Image

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക്‌ തിരി തെളിയുന്നു

ആഷ എസ് പണിക്കര്‍ Published on 09 December, 2016
രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക്‌  തിരി തെളിയുന്നു


21 -ാമത്‌ അന്താരഷ്‌്‌ട്ര ചലച്ചിത്ര മേളയ്‌ക്ക്‌ വെള്ളിയാഴ്‌ച തുടക്കം കുറിക്കുന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയ്‌ക്ക്‌ തിരി തെളിയിച്ച്‌ ഉദ്‌ഘാടന കര്‍മം നിര്‍വഹിക്കും. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ മുഖ്യാതിഥി ആയിരിക്കും.


62 രാജ്യങ്ങളില്‍ നിന്നുള്ള 185 സിനിമകള്‍ എട്ടു ദിവസ നീളുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. അഫ്‌ഗാന്‍-ഇറാനിയന്‍ ചിത്രമായ `പാര്‍ട്ടിങ്ങ്‌ 'ആണ്‌ ഉദ്‌ഘാടന ചിത്രം. ഉദ്‌ഘാടന ചടങ്ങിനു ശേഷം ചിത്രം പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ട്‌ മലയാള ചിത്രങ്ങളടക്കം നാല്‌ ഇന്ത്യന്‍ സിനിമകളുണ്ട്‌. ലോക സിനിമാവിഭാഗത്തില്‍ ഇന്ത്യന്‍ സിനിമകള്‍ ഉള്‍പ്പെടെ 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കുടിയേറ്റം പ്രമേയമാക്കുന്ന സിനിമകളാണ്‌ ഇത്തവണ മേളയുടെ മുഖ്യ ആകര്‍ഷണം.

മന്ത്രി എ.ക ബാലന്‍ ഉദ്‌ഘാടന ചടങ്ങില്‍ അധ്യക്ഷനാകും. മന്ത്രി തോമസ്‌ ഐസക്‌, എം,പി മാരായ ശശി തരൂര്‍, സുരേഷ്‌ ഗോപി, കെ.മുരളീധരന്‍ എം.എല്‍.എ, മേയര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈ
സ്‌ ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക