Image

സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 December, 2016
സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍
ഷിക്കാഗോ: ഷാംബര്‍ഗ് ഈഗര്‍ട്ട് ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബിന്റെ (സി- ക്യൂബ്) രണ്ടാമത് ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം.

മെന്‍സ് ഡബിള്‍സില്‍ ജെറി - തൗസീഫ് ടീം ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് ജസ്റ്റിന്‍- പ്രദീപ് ടീമിനെ പരാജയപ്പെടുത്തി. വനിതാ വിഭാഗത്തില്‍ രജനി - മായ ടീം നേരിട്ടുള്ള സെറ്റുകള്‍ക്ക് ഐവി- ടിനു ടീമിനെ പരാജയപ്പെടുത്തി.

45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ സിറിയക് കൂവക്കാടന്‍ - സാനു ടീം ജേതാക്കളായി. നിമ്മി- നിണല്‍ ടീം ആണ് റണ്ണേഴ്‌സ് അപ്. മെന്‍സ് ഇന്റര്‍നാഷണലില്‍ രതീഷ് - സാബു ടീം വിജയികളും, ജോണ്‍സണ്‍ - താരു ടീം രണ്ടാം സ്ഥാനക്കാരുമായി.

അണ്ടര്‍ 17 (സീനിയര്‍), അണ്ടര്‍ 13 (ജൂണിയര്‍) വിഭാഗങ്ങളില്‍ ലൂക്കാസ്- ജോയല്‍ ടീം, ജൂബിന്‍ - സിജോ ടീം എന്നിവര്‍ യഥാക്രമം ജേതാക്കളും, ക്രിസ്റ്റീന- അനീറ്റ ടീം, ഡെറിക് -സാം ടീം എന്നിവര്‍ യഥാക്രമം റണ്ണേഴ്‌സ് അപ്പുമായി.

വിവിധ വിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം ടീമുകള്‍ മാറ്റുരച്ച മത്സരങ്ങള്‍ അത്യന്തം ആവേശകരമായിരുന്നു. മത്സരാവസാനം നടന്ന ലക്കി ഡ്രോയില്‍ സിജു ചാക്കോ എച്ച്.ഡി ടിവി കരസ്ഥമാക്കി.

സമാപന സമ്മേളനത്തില്‍ പുരുഷവിഭാഗം ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് 501 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്ത ജോസഫ് മാത്യുവും, ട്രോഫി ജയിംസ് ഏബ്രഹാമും കൈമാറി. റണ്ണേഴ്‌സ് അപ്പിനുള്ള 251 ഡോളര്‍ ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത ഡോ. അക്ബര്‍ ഖാനും, ട്രോഫി ഡോ. ആന്റണി കുര്യനും കൈമാറി.

വനിതാ വിഭാഗം ജേതാക്കള്‍ക്കുള്ള 301 ഡോളര്‍ ക്യാഷ് അവാര്‍ഡ് ബിന്‍സ് വെളിയത്തുമാലിലും, ട്രോഫി ആല്‍വിന്‍ ഷിക്കോറും കൈമാറി. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി പ്രിന്‍സ് ഈപ്പനും, ക്യാഷ് അവാര്‍ഡ് രാജി മാത്യുവും കൈമാറി. മറ്റു വിഭാഗങ്ങള്‍ക്കുള്ള ട്രോഫികള്‍ ജോസി, റ്റോണി ഇലഞ്ഞിക്കല്‍, റോയി ജോസഫ്, അലോഷി റാത്തപ്പള്ളില്‍, സണ്ണി റാത്തപ്പള്ളില്‍, ജോഷി പൂവത്തിങ്കല്‍, സന്തോഷ് കുര്യന്‍, സതീഷ് നിരവത്ത്, ബെന്‍ വെളിയത്തുമാലില്‍, ബോബി, മനോജ്, ജോണ്‍ വര്‍ക്കി, ബിജോയി കാപ്പന്‍, സാജു ജോര്‍ജ് എന്നിവര്‍ വിതരണം ചെയ്തു.

ജോണ്‍ വര്‍ക്കി, ബിന്‍സ് വെളിയത്തുമാലില്‍, ബിജോയി കാപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെന്റ് സംഘാടനംകൊണ്ട് മികവുറ്റതായിരുന്നു.
സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക