Image

ധ്രുവീകരണം- ലക്ഷ്യത്തിലേക്കോ (കൈരളി ന്യൂയോര്‍ക്ക്)

Published on 13 December, 2016
ധ്രുവീകരണം- ലക്ഷ്യത്തിലേക്കോ (കൈരളി ന്യൂയോര്‍ക്ക്)
ലോകം മുഴുവന്‍ ധ്രുവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ പുതിയ സംഭവവികാസങ്ങള്‍ തന്നെ ആദ്യം പരിശോധിക്കാം. ഡോണള്‍ഡ് ട്രംപിന്റെ വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. കാരണം അദ്ദേഹത്തിനു ഭരണതലങ്ങളില്‍ കാര്യമായ അനുഭവജ്ഞാനം അവകാശപ്പെടാനില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതും, അവയില്‍ ചിലത് വലിയ ലയബിലിറ്റി വരുത്തിവെച്ചതും, തുടര്‍ന്ന് ക്രഡിറ്റേഴ്‌സിനെ വഴിയാധാരമാക്കിക്കൊണ് ട് പാപ്പരത്വം പ്രഖ്യാപിച്ചതും , അങ്ങനെ അങ്ങനെ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തില്‍ ഏതു കുത്സിത മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറായ വ്യക്തി, ഒരു സുപ്രഭാതത്തില്‍, അമേരിക്കയുടെ മാത്രമല്ല , ലോകത്തിലെ സ്വതന്ത്രരാജ്യങ്ങളുടെ നേതാവാകുക,ലോക ജനതയെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

അതേസമയം വിജയ സാധ്യതകളിലേക്ക് കണ്ണോടിക്കുമ്പോള്‍ , ബിസിനസ് രംഗത്ത്് , കഴിഞ്ഞകാല റിക്കാര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ വീഴ്ചകളേക്കാളുപരി, വിജയം കൈവരിച്ചിട്ടുള്ളതും കാണാന്‍ സാധിക്കും. കാരണം , അദ്ദേഹത്തിന്റെ സിരകളിലൂടെ ഒഴുകുന്ന രക്തത്തില്‍ ബിസിനസ്് ടാലന്റ് അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് . അതിലുപരി തന്റെ ബിസിനസ്് നിലനില്‍പ്പുറപ്പുുവരുത്താന്‍, അതി സാമര്‍ത്ഥ്യത്തോടെ നെഗോഷ്യേറ്റ് ചെയ്യാനുള്ള കഴിവും അദ്ദേവത്തിന്റെ രക്തത്തിലുണ്ട് . അപ്പോള്‍ ഈ നല്ല കഴിവുകള്‍ , ജനങ്ങള്‍ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തില്‍, ആഗോള ജന നന്മക്കായി എങ്ങനെ തിരിച്ചു വിടാന്‍ സാധിക്കും, അവിടെയായിരിക്കും അദ്ദേഹത്തിന്റെ വിജയം. "സ്്‌ലോ ആന്റ്് സ്‌റ്റെഡി വിന്‍ദി ഗെയിം' എന്നാണ് പ്രമാണം. ഈ പ്രമാണം എങ്ങനെ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. കാരണം അദ്ദേഹം ഒരു ക്ഷിപ്ര കോപിയാണ്. കോപം ലക്ഷ്യ പ്രാപ്തിക്കു വിഘ്‌നം സൃഷ്ടിക്കും. ഉള്‍ക്കൊണ്്ടില്ലെങ്കിലുള്ള വരും വരാഴികകള്‍ എത്ര ഭയാനകമായിരിക്കും . ഇവയെല്ലാമാണ് അദ്ദ്ഹത്തിനു മുന്നിലെ കീറാമുട്ടികള്‍..

ശ്രീ. ഡോണള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ഇന്നലെവരെ അദ്ദേഹമൊരു ഒറ്റയാന്‍ പട്ടാളമായിരുന്നു. അദ്ദേഹത്തിന്റെ പാളയത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മാത്രമാണ് അനുുസരിക്കപ്പെട്ടിരുന്നത്്. ഇപ്പോള്‍ കാറ്റു മാറി വീശിയിരിക്കുന്നു. ഇന്നലെവരെ അറിയാതിരുന്ന പ്രശ്‌നങ്ങളാണ് ഒന്നൊന്നായി അദ്ദേഹത്തിന്റെ മുന്നിലത്താന്‍ പോകുന്നത്. തന്മയത്വത്തോടെ എങ്ങനെ അവയെല്ലാം കൈകാര്യം ചെയ്യും. പ്രചരണ വേളയില്‍ റഷ്യയെ മാത്രമെ അദ്ദേഹത്തിനു സ്വീകാര്യത ഉണ്ടായിരുന്നുള്ളു. ചൈനയെ വരച്ച വരയില്‍ നിര്‍ത്തുമെന്ന് ഥീഷണിപ്പെടുത്തിയിരുന്നു. ഇനി അതു വല്ലതും സാധിക്കുമോ?

ഒബാമാ കെയര്‍ കുപ്പയില്‍ കളയുമെന്നായിരുന്നു തുടക്കത്തില്‍ ആക്രോശിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ശേഷം അല്‍പം മയപ്പെടുത്തി. ഇമിഗ്രേഷ്‌ന്റെ കാര്യത്തി ലും മതിലു കെട്ടുന്നകാര്യത്തിലും മയപ്പെടുത്തിക്കൊിരിക്കുന്നു. ഇനിയും അന്താരാഷ്ട്ര നയങ്ങള്‍ എത്രമാത്രം വിലപ്പെട്ടതായിരിക്കുമെന്ന് കറിയേണ് ടി യിരിക്കുന്നു. നാടോടുമ്പോള്‍ നടുവെ. ഈ ധ്രുവീകരണം ലക്ഷ്യപപ്രാപ്്തി യിലെത്തെട്ടെയെന്നാശംസിക്കുന്നു. ഡോണ്ള്‍ഡ് ട്രംപിന് വിജയാശംസകള്‍...

ഇന്‍ഡ്യയിലും ഒരു മേജര്‍ ധ്രുവീകരണത്തിനു തുടക്കം കുറിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം അല്‍പം തിടുക്കത്തിലായില്ലേ എന്നൊരു സംശയം. കാരണം , പിടിക്കപ്പെടും എന്ന കാരണത്താല്‍ നോട്ടുകള്‍ ചാക്കില്‍ കെട്ടി കത്തിക്കുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. പകരം, ഒരുമാസത്തെ സമയം നല്്കിക്കൊണ്ട്് , കള്ളപ്പണക്കാര്‍ക്ക് സുവര്‍ണ്ണാവസരം, നിങ്ങളുടെ പക്കലുള്ള കള്ളപ്പണം എത്രയായാലും വെളിപ്പെടുത്തുക, ആ പണം സര്‍ക്കാര്‍ സ്കീമുകളില്‍ മുതല്‍ മുടക്കുക, അഞ്ചു വര്ഷത്തേയ്ക്ക് ട്കാസു നല്‍കെ, പണം എവിടെ നിന്നു ലഭിച്ചു എന്നു ചോദിക്കുകയുമില്ല. ഇങ്ങ നെയൊരു നീക്കം, സര്‍ക്കാര്‍ പക്ഷത്തുനിന്നുണ്്ടയാരുന്നെങ്കില്‍ ഇത്രയധികം പണം ഗംഗയില്‍ ഒഴുകില്ലായിരുന്നു. കള്ളപ്പണത്തിനെതിരെ 50 ഡെ ട്രീറ്റ്മന്റ് എന്ന് സര്‍ക്കാര്‍ ഉദ്‌ബോധിപ്പിക്കുന്നുണ്‌ടെങ്കിലും , കള്ളപ്പണക്കാരെ ഇതു വഴി ഒതുക്കാന്‍ സാധിക്കുമോ . അതേസമയം വരാന്‍ പോകുന്ന തെരഞ്ഞടുപ്പു മുന്നില്‍ കണ്ടുകൊണ്‍ട് ബിജെപി വലിച്ചെറിഞ്ഞ ഒരു തുരുപ്പുകാര്‍ഡാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്‍ട് .എന്തായാലും ലക്ഷ്യം നല്ലതെങ്കില്‍ അമ്പതു ദിവസം കഴിയുമ്പോള്‍ ജനം പാലു കുടിക്കും , മറിച്ചാണെങ്കില്‍ വെള്ളം കുടിക്കും. ജയ് ഹിന്ദ് ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക