്‍മെന്റിന്റെ മുട്ടായുക്തികള്‍ക്കോ മുടന്തന്‍ ന്യായങ്ങള്‍ക്കോ അഴിമതി-കള്ളപ്പണ വിരുദ്ധ കുരിശുയുദ്ധക്കാരന്‍ എന്ന പ്രചരണത്തിനോ ഒന്നും സുപ്രീം കോടതിയെ തൃപ്തനാക്കുവാന്‍ സാധിച്ചില്ല. 2013-ല്‍ പാര്‍ലിമെന്റ് നിയമിച്ച ലോക്പാല്‍ നിയമം ഇന്നും സര്‍ക്കാര്‍ നടപ്പിലാക്കാത്തത് സുപ്രീം കോടതിയെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇത് തികച്ചും ന്യായവും ആണ്.

നിങ്ങള്‍ പറയുന്നു അഴിമതിയെ തുടച്ച് നീക്കുവാന്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധര്‍ ആണെന്ന്. ലോക്പാല്‍ അതിലേക്കുള്ള ചുവടുവയ്പ്പും ആണ്. പക്ഷേ, ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സുപ്രീം കോടതിയുടെ ഈ നിരീക്ഷണവും തുടര്‍ന്നുള്ള നിശിതമായ വിമര്‍ശനവും തികച്ചും സമയോചിതം ആണ്.

പ്രധാനമന്ത്രിയും മന്ത്രിമാരും മന്ത്രിമാരും പാര്‍ലിമെന്റ് അംഗങ്ങളും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ അടിതൊട്ട് വരെയും ഗവണ്‍മെന്റിതര സന്നദ്ധ സംഘടനകളുടെ അധികാര പരിധിയില്‍ വരുന്ന ലോക്പാലിന്റെ അനാഥാവസ്ഥ അഴിമതിയോടുള്ള സര്‍ക്കാരിന്റെ അവഗണനക്ക് മകുടോദാഹരണം ആണ്.

ലോക്പാലിന്റെ നിര്‍വീര്യകരണത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന ഒരേ ഒരു കാരണം തികച്ചും സാങ്കേതികമായ ഒന്നാണ്. അതായത് ലോകസഭയില്‍ ഒരു ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ല. നിയമപ്രകാരം ലോക്പാലിനെ നിയമിക്കുന്ന സമിതിയില്‍ പ്രധാനമന്ത്രിക്കും ലോകസഭാ അദ്ധ്യക്ഷനും ചീഫ് ജസ്റ്റീസിനും ഒപ്പം നിയമപരമായ ലോകസഭ പ്രതിപക്ഷനേതാവും ഉണ്ടായിരിക്കണം. 2014-ലെ തെരഞ്ഞെടുപ്പില്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന് പ്രതിപക്ഷനേതാവ് ആകുവാനുള്ള അര്‍ഹതയില്ല. കാരണം സഭയുടെ അംഗബലത്തിന്റെ പത്ത് ശതമാനം കോണ്‍ഗ്രസിന് ലോകസഭയില്‍ ഇല്ല. അതുകൊണ്ട് കോണ്‍ഗ്രസിന്റെ ലോകസഭ നേതാവായ മല്ലികാര്‍ജ്ജുന്‍ കാര്‍ഗെക്ക് ഔദ്യോഗിക പ്രതിപക്ഷ നേതാവിന്റെ സ്ഥാനമോ ക്യാബിനറ്റ് പദവിയോ ലഭിക്കുവാന്‍ അര്‍ഹതയില്ല. അതുകൊണ്ട് അദ്ദേഹത്തിന് നിയമം അനുസരിച്ച് ലോക്പാല്‍ നിയമന സമിതിയില്‍ അംഗം ആകുവാന്‍ സാധിക്കുകയില്ല. അതുകൊണ്ട് ലോക്പാലിന്റെ നിയമനവും ലോക്പാല്‍ എന്ന അഴിമതി വിരുദ്ധ ഒംബുഡ്‌സ്മാന്റെ പ്രവര്‍ത്തനവും സ്തംഭനാവസ്ഥയില്‍ ആണ്. ഇതിനെ മറികടക്കുവാനായി ലോക്പാല്‍ നിയമനത്തിന് ഒരു ഭേദഗതി ലോകസഭയില്‍ അവതരിപ്പിച്ചതാകട്ടെ പാസാക്കപ്പെട്ടിട്ടും ഇല്ല. ഭേദഗതി സഭയുടെ പരിഗണനയില്‍ ആണ്! ഈ ഭേദഗതി പ്രകാരം ഔദ്യോഗീക പ്രതിപക്ഷനേതാവ് ഇല്ലെങ്കില്‍ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകകഷിയുടെ നേതാവിനെ ലോക്പാല്‍ നിയമന കമ്മറ്റിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പക്ഷേ, ഭേദഗതി പാസാക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ട്? കോടതിയുടെ ന്യായമായ ചോദ്യം ആണ്. സര്‍ക്കാരിന് രണ്ടരവര്‍ഷം കൂടെ കാലാവധി ഉണ്ട് ഇനി. ഈ രണ്ടരവര്‍ഷത്തിനുള്ളില്‍ ഏതായാലും ഒരു പ്രതിപക്ഷനേതാവ് യഥാവിധി ഉണ്ടാകുന്ന പ്രശ്‌നവും ഇല്ല. എങ്കില്‍ എന്തുകൊണ്ട് ഗവണ്‍മെന്റ് ഭേദഗതി യുദ്ധകാലാടിസ്ഥാനത്തില്‍ പാസാക്കി ലോക്പാലിനെ പ്രവര്‍ത്ത സജ്ജം ആക്കുന്നില്ല? അതോ ലോക്പാല്‍ വേണ്ട എന്ന തീരുമാനം ആണ് ഗവണ്‍മെന്റിനുള്ളത്? ഇതാണ് ചീഫ് ജസ്റ്റീസ് റ്റി.എസ്. ഠാക്കൂര്‍ അടങ്ങുന്ന ബഞ്ചിന്റെ ചോദ്യം.

2013 ഡിസംബറില്‍ പാര്‍ലിമെന്റ് പാസാക്കുകയും 2014 ജനുവരിയില്‍ നിയമം ആവുകയും ചെയ്ത ലോക്പാല്‍ വലിയ ഒരു ജനകീയ മുന്നേറ്റത്തിന്റെ ഫലമായിട്ടാണ് രൂപം കൊണ്ടത്. അണ്ണാഹാസാര നയിച്ച ഈ ജനകീയ മുന്നേറ്റം 1975 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച സമ്പൂര്‍ണ്ണവിപ്ലവത്തിനുശേഷം ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭണം ആയിരുന്നു. അതാണ് സര്‍ക്കാരിന്റെ അനാവസ്ഥ മൂലം മൃതപ്രായമായി കിടക്കുന്നത്. അതും അഴിമതി-കള്ളപ്പണവിരുദ്ധ മുദ്രാവാക്യം രാപ്പകല്‍ ഉരുവിടുന്ന ഒരു ഗവണ്‍മെന്റിന്റെ അനാവസ്ഥ മൂലം. യു.പി.എ. ഭരണകാലത്തെ കുംഭകോണങ്ങളുടെ ഘോഷയാത്ര മൂലം(2ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആര്‍ശ ഹൗസിംങ്ങ് സൊസൈറ്റി...) പൊറുതിമുട്ടിയ ജനം തോക്കിന്റെ കുഴലിനു മുമ്പില്‍ എന്നമാതിരി കോണ്‍ഗ്രസ് ഗവണ്‍മെന്റിനെകൊണ്ട് രൂപീകരിപ്പിച്ച ഒരു നിയമം ആണ് ലോക്പാല്‍. അതിന്റെ അവസ്ഥ ഇങ്ങനെയും.

സുപ്രീം കോടതി ഇടപെടുമെന്ന് താക്കീത് നല്‍കിക്കൊണ്ടാണ് നവംബര്‍ 23 ലെ വിചാരണ ഡിസംബര്‍ ഏഴിലേക്ക് മാറ്റിവച്ചത് എന്നത് ശ്രദ്ധേയം ആണ്. സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സുപ്രീം കോടതി ആ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നൊരു മുന്നറിയിപ്പും ഉണ്ട്.
ഗവണ്‍മെന്റിന് ലോക്പാലിനോടുള്ള അവഗണയുടെ ഉദാഹരണം ആണ് ഇതേ സാഹചര്യം നിലനില്‍ക്കുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ മേധാവികളുടെ നിയമനത്തിനുവേണ്ടി അതാത് നിയമങ്ങള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ നിയമനം നടത്തിയെന്ന സത്യം. ഉന്നതങ്ങളിലെ അഴിമതി അവസാനിപ്പിച്ച് പൊതുജീവിതത്തിലും സര്‍ക്കാര്‍ ഭരണത്തിലും സുതാര്യത ഉറപ്പുവരുത്തുവാന്‍ ലക്ഷ്യം വച്ചുള്ള ലോക്പാലിനെ എന്തുകൊണ്ട് മോഡി സര്‍ക്കാര്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നുവെന്നത് വലിയ ഒരു ചോദ്യം ആണ്. അഴിമതിക്ക് എതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ ക്രെഡിറ്റ് ലോക്പാലിന് പോകാതെ മോഡിയും ഗവണ്‍മെന്റിനും ബി.ജെ.പി.ക്കും ലഭിക്കുവാനായുള്ള ഒരു ഹീനതന്ത്രം ആണോ ഇത്? അതോ ഗവണ്‍മെന്റിലെ അഴിമതി മൂടിവയ്ക്കുവാനുള്ള ഗൂഢശ്രമമോ? അതോ ലോക്പാല്‍ നിയമം ഒരു യു.പി.എ. ഭരണപരിഷ്‌ക്കാരം ആയതുകൊണ്ടുള്ള ചിറ്റമ്മ നയം ആണോ ഇത്?

ലോക്പാല്‍, ലോകായുക്ത(സ്ഥാനങ്ങളില്‍ ) എന്നീ അഴിമതി-സ്വജനപക്ഷപാത വിരുദ്ധ നിയമങ്ങളെ ഒരിക്കലും രാഷ്ട്രീയപാര്‍ട്ടികളും ഗവണ്‍മെന്റും സര്‍ക്കാര്‍ ജീവനക്കാരും സ്വാഗതം ചെയ്തിട്ടില്ല. കാരണം ഇവരുടെ എല്ലാം കൈകളില്‍ അഴിമതിയുടെ ചളിപുരണ്ടിട്ടുണ്ട്. അതുകൊണ്ട് ലോക്പാല്‍ നിയമനത്തില്‍ സുപ്രീംകോടതി എടുത്ത കടുത്ത നിലപാട് ശ്ലാഘനീയം ആണ്. വരും ദിവസങ്ങളില്‍ ഈ നിലപാട്. ഇന്‍ഡ്യക്ക് 50 വര്‍ഷമായി കാത്തിരിക്കുന്ന ആദ്യ ലോക്പാലിന് ഒരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഗവണ്‍മെന്റും പാര്‍ലിമെന്റും ശരിയായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സുപ്രീം കോടതി ഇടപെടണം. ലോക്പാലിനെ നിയമിക്കണം. ഗവണ്‍മെന്റുകള്‍ കക്ഷി രാഷ്ട്രീയഭേദമെന്യെ ലോക്പാലിനെ 1968ലും 1971-ലും 1977ലും 1985ലും 1989 ലും 1996ലും 1998ലും 1999ലും 2001 ലും അട്ടിമറിച്ചതാണ്. ഇതില്‍ കോണ്‍ഗ്രസിന്റെയും, ബി.ജെ.പി.യുടെയും നാഷ്ണല്‍ ഫ്രണ്ടിന്റെയും യുണൈറ്റഡ് ഫ്രണ്ടിന്റെയും ഗവണ്‍മെന്റുകള്‍ പങ്കാളികള്‍ ആണ്.
ലോക്പാലിന്റെ നിയമനത്തിലൂടെ ഗവണ്‍മെന്റിലെ അഴിമതി, കൈക്കൂലി തുടങ്ങിയവ ഒറ്റയടിക്ക് തീരുമെന്ന് ആരും കരുതുന്നില്ല. പക്ഷേ, ശക്തമായ ഒരു ലോക്പാല്‍ ഗവണ്‍മെന്റിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സുതാര്യത ഉറപ്പ് വരുത്തുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ലോക്പാലിന് സി.ബി.ഐ. പോലുള്ള അന്വേഷണ ഏജന്‍സികളുടെ ശക്തമായ പിന്തുണ നിയമം ഉറപ്പു വരുത്തിയിട്ടുണ്ട്. അന്വേഷണ വിധേയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ജനപ്രതിനിധികളെയും സസ്‌പെന്റ് ചെയ്യുവാനും ലോക്പാലിന് സാധിക്കും. ഓര്‍മ്മിക്കുക സി.എ.ജി. ടുജി സ്‌പെക്ട്രവും കല്‍ക്കരിഖനി ലേലവും പുറത്ത് കൊണ്ടുവന്ന കഥ.

അഴിമതിയെ, കള്ളപ്പണത്തെ, ദുര്‍ഭരണത്തെ, പൊള്ളയായ പരസ്യ പ്രചരണത്തിലൂടെ ഇല്ലാതാക്കുവാന്‍ സാധിക്കുകയില്ല. അടിയന്തിരാവസ്ഥകാലത്തെ ഇന്ദിരഗാന്ധിയുടെ ഇരുപതിന പരിപാടിയും അതിന്റെ പരസ്യപടയോട്ടവും ഓര്‍മ്മിക്കുക. നാണയ നിര്‍വീര്യകരണത്തിന് ശേഷം അതിന്റെ സ്തുതിപാഠകരായി ഏറെപ്പേര്‍ രംഗത്തു വന്നിട്ടുണ്ട്. ഇതിന്റെ വിമര്‍ശകരും ധാരാളമായിട്ടുണ്ട്. ഇവര്‍ക്കൊക്കെ സാമ്പത്തീക ശാസ്ത്രത്തില്‍ വലിയ പരിജ്ഞാനം ഒന്നും ഉണ്ടായിരിക്കണമെന്നില്ല. അതുപോലെ നാണയ നിര്‍വീര്യകരണത്തെ സ്തുതിച്ചുകൊണ്ട് ഒട്ടേറെ സ്‌റ്റോറികളും മാധ്യമങ്ങളില്‍ പ്ലാന്റ് ചെയ്യപ്പെടുന്നുണ്ട്. നാണയം പിന്‍വലിക്കല്‍ വഴി കാശ്മീരില്‍ കല്ലേറുകാര്‍ കുറഞ്ഞെന്നും മാവോയിസ്റ്റുകളുടെ ആയുധം വച്ചുള്ള കീഴടങ്ങല്‍ വര്‍ദ്ധിച്ചുവെന്നും മറ്റും കഥകള്‍ അടിച്ച് വിടുന്നുണ്ട്. ഈ വക അതിരുവിട്ട പൊങ്ങച്ച-പൊള്ള പ്രചരണങ്ങള്‍ വായിക്കുമ്പോള്‍ ജോര്‍ജ്ജ് ഓര്‍വെലിന്റെ 'അനിമല്‍ ഫാം' എന്ന ആക്ഷേപ നോവലിലെ ചില കഥാപാത്രങ്ങളെയാണ് ഓര്‍മ്മിക്കുക. പുതിയ നേതാവിന്റെ ഭരണപാടവം മൂലം കൂടുതല്‍ പാല്‍ ചുരത്തുവാന്‍ സാധിക്കുന്ന പശുവും ദിവസം രണ്ട് മുട്ട ഇടുന്ന കോഴിയും എല്ലാം ഇതില്‍പെടുന്നു.

അഴിമതിക്കും കള്ളപ്പണ-വ്യാജകറന്‍സിക്കും എതിരെ നടത്തുന്ന സമരത്തിന്റെ ഈ കാലത്ത് ഗവണ്‍മെന്റ് ലോക്പാലിനെ മറക്കരുത്. സുപ്രീം കോടതി എന്തുചെയ്യുമെന്ന് നോക്കാം.


 അഴിമതി സംഹാരകന്‍ ലോക്പാല്‍ എവിടെ? മോഡിയോട് സുപ്രീം കോടതി (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
Modi Stupidity 2016-12-09 08:42:01

India's decision to ban most of its cash is a disaster that has shattered people's trust in the government.

That's the view of former prime minister, Manmohan Singh, a fierce political opponent of his successor Narendra Modi, who announced the shock move to scrap all 500 and 1,000 rupee notes early last month.

In an op-ed on Friday for Indian newspaper The Hindu, Singh said Modi's decision was "a mammoth tragedy." The "impetuous decision" had "shattered the faith and confidence" of Indians in the government to protect their money, he wrote.

Modi says the cash ban was supposed to deal a blow to India's widespread corruption and tax evasion, while removing counterfeit money from the system.

Road to hell?

"Both these intentions are honorable and deserve to be supported wholeheartedly," Singh wrote, but added that "the road to hell is paved with good intentions."

With desperate Indians still lining up in their thousands to deposit old notes a month later, the disruption to daily life has left many wondering whether it has all been worth it.

India's booming economy is also suffering. Analysts estimate the cash crunch could shave up to 1% off GDP growth in the coming months.

Related: India's central bank says cash crisis is hurting the economy

Modi and his government say the short term pain will result in long term benefits for the country. Finance minister Arun Jaitley has also slammed Singh's government for failing to tackle so-called "black money."

"I challenge them to spell out a single step that they had taken during 10 years of their rule," he said this week.

Singh, who led the country from 2004 to 2014, said over 90% of Indians' earnings are paid in cash, and the ban has turned the lives of hundreds of millions of poor people upside down.

He claimed that only a tiny fraction of untaxed income is held in cash, and the ban is therefore nothing more than a "rap on the knuckles" for those that have it.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക