Image

നാനിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

Published on 07 December, 2016
നാനിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി


തെലുങ്ക് താരം നാനിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാരംഭിച്ചു. നവാഗത സംവിധായകന്‍ ശിവ നിര്‍വാണയുടെ ഇനിയും പേരിടാത്ത ചിത്രത്തിലാണ് നാനി നായകവേഷത്തിലെത്തുന്നത്. നടി നിവേദ തോമസാണ് ഈ ചിത്രത്തില്‍ നാനിയുടെ നായികയായെത്തുന്നത്. ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

അതേസമയം ത്രിനാഥ റാവു നക്കിനയുടെ സംവിധാനത്തില്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന നേനു ലോക്കലാണ് നാനിയുടെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക