Image

മൂടല്‍ മഞ്ഞ്‌: പഞ്ചാബില്‍ വാഹനാപകടത്തില്‍ 12 അധ്യാപകര്‍ മരിച്ചു

Published on 09 December, 2016
മൂടല്‍ മഞ്ഞ്‌: പഞ്ചാബില്‍ വാഹനാപകടത്തില്‍ 12 അധ്യാപകര്‍ മരിച്ചു

ചണ്ഡിഗഡ്‌: പഞ്ചാബില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ 13 മരണം. 12 അധ്യാപകരും ഡ്രൈവറുമാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച ഫസില്‍കയിലെ ചാന്ദ്‌മാജ്രിയില്‍ വച്ചാണ്‌ അപകടമുണ്ടായത്‌. രാവിലെ എട്ടേകാലോടെയാണ്‌ അപകടമുണ്ടായത്‌.
മരിച്ചവരില്‍ നാല്‌ പേര്‍ സ്‌ത്രീകളാണ്‌. 

അധ്യാപകര്‍ സഞ്ചരിക്കുകയായിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന്‌ പോകുന്നതിനിടെ ശക്തമായ മഞ്ഞ്‌ കാരണം എതിര്‍ ദിശയില്‍ നിന്ന വരികയായിരുന്ന ട്രക്കിനെ കാണാന്‍ കഴിഞ്ഞില്ല. ഫസൈക്കയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരാണ്‌ വാനില്‍ ഉണ്ടായിരുന്നത്‌.


15 അധ്യാപകരാണ്‌ വാനില്‍ ഉണ്ടായിരുന്നതെന്നാണ്‌ വിവരങ്ങള്‍. ജോലിക്കു പോവുകയായിരുന്നു എല്ലാരും. പഞ്ചാബ്‌ വിദ്യാഭ്യാസ മന്ത്രി ദില്‍ജിത്‌ സിങ്‌ ചീമ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്കെത്തി.
താപനില വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന്‌ വടക്കന്‍ ഇന്ത്യയിലെ പലഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞാണ്‌ അനുഭവപ്പെടുന്നത്‌. കഴിഞ്ഞ ദിവസം മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ദില്ലിയില്‍ ഒമ്പത്‌ അന്താരാഷ്ട്ര വിമാന സര്‍വീസുകളും 15 ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക