Image

പ്ലാസ്റ്റിക്‌ നോട്ടുകള്‍ പുറത്തിറക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

Published on 09 December, 2016
പ്ലാസ്റ്റിക്‌ നോട്ടുകള്‍ പുറത്തിറക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍



ന്യൂദല്‍ഹി: പ്ലാസ്റ്റിക്‌ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാണ്‌ ഇക്കാര്യം അറിയിച്ചത്‌. കള്ളപ്പണം തടയുന്നതിനായിട്ടാണ്‌ സര്‍ക്കാര്‍ ഇത്തരത്തിലുള്ള നോട്ടുകള്‍ പുറത്തിറക്കുന്നത്‌. ഇവയുടെ നിര്‍മാണം തുടങ്ങുന്നതിനായി സാമഗ്രികള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക്‌ നോട്ടുകളുടെ വ്യാജന്‍ നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണെന്നും അഞ്ചുവര്‍ഷമാണ്‌ അവയുടെ ശരാശരി കാലയളവ്‌ എന്നതുമാണ്‌ പ്രത്യേകതയായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഓസ്‌ട്രേലിയയിലാണ്‌ ആദ്യം പ്ലാസ്റ്റിക്‌ നോട്ട്‌ പുറത്തിറക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക