Image

നോട്ടുകള്‍ അസാധു: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ (വാസുദേവ് പുളിക്കല്‍)

Published on 13 December, 2016
നോട്ടുകള്‍ അസാധു: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ (വാസുദേവ് പുളിക്കല്‍)
നവംബര്‍ 9, 2016 മുതല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് ഇന്‍ഡ്യക്ക് കള്ളപ്പണക്കാരില്‍ നിന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വാതന്ത്ര്യം 1947 ആഗസ്റ്റ് പതിനഞ്ചിന് ഇന്‍ഡ്യക്ക് ലഭിച്ച സ്വാതന്ത്ര്യം പോലെ അപൂര്‍ണ്ണമാകുമോ? 

അത് മനസ്സിലാക്കുവാന്‍ ജനങ്ങള്‍ എത്രനാള്‍ കാത്തിരിക്കേണ്ടി വരും? സ്വാതന്ത്ര്യം കാംക്ഷിക്കാത്തവരായി ആരുമില്ല. ഇന്‍ഡ്യ വിദേശാധിപത്യത്തില്‍ നിന്നും മോചിതയായപ്പോള്‍ ജനലക്ഷങ്ങള്‍ സന്തോഷംകൊണ്ട് ആര്‍ത്തുവിളിച്ചു. എന്നാല്‍ മഹാകവി കുമാരനാശാന്‍ തുടര്‍ന്നും കേട്ടത് ഭാരതാംബികയുടെ ദയനീയമായ കരച്ചിലാണ്. "എന്തിനു ഭാരതധരേ കേഴുന്നു, പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണതയേ'. എന്ന് ക്രാന്തദര്‍ശിയായ കവി പാടി. സ്വാതന്ത്ര്യലബ്ധിയില്‍ ജനങ്ങള്‍ ആര്‍ത്തുല്ലസിച്ചെങ്കിലും ഒരു വിഭാഗം ജനങ്ങള്‍ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥിതിയുടെ ക്രൂരതയില്‍ അമര്‍ന്ന് അടിമത്വത്തില്‍ നിന്നും കരകയറിയില്ല എന്ന സത്യം അവശേഷിച്ചു. 

വിദേശ ഭരണത്തിന്‍ കീഴില്‍ യഥാര്‍ത്ഥത്തില്‍ അടിമത്വം അനുഭവിച്ചിരുന്നത് സാധാരണ ജനങ്ങളല്ല. നാട്ടുുരാജക്കന്മാരും അവരുടെ അനുബന്ധികളുമാണ്. വേലുതമ്പി ദളവയും ചിറ്റൂര്‍ റാണി പത്മിനിയും വീരപാണ്ഡ്യ കട്ടുബെമ്മനും മറ്റും ബ്രിട്ടീഷ്കാരോട് എതിര്‍ത്തതും പോരാടിയതും അവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുതിന്റെ വേദനയിലായിരുന്നു. അധികാര്യസൗഭാഗ്യം കയ്യില്‍ നിന്നും തെറിച്ചുപോയതിന്റെ അസഹനീയതയുടെ തീക്ഷ്ണതയില്‍ രക്തം തിളച്ചപ്പോള്‍ അവര്‍ ഉറയില്‍ നിന്ന് വാളൂരി. സ്വാതന്ത്ര്യം ലഭിച്ചിട്ടുും സ്വതന്ത്രരാകാതിരിക്കുന്ന ഹിന്ദുമതത്തിലെ ജാതി ശ്രേണിയിലെ താഴെക്കിട, അവകാശം നിഷേധിക്കപ്പെട്ടുവരെപ്പറ്റിയാണ് ആശാന്‍ വ്യസനിച്ചത്. 

മതവല്‍ക്കരിക്കപ്പെട്ട ജാതി വ്യവസ്ഥിതിയുടെ പിടിയില്‍ അമര്‍ന്ന് കിടക്കുകയല്ലാതെ കീഴ് ജാതിക്കാര്‍ക്ക് മോചനമില്ല എന്ന് മനസ്സിലാക്കിയത്‌കൊണ്ടാണ് ഭാരതാംബികേ പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണെന്ന് ആശാന്‍ പാടിയത്. ജാതി പീഡനത്തിന്റെ കടുത്ത വേദന അനുഭവിച്ചിട്ടുുള്ള ആശാന്റെ വൈകാരിക സമ്മര്‍ദ്ദത്തില്‍ ജാതി രാക്ഷസിയെപ്പറ്റി എഴുതിയിട്ടുുള്ള വരികള്‍ ചണ്ഡാലഭിക്ഷുകിയിലും തെളിഞ്ഞു കിടക്കുന്നു. അത്രക്കൊന്നും തീവൃമല്ലെങ്കിലും ജാതിവ്യവസ്ഥിതി ഒരിക്കലും മായാത്ത പുഴുക്കുത്തായി ഇും ഹിന്ദുമതത്തില്‍ നിലനില്ക്കുന്നുണ്ട്.

ആര്‍ഷസംസ്ക്കാരത്തിന്റെ മഹിമ വിളിച്ചോതുന്ന വേദ സാഹിത്യത്തില്‍ ജാതിവിവേചനത്തേയോ അയിത്താചാരത്തെയോ കുറിച്ച് സൂചനയില്ല. ജാതിവ്യവസ്ഥിതി എന്ന ജീര്‍ണ്ണത ആര്‍ഷ സംസ്ക്കാരത്തില്‍ പിന്നീട് ചേര്‍ത്തു വച്ച് ദിവ്യത്വം കല്പിച്ച് പാവനമാക്കി നിലനിര്‍ത്തിയതോടെ വേദസാഹിത്യം വെളിപ്പെടുത്തിയ ആര്‍ഷ സംസ്ക്കാരത്തിന്റെ ശവക്കുഴി തോണ്ടപ്പെട്ടു. തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം എല്ലായിടത്തുമുണ്ടെങ്കിലും ഭാരതത്തിലെ വിഭജനം ജാതിവ്യവസ്ഥിതിയുടെ പേരില്‍ മതവല്‍ക്കരിക്കപ്പെട്ടുപ്പോള്‍ ഒരിക്കലും തൂത്തെറിയാന്‍ സാധിക്കാത്തവിധം ശക്തിയാര്‍ജ്ജിച്ചു. 

ഹിന്ദുമതത്തിന്റെ നിലനില്പിന് ജാതി വ്യവസ്ഥിതി അനിവാര്യമാണെ് ജാതിപീഡനം അനുഭവിച്ചുകൊണ്ടിരുവരെപ്പോലും വിശ്വസിപ്പിക്കുവാന്‍ ജാതിവ്യവസ്ഥിതിക്ക് ബീജാവാപം നല്‍കിയവര്‍ക്ക് സാധിച്ചു. ജാതി സമൂഹത്തുന്റെ ഉദ്ഭവ-പരിണാമം തുടങ്ങുന്നത് എ. ഡി. നാലാം നൂറ്റാണ്ടിലെ ആര്യവല്‍ക്കരണത്തോടെയാണ്. ഗുണകര്‍മ്മങ്ങളാണ്, അല്ലാതെ ജന്മമല്ല ജാതിക്കടിസ്ഥാനമെന്ന് ഭഗവദ്ഗീതയില്‍ പറയുന്നുണ്ടെങ്കിലും ബ്രാഹ്മണ ജാതിയില്‍ ജനിച്ചവന്‍ ബ്രാഹ്മണന്‍ അല്ലെങ്കില്‍ ചണ്ഡാളന് ജനിച്ചവന്‍ ചണ്ഡാളന്‍ എന്ന് വേര്‍തിരിവുണ്ടായതല്ലാതെ അരാണ് ഗുണകര്‍മ്മം കൊണ്ട് ഉന്നത ജാതിക്കാരായി ഉയര്‍ന്നിട്ടുള്ളത്. ചാതുര്‍വര്‍ണ്ണ്യം മയാ സുഷ്ടം എന്ന ഗീതാഭാഗം മാത്രം ഉദ്ധരിച്ചുകൊണ്ട് സ്ഥാപിയ്ക്കപ്പെട്ടു ബ്രാഹ്മണമതമാണ് ഹിന്ദുമതം. 

ഹിന്ദുമതം ഒരു മതമല്ല ജീവിതക്രമമാണെ് ആരോ പറഞ്ഞത് ഹിന്ദു മതത്തെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി ആവര്‍ത്തിക്കപ്പെടുന്നു എല്ലാതെ അതില്‍ കഴമ്പില്ല. ജാതി വ്യവസ്ഥിതി ഉറപ്പിച്ചുനിര്‍ത്താനുള്ള വ്യഗ്രതയില്‍ മാതൃകാപരമായ ഒരു ജീവിതക്രമം കാഴ്ചവയ്ക്കാന്‍ ഹിന്ദുമതത്തിന് കഴിഞ്ഞിട്ടില്ല എതാണ് സത്യം. ജനങ്ങളെ വേര്‍ തിരിച്ച് പീഡിപ്പിച്ച ബ്രാഹ്മണസമൂഹത്തിന്റെ സംസ്ക്കാരാധഃപതനത്തിന്റെ ചിഹ്നമാണ് ഭീകരമായ ജാതിവ്യവസ്ഥിതി. ആ വക്രബുദ്ധികള്‍ അവരുടെ മേധാവിത്വം ഉറപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം സാമൂഹ്യനിയമങ്ങളുണ്ടാക്കി. ആ നിയമത്തിന്റെ മറവില്‍ ആധിപത്യം സ്ഥാപിച്ച് ധര്‍മ്മത്തേയും മാനവികതയേയും ഭസ്മീകരിച്ചുകൊണ്ടുള്ള അവരുടെ സമൂഹത്തിലെ അഴിഞ്ഞാട്ടുത്തില്‍ വ്യക്തിത്വം നശിച്ച് അധഃപതിച്ച് ശപ്പന്മാരായത് അവര്‍ തന്നെയാണ്. 

 ജാതിവ്യവസ്ഥിതിയുടെ ദുര്‍ഗന്ധം വമിക്കു തറപ്പറ്റിപ്പോയ ബ്രഹ്മണ സംസ്ക്കാരമാണ് ആ മഹത്തായ ആര്‍ഷ സംസ്ക്കാരമെന്ന് ഉല്‍ഘോഷിച്ചുകൊണ്ട് ലോകത്തിന് മുില്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സനാതനധര്‍മ്മമെന്ന് മറ്റൊരു വേര്‍ഷന്‍. ഒരുവശത്ത് മനുഷ്യത്വരഹിതമായ ഒരിക്കലും അസ്തമിക്കാത്ത ജാതിവ്യവസ്ഥിതി. മറുവശത്ത് സനാതനധര്‍മ്മമെന്ന് ഉല്‍ഘോഷം. ജാതിവ്യവസ്ഥിതിയാണോ സനാതനമായധര്‍മ്മം? ഹൈന്ദവ സംസ്കൃതിയില്‍ എന്താണ് സനാതനമായിട്ടുുള്ളതെ് ജനം മനസ്സിലാക്കുന്നുണ്ട്. ഹിന്ദു സംസ്കൃതി സനാതനമാക്കണമെങ്കില്‍ ആചാര്യന്മാര്‍ അനുഭവത്തില്‍ നിന്നും ഉപദേശിച്ചുതു ആത്മാവിന്റെ ഏകാന്തത തിരിച്ചറിഞ്ഞ് അത് ജീവിതത്തില്‍ സാധൂകരിക്കണം. 

മഹത്തുക്കള്‍ പോലും ജാതി വ്യവസ്ഥിതി അംഗീകരിച്ചിട്ടുുണ്ട്. മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍ നാരായണഗുരുവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സംസാരമദ്ധ്യേ ജാതിവ്യവസ്ഥിതിയുടെ അര്‍ത്ഥശൂന്യതയും മനുഷ്യര്‍തമ്മിലുള്ള അന്തരമില്ലായ്മയും ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് വെളിപ്പെടുത്തുകയും ചെയ്തിട്ടുുണ്ട്. നാരായണഗുരുവുമായുള്ള കൂടിക്കാഴ്ചക്കുശേഷം അത്മാവിന്റെ ഏകാത്മകതയെ പറ്റി ഗാന്ധിജിക്ക് ഒരു ഉണര്‍വ്വുണ്ടായെങ്കിലും അദ്ദേഹം കാരുണീകനായി അധഃകരിക്കപ്പെട്ടുവരെ ഹരിജനങ്ങള്‍ എന്ന് നാമകരണം ചെയ്ത് അവരുടെ സേവനത്തിനായി ഒരു പാത തെരഞ്ഞെടുത്തതല്ലാതെ ജാതിവ്യവസ്ഥിതിക്കെതിരെ ഒരു നേരിയ ശബ്ദം പോലുമുയര്‍ത്തിയില്ല. 

ലോകനന്മക്ക് വേണ്ടി അഹര്‍നിശം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗാന്ധിജി ജാതി വ്യവസ്ഥിതിയുടെ പേരില്‍ ഹരിജനങ്ങള്‍ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരം അരാഞ്ഞ അബേദ്ക്കറുമായി ഒരു ശീതസമരം നടത്തുകയും ഉപവാസത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മനുഷ്യത്വരഹിതമായ ജാതിവ്യവസ്തിതിയില്‍ നിന്നുള്ള മോചനത്തിനായി ബുദ്ധമതം മുന്നില്‍ക്കണ്ടുകൊണ്ട് അബേദ്ക്കര്‍ ഗാന്ധിജിയുമായുള്ള സമരത്തില്‍നിന്നും പിന്മാറിയതുകൊണ്ട് മഹാത്മാവിന്റെ ജീവന്‍ നിലനിന്നു. ഇന്‍ഡ്യാചരിത്രം പരിശോധിച്ചാല്‍ ജാതിവ്യവസ്ഥിതിക്ക നേരെ അബേദ്ക്കര്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ജാതിവ്യവസ്ഥിതിയുടെ അടിത്തറ ഇളക്കാന്‍ കഴിഞ്ഞില്ല. ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമായി ജാതി വ്യവസ്ഥിതി അരക്കിട്ടുറപ്പിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷവും വിവേചനത്തിന്റേയും അടിച്ചമര്‍ത്തലുകളുടേയും പൈതൃകം പിന്‍തുടര്‍ന്നു പോകാന്‍ നിര്‍ബ്ബന്ധിതരായ ജനവിഭാഗം നീതിയും സമത്വവുമെല്ലാം ഉത വര്‍ഗ്ഗത്തിന്റെ കയ്യില്‍ ബലികഴിപ്പിക്കപ്പെട്ടുരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കാല താമസമെടുത്തു. പാരതന്ത്ര്യം വിധി കല്പിതമാണെ് അവര്‍ പുതിയ ഈണത്തില്‍ പാടുുണ്ടാകും.

അതുപോലെ കള്ളപ്പണക്കാരുടെ സ്വാധീനം നിലനില്‍ക്കുമെതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയല്ലോ. രണ്ടായിരത്തിന്റെ നോട്ടുകള്‍ വളരെ കുറഞ്ഞ തോതില്‍ വിതരണം ചെയ്ത് ഒരാഴ്ച തികയുന്നതിനുമുമ്പ് ആറു ലക്ഷത്തിന്റെ രണ്ടായിരത്തിന്റെ നോട്ടുകളും കഴിഞ്ഞ ദിവസം ഒര കോടിയുടെ രണ്ടായിരത്തിന്റെ നോട്ടുുകളും പോലീസ് പിടിച്ചെടുത്തതില്‍ നിന്ന്് ജനം എന്താണ് മനസ്സിലാക്കേണ്ടത്. കൈക്കൂലിയുടേയും മറ്റും രൂപത്തില്‍ അനധികൃതമായി പണം സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ നിവൃത്തിയില്ലാതെ സൂക്ഷിക്കുമ്പോള്‍ കള്ളപ്പണത്തിന്റെ സാന്നിദ്ധ്യം പഴയതുപോലെ സജ്ജീവമാവുകയില്ല എന്നു പറയുവാന്‍ നിവൃത്തിയില്ല.വികസിത രാജ്യങ്ങളിലെപ്പോലെ കറന്‍സിരഹിത സാഹചര്യം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടണമെങ്കില്‍ ജനം സാംസ്ക്കാരികമായി ഉയരണം. അഴിമതിവിളയാടു നാട്ടില്‍ നോട്ടുണ്ണെല്‍ മെഷിന്‍ വീട്ടില്‍ വച്ച് കൈക്കുലി കണക്ക് പറഞ്ഞ് എണ്ണി വാങ്ങിക്കുകയും ജനങ്ങളെ വിഢികളാക്കിക്കൊണ്ട് നിയമസഭയില്‍ താണ്ഡവം നടത്തുകയും ചെയ്യുന്ന അഴിമതി വീരന്മാരുടെ ലിസ്റ്റ് നമ്മുടെ മുമ്പിലുണ്ടല്ലോ. 

ജനങ്ങള്‍ വിഢികളല്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പോടെ തെളിയിക്കപ്പെട്ടു. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ക്രൈം ചെയ്യാനുള്ള അനന്ത സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കും. ഇങ്ങനെയുള്ളവരെ ജയിലിലാക്കുക എന്നതേ പരിഹാരമായുള്ളു. കഴിഞ്ഞ സാമ്പത്തിക മാന്ദ്യം മറ്റു രാജ്യങ്ങളെ ബാധിച്ചതു പോലെ ഇന്‍ഡ്യയെ ബാധിക്കാതിരുന്നത് കള്ളപ്പണത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നത് കൊണ്ടാണെന്ന് അഭിപ്രായപ്പെടുന്ന സാമ്പത്തീക വിദഗദ്ധന്മാരുണ്ട്. ഒരു സമാന്തര സമ്പദ്ഘടന സൃഷ്ടിക്കാന്‍ കള്ളപ്പണത്തിനു സാധിച്ചതുകൊണ്ടുണ്ടായ നേട്ടുമായിരുന്നു അതൊണ് അവരുടെ പക്ഷം. ഈ സമാന്തര സമ്പദ്ഘടന ഇന്‍ഡ്യയില്‍ നാശം വിതച്ചു കൊണ്ടിരുക്കുകയായിരുന്നു എന്ന് കള്ളപ്പണക്കാരെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തീക വിദഗ്ദ്ധന്മാര്‍ മനസ്സിലാക്കേണ്ടതാണ്.

ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തീകശാസ്ത്ര പ്രൊഫസര്‍ ഉള്‍പ്പെടെ പല സാമ്പത്തീക വിദഗ്ദ്ധന്മാരും മോദിയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനത്തെ അഭിനന്ദിച്ചപ്പോള്‍ ചില ധനമന്ത്രിമാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ മോദിയെ വിമര്‍ശിക്കാന്‍ മാത്രമാണ് എന്ന് കാണുമ്പോള്‍ അവര്‍ അഭ്യസിച്ചത് ധനതത്വശാസ്ത്രമോ മറ്റു വല്ലതുമോ എന്ന് തോിപ്പോകും. അവര്‍ കേരളമന്ത്രിസഭ കണ്ട ഇമ്പിച്ചി ബാവയുടെ പിന്‍ഗാമികളായിരിക്കാം. കള്ളപ്പണം അധികം സൂക്ഷിച്ചിട്ടുുള്ളത് വിദേശത്താണെന്ന് അവര്‍ പറയുമ്പോള്‍ നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല എന്ന് ധ്വനി. വിദേശത്തെ നിക്ഷേപത്തെ ഇന്‍ഡ്യയിലേക്ക് ഒഴുക്കി വിട്ടു ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കാതിരിക്കാനുള്ള കരുതല്‍ നടപടി എടുക്കാനുള്ള വൈഭവം ഭരണതന്ത്രജ്ജനായ മോദിക്കില്ല എന്ന് ധരിക്കുന്നത് മോദിയോടുള്ള വിരോധത്തില്‍ നിന്നുടലെടുത്ത അവിവേകം മൂലമാണ്. കള്ളപ്പണച്ചാക്കുകെട്ടുകള്‍ നോക്കിയിരുന്ന് ദീര്‍ഘശ്വാസം വിടുന്നത് പോലെ സാമൂഹ്യ വിരുദ്ധന്മാര്‍ വിദേശ നിക്ഷേപത്തിന്റെ കണക്ക് നോക്കിയിരുന്ന് നെടുവീര്‍പ്പിടേണ്ടിവരും. 

എന്‍. ഡി. എഫ് സര്‍ക്കാരിന് ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം ഉള്ളത് കൊണ്ട് ശമ്പളം കൊടുത്താല്‍ മതി. ഉദ്യോഗസ്ഥന്മാര്‍ക്ക് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് ധനമന്ത്രി തല പുണ്ണാക്കുകയോ, പണം പിന്‍ വലിക്കാനുള്ള നിയന്ത്രണം കേരളത്തിന്റെ സാമ്പത്തിക നിലവാരം തകര്‍ക്കുമെന്ന് പ്രചരണം നടത്തി ചിന്താകുഴപ്പംമുണ്ടാക്കി അവരില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുകയോ ചെയ്യേണ്ടതില്ല. ബഹു ഭൂരിപക്ഷം ജനങ്ങള്‍ക്ക് ഒരാഴ്ചയില്‍ 24000 രൂപയില്‍ കൂടുതല്‍ വരുമാനമില്ലാത്ത സ്ഥിതിക്ക് അതില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുകയില്ല എന്നു പോലും മനസ്സിലാക്കാതെയാണ് 24000 ന്റെ കണക്ക് പറഞ്ഞ് വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നത്. ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ ഭരണ സംവിധാനത്തെ വിമര്‍ശിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. പക്ഷെ വിമര്‍ശനം ക്രിയാത്മകമായിരിക്കണം. വര്‍ഗ്ഗീയതയുടെയോ, രാഷ്ട്രീയത്തിന്റെയോ, എന്തിന്റെയടിസ്ഥാനത്തിലാണെങ്കിലും വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുമ്പോള്‍ അത് ജനാധിപത്യമൂല്യങ്ങള്‍ ഹനിക്കപ്പെടു ആക്രോശമായി പരിണമിക്കുകയേഉള്ളു.

മോദിയെ വീണ്ടു വിചാരമില്ലാതെ ഭരണപരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയ തുഗ്ലക്കിന്റെ സ്ഥാനത്ത് നിര്‍ത്തി മോദിയുടെ സംരംഭം പരാജയമെന്ന് കാണിക്കാന്‍ വിരുദ്ധശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗോഡൗണകളില്‍ പൂഴ്ത്തിവച്ചും കടകള്‍ തുറക്കാതിരുും ജനങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാക്കി രാഷ്ട്രം ക്ഷാമത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ വൃഥാ ശ്രമിക്കുന്നു. ഏതൊരു വ്യവസ്ഥിതിയിലും മാറ്റങ്ങള്‍ വരത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുുകള്‍ക്കുപരിയായി പരിതാപകരമായ സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. 

നോട്ടുുകള്‍ അസാധുവാക്കിയതിനും സഹകരണ മേഖലയില്‍ മാന്ദ്യം സംഭവിച്ചതിനും എതിരായി സര്‍ക്കാരിന്റെ പിന്തുണയോടുകൂടി സംഘടിപ്പിച്ച ഹര്‍ത്താലു മൂലം ജനങ്ങള്‍ അനുഭവിച്ച ദുരിതത്തേക്കാള്‍ എത്രയോ നിസ്സാരമാണ് നോട്ടുകള്‍ അസാധുവാക്കിയതു മൂലം നേരിടേണ്ടി വന്ന അസൗകര്യങ്ങള്‍. കഴിഞ്ഞനാലുമാസത്തിനകത്ത് കേരളത്തില്‍ ഓരോ കക്ഷികളുടേയും താല്പര്യം മുന്‍ നിര്‍ത്തി മൂന്ന് ഹര്‍ത്താലുകള്‍. ജനം മടുത്തു.രാഷ്ട്രീയക്കാരെ നോക്കി ഞങ്ങളെ തല്ലണ്ട അമ്മാവാ ഞങ്ങള്‍ ന ന്നാവില്ല എന്ന് പറഞ്ഞ് സമാശ്വസിക്കുന്ന ജനങ്ങളുടെ മനോഗതിക്ക് മാറ്റം വരുന്നതായി കാണാന്‍ കഴിയുന്നുണ്ട്. നോട്ടുുകള്‍ പിന്‍ വലിച്ച നടപടിക്കെതിരെ രാജ്യവ്യാപകമായി ഇടതുപക്ഷകക്ഷികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പരാജയപ്പെട്ടത് ജനങ്ങള്‍ ഉല്‍ബുദ്ധരായിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ്. പണിമുടക്ക് ആഹ്വാനം ചെയ്തത് തെറ്റായിപ്പോയി എന്ന് ബംഗാള്‍ ഇടതുപക്ഷമുണി അദ്ധ്യക്ഷന്‍ ഭീമന്‍ ബോസ് പറഞ്ഞത് തെറ്റുകള്‍ സ്വയം തിരുത്താനുള്ള സന്മനസ്സ് കാണിക്കുന്നതിന്റെ നന്ദിയായി കണക്കാക്കാം.

കള്ളപ്പണക്കാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച മോദി അവരെ പിടികൂടാന്‍ എല്ലാമാര്‍ഗ്ഗവും ഉപയോഗിക്കുമെന്നത് സ്വഭാവികമാണ്. സഹകരണ മേഖലയിലുള്ള നിയന്ത്രവും അതില്‍ ഉള്‍പ്പെടും. കള്ളപ്പണസൂക്ഷിപ്പു കേന്ദ്രങ്ങളാണ് സഹകരണ ബങ്കുകള്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപണം ഉന്നയിച്ചത് സഹകരണമേഖലയെ തകര്‍ത്ത് കേരളത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണ് കേരള സര്‍ക്കാരിന്റെ വാദം. സഹകരണ മേഖലയെ രക്ഷിക്കാന്‍ പ്രത്യേകം നിയമസഭായോഗം വിളിച്ചുകൂട്ടി പ്രതിപക്ഷത്തിന്റെ പിന്തുണയോടെ തീരുമാനങ്ങള്‍ എടുത്തു. ഭരണകക്ഷി എന്ത് നല്ല കാര്യം ചെയ്താലും അതിനെ എതിര്‍ക്കാന്‍ വൃതമെടുത്തിട്ടുുള്ളവരാണ് പ്രതിപക്ഷം.

 നാടിന്റെ നന്മയെക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്ന പ്രതിപക്ഷത്തിന്റെ ഈ മാറ്റത്തിന്റെ കാരണമറിയാന്‍ ബുദ്ധിമുട്ടില്ല. വര്‍ഗ്ഗസ്വഭാവം മറന്ന് കീരിയും പാമ്പും സൗഹൃതം സ്ഥാപിക്കുന്നത് പോലെയാണ് ഭരണകക്ഷിയും പ്രതിപക്ഷവും സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ ഒരുമിച്ചിരിക്കുന്നത്. രണ്ടു കൂട്ടുരും കുടുക്കിലാകുമെന്ന് ബോദ്ധ്യമായപ്പോള്‍ നാടിന്റെ നന്മ എന്ന മുദ്രവാക്യം മുഴക്കിക്കൊണ്ട് സ്വന്തം നിലനില്‍പ്പിനു വേണ്ടി അവര്‍ സഹകരിക്കുകയാണ്. സഹകരണ ബാങ്കുകള്‍ വ്യവഹാരം നടത്തുന്നത് സത്യസന്ധമായ രീതിയിലാണെങ്കില്‍ സ്വയം രക്ഷപെട്ടുുകൊള്ളും. 

സഹകരണ ബാങ്കുകളെ സംരക്ഷിക്കാനുള്ള ഭരണകക്ഷിയുടെ അമിതമായ ആവേശവും അതിന്റെ രഹസ്യം വെളിപ്പെടുത്തുന്ന വിധത്തിലുള്ള ബി. ജെ. പി. നേതാവിന്റെ പ്രസ്താവനയും ചേര്‍ത്ത് വയ്ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റേത് വെറും ആരോപണമല്ല എന്ന് മനസ്സിലാക്കാവുതാണ്. സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് ഒരു ചില്ലിക്കാശു പോലും നഷ്ടമാവുകയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ പന്തികേടില്ലെങ്കില്‍ പിന്നെ മോദിയുടെ കാലുപിടിക്കാന്‍ ശ്രമിക്കുന്നതതെന്തിന്? നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന് വിചാരിച്ചാല്‍ പോരെ.

രാഷ്ട്രത്തിന്റെ നന്മക്കു വേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുതെന്നും കള്ളപ്പണക്കാരെ അമര്‍ച്ച ചെയ്ത് നല്ലൊരു സമ്പദ് ഘടനക്ക് രൂപം നല്‍കുമെുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ജനങ്ങള്‍. ഇന്‍ഡ്യയില്‍ സ്വാതന്ത്ര്യം കൊണ്ട് ഭാരതത്തിലെ ഒരു വിഭാഗം ജനങ്ങളുടെ സ്വാതന്ത്ര്യ മോഹം സാക്ഷാത്ക്കരിക്കപ്പെടാതിരുന്നതുപോലുള്ള അനുഭവം ഇന്‍ഡ്യന്‍ ജനതക്ക് കള്ളപ്പണത്തിന്റെ കാര്യത്തിലുണ്ടായാല്‍ അവര്‍ ഒന്നടങ്കം വി. സ്. പറഞ്ഞതുപോലെ മോദിയുടെ നെഞ്ചത്ത് ചാപ്പകുത്തുകമാത്രമല്ല നിലത്ത് കിടക്കുന്ന വള്ളിയെ പോലെ ചവിട്ടുിമെതിക്കുകയും ചെയ്യും. മോദി പ്രഭാവത്തിന്റെ അസ്തമയമായിരിക്കുമത്. 

മോദിയുടെ ദയനീയമായ രോദനത്തിന്റെ അലകളായിരിക്കും പിന്നെ മോദിതരംഗം.സാമൂഹ്യവിരുദ്ധരുടെ കുതന്ത്രങ്ങളില്‍ കുടുങ്ങി മോദിയുടെ സ്വരം ദുര്‍ബ്ബലമാകാതെ ശക്തമായ ഒരു സമ്പദ് വ്യവസ്ഥയോടെ സമ്പല്‍ സമൃദ്ധമായ നല്ലൊരു ഇന്‍ഡ്യ വാര്‍ത്തെടുക്കപ്പെടുമെ പ്രതീക്ഷയുമായികാത്തിരിക്കാം. കള്ളപ്പണക്കാരുടെ തേര്‍വാഴ്ചയില്‍ ഭാരതാംബികേ അടിമത്വം നിനക്ക് വിധി കല്പിതമെന്ന് മൊത്തം ഇന്‍ഡ്യന്‍ ജനതക്ക് പാടാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കട്ടെ.
Join WhatsApp News
renji 2016-12-13 09:57:48
Modi is the leader of the party that wants to preserve the legacy of the Upper castes, feudalists, and neo-colonialists. Ezhava community in Kerala is at the point of their success today because of the Christian educational institutions and Communist movement in the 50's. Even today, an average Nair and Ezhava will not break bread together unless they both have reached particular strata like Vellappally Natesan and Sukumaran Nair. It is sad that some in the Ezhava community here in U.S. are becoming more loyal than the king when it comes to supporting BJP and RSS extremism! 
thuglaq rantaaman 2016-12-13 10:11:11
I am happy to see the 'pankappaat' of the BJP-RSS to support the foolish decision of Modi. How is it going to end black money? How will it benefit people? How cashless economy make us richer? People who have nothing may fall for the propaganda. They all think that Modi will deposit 2 lakh rupees in their accounts soon.
This writer says there is black money in cooperative banks. from where? It is the money of the ordinary people. 
Big people like Ambani or Adani have foreign money and accounts. Modi could not do anything against them.
If there is a medical emergency, marriage or other things,. is 24,000 enough? It is our money. Not the money of Modi or RSS. How to use it is decided by the depositor not the thuglaq second or his cronies

mallu kumar 2016-12-13 10:15:51
The writer blames jaathi and support RSS! jaathi will be there always. The upper castes will not accept the lower as equal. It is sad that people who found equality in a Christian country, turns against Christians. The lower castes owe much to the Christians in Kerala too.
വിദ്യാധരൻ 2016-12-13 10:59:26

ശ്രുതാദ്ധ്യയന സമ്പന്നഃ
ധർമജ്ഞാ സത്യവാദിനഃ
രാജ്ഞാസഭാ സദ കാര്യാ
രിപൗ മിത്രേ ച യേസമാഃ (യാജ്ഞവല്ക്യൻ)

വേദഗ്രന്ഥങ്ങളും ധർമശാസ്ത്രവും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരുമായ പണ്ഡിതന്മാരെ മാത്രമേ ന്യായാധിപതികളായി നിയമിക്കാവൂ. ആംഡ്‌ജിനെ നിയമിക്കപെടുന്നവർക്ക് ഒരിക്കലും ശത്രുമിത്രഭേദം പാടില്ല .

SchCast 2016-12-13 12:36:25

I always appreciated the articles by Mr. Pulickal. He employs very good vocabulary and excellent writing skills. I started reading his article with the conclusion that, as usual,   Mr. Pullickal’s article will meet its mark. However I was sadly mistaken even though the first part of the article (about evil caste-system) seemed to be touching the screen.

Once again, the intention of demonetization was honorable and trustworthy. I don’t think any sane person has an argument about it. However, if you have intention to eat an apple, it does not satiate your hunger. Just like that, ‘the apple’ remained in the innumerable speeches and media circuses and never reached the public-at-large.

Over a month since the event was announced, you can still see people standing in line for their money in the bank. We have heard over and over in TV and read in newspapers about the loss of agricultural products (India’s rural farmer does not have massive freezers or storage equipment) and closing of small-scale enterprises for lack of demand. In pure Economics, confidence of the general public regarding money and banking is very crucial. What would a normal person do in a situation like this? He/She will hoard as much money as possible and spend less. It will affect the economy in the short-run as well as in the long run. Investors will wait for the economic climate to calm down before they will start to spend money on capital investments. Tourism will take a massive jolt because foreigners will try to postpone their vacation to India. RBI itself is at a loss of words about the next quarter. They are taking a ‘let us see’ attitude.

In short, if you do not have system in place to grease the financial machinery after the old lubricant (1,000 and 500 rupee bills) is sucked out, the machinery itself will come to a grinding halt or move at a very slow pace. As a result, we are watching the cash-oriented (remember 90% of transactions in cash) public ailing and aching.

With all the suffering, the results of demonetization are not very encouraging. Of the 14.5 lakh crores of the bills before demonetization, almost 13 lakh crores have already been deposited back in the banks. Now, the narrative has changed to ‘our goal is for cashless society’. Give me break! 70 years of freedom and we cannot bring basic education to the population at large. How in the world are we going to turn the present society into a cashless one in a jiffy? It defies common sense.


Castless 2016-12-13 14:52:42

Dear SchCast

You unshackle yourself from the cast system before you finger pointing t Mr. Pullikal. Why can’t you reveal your name and write? 

വിദ്യാധരൻ 2016-12-13 20:50:55
"അല്ലല്ലെന്തുകഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?
നീചനാരിതൻ കൈയാൽ ജലം വാങ്ങി 
യാചിക്കുമോ ചൊല്ലെഴും ആചാര്യന്മാർ ?
കോപമേലരുതേ ജലം തന്നാലും 
പാപമുണ്ടാമിവളൊരു ചണ്ഡാലി 
ഗ്രാമത്തിൻ പുറത്തിങ്ങു വസിക്കുന്ന 
ചാമാർ നായകൻ തന്റെ കിടത്തി ഞാൻ 
ഓതിനാൽ ഭിഷുവേറ്റം വിലക്ഷനായി 
ജാതിചോദിക്കുന്നില്ല ഞാൻ സോദരി 
ചോദിക്കുന്നു നീർ നാവു വരണ്ടഹോ 
ഭീതിവേണ്ട തരികതെനിക്കു നീ "  (ചണ്ഡാലഭിക്ഷുകി -ആശാൻ )

x x x x x x x x x x x x x x x x x x 
ഒരിക്കൽ നസ്രേത്തുകാരൻ   യേശുവും 
ദാഹപരവശനായിതുപോലെ  
യാചിച്ചു,  ശമര്യക്കാരിയോടിറ്റു 
ദാഹജലത്തിനായി,  കൈനീട്ടി 
പേടിച്ചവൾ പിൻവാങ്ങി ചൊല്ലി
"ഇല്ല ഗുരോ ഞാൻ ശമര്യക്കാരി, 
അങ്ങു ക്ഷമിച്ചാലും ജലം നല്കുവാൻ
അർഹയല്ല ഞാനെന്നറിഞാലും"
ഇല്ല സോദരി ഭയംവേണ്ടട്ടുമേ
തന്നിടൂ നീയൊരല്പം തണ്ണീരെനിക്ക് 
പൊട്ടുമെന്നാൽ നിന്നിൽ നിന്നുറവകൾ 
ജീവന്റെ നദിയായതു മാറിടും . (വിദ്യാധരൻ)

x x x x x x x x x x x x x x x x x x 

മതം ഏതായാലും മനുഷ്യൻ നന്നായാൽ 
മതിയെന്നു നാരായണഗുരുവും 

x x x x x x x x x x x x x x x x x x 

കാലങ്ങൾ എത്ര കടന്നു പോയി വേഗം 
ലോകം ജാതിപിശാചിൻ കയ്യിലിപ്പൊഴും  
തമ്മിൽ അടിക്കുന്നു ചീത്ത വിളിക്കുന്നു 
മൂത്തത് അണ്ടിയോ മാങ്ങയോ എന്നപോൽ 
അധഃകൃതരായി ചമഞ്ഞു ചിലർ 
മിടുക്കനായി ഭാവിച്ചു വിളയുന്നു  
തരം കിട്ടുമ്പോഴൊക്കെ കുത്തുന്നു 
പിന്നിൽ നിന്നൊട്ടുമെ  മടിയാതെ 
ഹൈന്ദവർ ഉന്നത ജാതിയെന്നു ചിലർ 
അല്ല ക്രൈസ്തവർ എന്ന് മറ്റുചിലർ 
ദൈവത്തിൻ പുത്രന്മാരെന്നെഹൂദർ
അള്ളാഹുവിനാൾക്കാർ   മഹമ്മദീയരെന്നും 
ഇങ്ങനെ ആശാൻ പറഞ്ഞപോൽ 
"എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാർ 
രെത്രയോ കുഞ്ചൻമാർ തുഞ്ചൻമാരും 
ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയി 
'ലോക' മാതാവേ   നിൻ വയറ്റിൽ "

എന്തൊരു വൈകൃതം 'പണ്ഡിത വർഗ്ഗമേ"
എന്താണിക്കാണുന്ന വൈപരീത്യം ?
Sudhir Panikkaveetil 2016-12-14 06:56:13
ഇവിടെ  ലേഖകന്റെ ജാതിയോ, മോദിയുടെ നോട്ട് പിന് വലിക്കാലോ, സവര്ണരായ വായനക്കാരോ, ർ എസ എസ് ഓ , ബി ജെ പി യോ എന്താണ് വിഷയം? ലേഖനം നന്നായെങ്കിലിം അതിന്റെ ആമുഖത്തിൽ പറയാൻ പോകുന്ന വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ലേഖകൻ നിരത്തിയതായിരിക്കും ഇത്രയും ഒച്ചപ്പാടിന് കാരണം. ജാതിയിൽ തൊട്ടാൽ പിന്നെ എല്ലാം അശുദ്ധം. അതും തൊടുന്നവൻ താണ ജാതിയ്ക്കാരനാണെന്ന ചിന്താഗതിയുള്ളപ്പോൾ. ഒരു പക്ഷെ മാർക്കം കൂടി വിശുദ്ധി നേടിയവനോ, വാലുള്ളവനോ എഴുതിയെങ്കിൽ ആരും ശ്രദ്ധിക്കാതെ ഇത് അപ്രത്യക്ഷമായേനെ. സ്വാമി വിവേകാനന്ദൻ വീണ്ടും ജനിച്ചു വന്നാൽ  അമേരിക്കൻ മലയാളി സമൂഹത്തെ "ഭ്രാന്താലയം" എന്ന് വിളിക്കുമെന്ന് ഒരിക്കൽ ഞാൻ അഭിപ്രായപ്പെട്ടിരുന്നു. കുറേപേർ സവര്ണരാണെന്നു അവകാശപെടുന്നെങ്കിൽ അതങ്ങ് സമ്മതിച്ച് കൊടുക്കുക. വാദിക്കാൻ പോയി വിലപ്പെട്ട
സമയം എന്തിനു നഷ്ടപ്പെടുത്തണം.  അമേരിക്കൻ മലയാളി സമൂഹത്തിൽ ശക്തമായ ജാതി വ്യവസ്ഥ നില നിൽക്കുന്നു എന്ന് എല്ലാവര്ക്കും അറിയുന്നതാണ്. എത്രയോ നല്ല വിഷയങ്ങൾ ഉള്ളപ്പോൾ ഭാരതത്തിലെ ജീർണ്ണിച്ച ജാതിയും മതവും പറഞ്ഞു നേരം കളയുന്നത് കൊണ്ട് എന്ത് പ്രയോജനം.  ഇടശ്ശേരി " ഇത്തരവാടിത്വ ഘോഷണത്തെക്കാൾ വൃത്തികെട്ടിട്ടില്  മറ്റൊന്നുമൂഴിയിൽ"
Anthappan 2016-12-14 07:28:22
Scjhcast thinks that he is a Brahmin converted Christian and has the right to criticize.  His approach like placing poison in banana and tricking rat to bite on it.   He said good word about Mr. Pullikkal's writing and then touched a sensitive issue of cast.  INo wonder Vidyaadharan and Panikkavettile got provoked.  By the by SchCast is the banana with poison in it. Be careful writers.
ANIYAN KUNJU 2016-12-14 09:05:50

FWD:  "......ഇന്ത്യയുടെ സാഹചര്യത്തില്‍ ജീന്‍ഡ്രീസ് പറഞ്ഞത് പോലെ വേഗത്തിലോടുന്ന കാറിന്റെ ടയര്‍ വെടിവച്ച് പൊട്ടിച്ചത് പോലെയായിപ്പോയി മോഡിയുടെ നടപടി . ഇന്ത്യയിലെ സാമ്പത്തീക വളര്‍ച്ചയ്ക്ക് ഇത് വലിയ തിരിച്ചടി ആയി മാറും . ജനജീവിതം ദുരിതത്തിലായി . കള്ളപ്പണവേട്ട വിജയിച്ചുമില്ല . പിന്‍വലിച്ച നോട്ട് മുഴുവന്‍ ബാങ്കില്‍ തിരിച്ചെത്തി . ഇനിയാണ് റെയിഡും മറ്റും നടത്തി കള്ളപ്പണം പിടിക്കാന്‍ പോകുന്നത് . നോട്ടുകള്‍ റദ്ധാക്കാതെ തന്നെ ഈ പണി ചെയ്യാമായിരുന്നു ."

ഈ ഭ്രാന്തന്‍ നടപടിയെ ഇപ്പോഴും അനുകൂലിക്കുന്നവര്‍ എന്നെ വിസ്മയിപ്പിക്കുന്നു.

Common Man 2016-12-14 09:27:58

സാധാരണക്കാരന്റെ പള്ളയ്ക്കടിച്ചതും ബിസിനസ്സുകൾ പൊളിച്ചതും മിച്ചം.  കള്ളന്മാർ ഇന്നും കൊള്ളയടിക്കുന്നു


കീലേരി ഗോപാലന്‍ 2016-12-14 11:16:43
കോടിക്കണക്കിന് പണം വിദേശത്തേക്ക് കടത്തിയ അദാനിയും അംബാനിയും എസ്സാറുമാരോക്കെ ഇപ്പോള്‍ കഞ്ഞിയും ചമ്മന്തിയുമാണ് മൂന്ന് നേരവും കഴിക്കുന്നത്‌. 
John Philip 2016-12-14 13:16:24
കൃസ്ത്യാനികൾ നമ്പൂതിരി  മാർക്കം കൂടിയതാണ്. താഴ്ന്ന ജാതിക്കാർ എന്നും താഴ്ന്ന ജാതിക്കാർ
തന്നെ. അതിൽ ഒരു മാറ്റവും ഇല്ല.  ഇതേച്ചൊല്ലി ഇനി ഒരു തര്ക്കം വേണ്ട.എന്നോട്
യോജിക്കുന്നവർ എഴുതുക.  നമ്മൾ നമ്പൂതിരിയുടെ
തിരി തെളിയിച്ച് കൊണ്ട് മുന്നേറണം. ഹോളി കമ്മ്യുണിയൻ പോലെ നമുക്കും ഒരു ഉപനയന
കർമ്മം നടത്തിയാൽ എന്താണ്. ഇ മലയാളിയിൽ മാത്തുള്ള എഴുതിയപോലെ പൂർവ്വികർ നമ്പൂതിരിയാണെന്നു എല്ലാവരും
എഴുതുക. അന്തപ്പനെപോലുള്ള സമുദായ സ്നേഹമില്ലാത്തവർ അതിനെതിരായി എഴുതും എന്നറിയാം. എന്നാലും ഭൂരിപക്ഷം ഞങ്ങൾ നമ്പൂതിരിമാരാണ്.വാസുദേവ് എന്തെഴുതിയാലും അത് സ്വീകരിക്കാൻ പ്രയാസം ആണ്.
SchCast 2016-12-14 13:40:06
അന്തപ്പനും ജോൺ ഫിലിപ്പും ആട്ടിൻ കുട്ടിയുടെ വേഷം കെട്ടിയിരിക്കുന്ന ചെന്നായ്ക്കലാണെന്ന് ഇത് വായിക്കുന്നവർക്ക് അറിയാം. പിന്നെ വെറുതെ എന്തിനാണ് ഈ വേഷം കെട്ടി ആടുന്നത് മാത്തുള്ള സത്യം വിളിച്ചു പറയുമ്പോൾ നിങ്ങളുടെ അടിമുടി ചൊറിഞ്ഞു കേറീട്ട് കാര്യം ഇല്ല. നല്ല ഒരു ലേഖനത്തിന്റെ ഇടയിൽ ജാതി ചിന്ത കുത്തിക്കേറ്റണം എങ്കിൽ അത് അപകർഷതാ ബോധത്തിൽ നിന്നുണ്ടായതാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് യുദ്ധം ചെയ്യിതിട്ടു കാര്യം ഉണ്ടോ . കർത്തടവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച വെള്ളത്തിൽ സ്നാനവും ഏറ്റു രക്ഷകപ്പെടുക. അവൻ എല്ലാ നന്മകളെക്കൊണ്ടും അനുഗ്രഹിക്കും  ദൈവത്തിനു സ്തോത്രം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക