Image

കേരളത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഡി.ജി.പി

Published on 08 December, 2016
കേരളത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഡി.ജി.പി
കേരളത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. 

കേരളത്തില്‍നിന്ന് ആളുകള്‍ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് ആശങ്കാവഹമാണ്. രണ്ടുമാസത്തിനിടെ മലപ്പുറത്തും കൊല്ലത്തും കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനങ്ങളെയും ഗൗരവമായാണ് പൊലീസ് കാണുന്നത്.

 മാവോവാദികള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നുവെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട് ബെഹ്‌റ പറഞ്ഞു. നിലമ്പൂരില്‍ മാവോവാദികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് വേണം പൊലീസിനെ വിമര്‍ശിക്കേണ്ടത്. നിരവധി സംസ്ഥാനങ്ങളില്‍ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളികളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ പൊലീസിന് പരിക്കേല്‍ക്കാതിരുന്നത് പൊലീസിന്റെ മിടുക്കാണ്. 

കാട്ടില്‍ തെരച്ചില്‍ നടത്തുമ്പോള്‍ ജീവനോടെ പിടികൂടുകയെന്നത് അസാധ്യമാണ് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വേണമെങ്കില്‍ യു.എ.പി.എ പ്രയോഗിക്കുമെന്നും ഡി.ജി.പി അറിയിച്ചു. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക