Image

ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് 2012 നു സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വേദിയൊരുങ്ങി

Published on 18 February, 2012
ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് 2012 നു സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വേദിയൊരുങ്ങി
കൊപ്പേല്‍ (ഡാലസ്): ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ഡാലസ് ഫൊറോന റീജന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് 2012 നു സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വേദിയൊരുങ്ങി. മാര്‍ച്ച് 10, 11 തീയതികളില്‍ മൂന്നു വേദികളിലായി ടാലന്റ് ഫെസ്റ്റ് അരങ്ങേറും. തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സെന്റ് അല്‍ഫോന്‍സാ ദേവലായ വികാരി ഫാ. മാത്യു ശാശ്ശേരി പറഞ്ഞു.

കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുവാനും അവതരിപ്പിക്കുവാനുമായാണ് ടാലന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇടവക തലത്തില്‍ മാത്രമൊതുങ്ങാതെ ഫൊറോന തലത്തില്‍ സിറോ മലബാര്‍ കുടുംബങ്ങളുടെ ഒരുമയ്ക്കും സൗഹൃദത്തിനുമുള്ള വേദിയുമാണ് ഇന്റര്‍ പാരിഷ് ഫെസ്റ്റ്.

ഫെസ്റ്റിന്റെ വിജയത്തിനായി സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. റീജനിലെ ഇടവകകളില്‍ പ്രാഥമിക ഓഡിഷന്‍ റൗണ്ട് മല്‍സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ഇടവക തലത്തില്‍ മല്‍സരിച്ചു വിജയികളായ മുന്നൂറോളം വിദ്യാര്‍ഥികളാണ് ടാലന്റ് ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്. ഡാലസ് റീജനില്‍ നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് കൂടിയാണിത്.

കലാ - സാഹിത്യ വിഭാഗങ്ങളിലായി പതിനാറു ഇനങ്ങളിലാണ് മല്‍സരങ്ങള്‍. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളിലായി തിരിച്ചാണ് മല്‍സരങ്ങള്‍. മുതിര്‍ന്നവര്‍ക്ക് ബൈബിള്‍ ക്വിസും സംഘടിപ്പിച്ചിട്ടുണ്ട്.

സെന്റ് അല്‍ഫോന്‍സാ ഇടവകയെ കൂടാതെ സെന്റ് തോമസ് സിറോ മലബാര്‍ പള്ളി ഗാര്‍ലന്‍ഡ്, സെന്റ് ജോസഫ് സിറോ മലബാര്‍ ദേവാലയം ഹൂസ്റ്റണ്‍, ഹോളി ഫാമിലി കത്തോലിക്കാ ദേവാലയം ഒക്‌ലഹോമ, സെന്റ് അല്‍ഫോന്‍സ ദേവാലയം ഓസ്റ്റിന്‍, ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ ദേവാലയം മക് അലന്‍, സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് മിഷന്‍ സാന്‍ അന്റോണിയോ എന്നീ ഇടവകകള്‍ ആണ് ടാലന്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് 2012 നു സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വേദിയൊരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക