Image

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്ക് പുതിയ ഭാരവാഹികള്‍

ബിനോയി സ്റ്റീഫന്‍ കിഴക്കനടി Published on 08 December, 2016
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്ക് പുതിയ ഭാരവാഹികള്‍
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, നവംബര്‍ 27 ഞായറാഴ്ച രാവിലെ 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ഭക്തസങ്കടനയായ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ യോഗം ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ദശാബ്ദിവര്‍ഷത്തില്‍, പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബിനോയി കിഴക്കനടി, വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍ നെടിയകാല, സെക്രട്ടറി ഫിലിപ്പ് കണ്ണോത്തറ, ജോയ്ന്റ് സെക്രട്ടറി തങ്കമ്മ നെടിയകാലായില്‍, ട്രഷറര്‍ ജെയ്‌മോന്‍ പടിഞ്ഞാറേല്‍, പാരീഷ് കൌണ്‍സില്‍ അംഗം മാത്യു ഇടിയാലില്‍ എന്നിവരെ തിരഞ്ഞെടുത്തു. പ്രാരംഭപ്രാര്‍ത്ഥനക്കുശേഷം, ബൈബിള്‍ വായിച്ച് പ്രാര്‍ത്ഥിച്ചു. സെക്രട്ടറി ബിനോയി കിഴക്കനടി റിപ്പോര്‍ട്ട് വായിച്ച് യോഗം പാസ്സ് ആക്കി. കഴിഞ്ഞ 2 പ്രവര്‍ത്തനവര്‍ഷങ്ങളില്‍ സഹകരിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് എക്‌സിക്കൂട്ടിവിനും പ്രസിഡന്റ് മാത്യു ഇടിയാലി നന്ദി പറഞ്ഞു. തുടര്‍ന്ന് ഭാരവാഹികളായി തിരഞ്ഞെടുത്തവരെ യോഗം അഭിനന്ദിക്കുകയും, സമാപനപ്രാര്‍ത്തനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്ക് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക