Image

ഡിജിറ്റല്‍ പണമിടപാട്‌ വ്യാപകമാക്കാന്‍ പുതിയ പദ്ധതികള്‍

Published on 09 December, 2016
ഡിജിറ്റല്‍ പണമിടപാട്‌ വ്യാപകമാക്കാന്‍ പുതിയ പദ്ധതികള്‍


ന്യൂദല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആകര്‍ഷകമായ ഇളവുകളും പുതിയ പദ്ധതികളും പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇ- വാലറ്റുകള്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ക്കാണ്‌ കേന്ദ്രധനമന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചത്‌.

പെട്രോള്‍- ഡീസല്‍ വാങ്ങുമ്പോള്‍ പണമിടപാട്‌ ഡിജിറ്റല്‍ രൂപത്തിലാക്കിയാല്‍ 0.75 ശതമാനം ഇന്‍സെന്റീവായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.  ഇന്ധന വില്‍പ്പന വഴി രണ്ടുലക്ഷം കോടി രൂപയുടെ പണമിടപാടുകള്‍ വരുംവര്‍ഷങ്ങളില്‍ ഡിജിറ്റല്‍ രൂപത്തിലേക്ക്‌ മാറ്റാനാണ്‌ ലക്ഷ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക